ജീവിതമെന്ന മഹായാത്രയിലെ കുറേ കൊച്ചു കൊച്ചു യാത്രകൾ‍.... അവയെ വിവരിക്കാൻ, ചിത്രീകരിക്കാൻ ഒരു എളിയ ശ്രമം.. (തെറ്റുകള്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ )യാത്രകളിലേക്ക്.! നിങ്ങള്‍ക്ക് നന്ദി..







യാത്രകൾ..















2010, മേയ് 28, വെള്ളിയാഴ്‌ച

ചാര്‍മിനാറും മക്കാമസ്ജിദും

    
   
  ഹൈദരാബാദിലെത്തിയാല്‍ നമ്മളെകാത്ത് വളരെയധികം കാഴ്ച്ചകളുണ്ട്. അധികവും ചരിത്രവുമായി കൂടി ബന്ധപ്പെട്ടിരിക്കുന്നു.അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ചാര്‍മിനാര്‍.ഇവയെ കുറിച്ചെല്ലാം ഞാന്‍ വിശദീകരിക്കുന്നതിനെക്കാള് നന്നായി ചിത്രങ്ങള്‍ നിങ്ങളോട് പറയും...


         പേരു സൂചിപ്പിക്കുന്ന പോലെതന്നെ നാലു (ചാര്‍) മിനാരങ്ങലുള്ള ഒരു മനോഹര നിര്‍മ്മിതി.ചരിത്രപരമായി പറഞ്ഞാല്‍, സുല്‍ത്താന്‍ ഖൂലി കുത്ത്ബ് ഷാ 1591-ല്‍ തന്റെ ഭരണ കേന്ദ്രം ഗൊല്‍ക്കൊണ്ടായില്‍ നിന്നും ഹൈദരാബാദിലേക്ക് മാറ്റിസ്ഥാപിച്ചതിന്റെ സ്മരണക്കാണ് അദ്ദേഹം ഇതുനിര്‍മ്മിച്ചത്(അതല്ല, മഹാമാരിയായ പ്ലേഗില്‍ നിന്നും നഗരം മുക്തമായതിന്റെ സ്മരണക്കാണെന്നും പറയപ്പെടുന്നു).

      മാര്‍ബിളിലും, ഗ്രാനൈറ്റിലുമൊക്കെയായി നിര്‍മ്മിക്കപ്പെട്ട ചാര്‍മിനാറിന്റെ മിനാരങ്ങളുടെ ഉയരം 48.7 മീറ്ററാണ്.ചതുരത്തിലുള്ള ഈ സ്മാരകത്തിന്റെ(ഓരോ സൈഡും 20 മീറ്റര്‍ നീളം) നാലു മൂലയിലുമായാണ് നാലു മിനാരങ്ങള്‍ സ്ഥിതിചെയ്യുന്നത്.മിനാരത്തിന്റെ ഉള്ളിലൂടെ മുകളിലേക്ക് 149 സ്റ്റെപ്പുകളുണ്ട്.ഇടക്ക് ഹൈദരാബാദ് നഗരത്തെ കണാന്‍ വേണ്ടി ബാല്‍ക്കണികളുമുണ്ട്.

     നാലു ഖലീഫമാരുടെ ബഹുമാനാര്‍ത്ഥ്മാണ് നാല് മിനാരങ്ങള്‍ ഉണ്ടാക്കിയതെന്നും കേള്‍ക്കുന്നു  .അത്യാവശ്യ ഘട്ടങ്ങളില്‍ രക്ഷപ്പെടാന്‍ വേണ്ടി ചാര്‍മിനാറില്‍ നിന്നും ഗൊല്‍ക്കൊണ്ടയിലേക്ക് ഒരു രഹസ്യതുരങ്കം ഉണ്ടത്രെ!.പക്ഷെ അതിന്റെ ശരിയായ സ്ഥാനം ഇന്നും രഹസ്യമായി തന്നെ തുടരുന്നു.ചാര്‍മിനാറിന്റെ ഓരോ ഭാഗത്തും ഓരോ ആര്‍ച്ചുകള്‍ വീതമുണ്ട്. അവയില്‍ ഓരോ ക്ലോക്കുകളും. പക്ഷെ ഈ ക്ലോക്കുകള്‍ 1889-ല്‍ സ്ഥാപിച്ചതാണ്.



സുക്ഷിച്ചു നോക്കിയാല്‍ ഒരു ഭാഗത്തെ ക്ലോക്ക് കാണാം




ചാര്‍മിനാറിന്റെ മിനാരവും അതിലെ കിളിവാതിലുകളും...





ചാര്‍മിനാറിന്റെ ഉള്ളില്‍ നിന്നും മുകള്‍ ഭാഗം...




ഉള്‍ഭാഗത്തെ ചെറിയ ജലധാര...





ഉള്ളില്‍ നിന്നും മറ്റൊരു കാഴ്ച





ചാര്‍മിനാറിന്റെ ഒരു ഭാഗം




ചാര്‍മിനാറിന്റെ മുകളില്‍   നിന്നും താഴേക്കു.. 




മുകളിലെ ബാല്കനിയില്‍     നിന്നും താഴേക്കു 




മുകളില്‍ നിന്നും ഉള്ള്ഭാഗത്തെക്ക്  നോക്കുമ്പോള്‍




ഉള്‍ഭാഗത്തെ ബാല്‍ക്കണികള്‍





ചാര്‍മിനാറിന്റെ മുകളില്‍ നിന്നും മക്ക മസ്ജിദിന്റെ കാഴ്ച





മക്ക മസ്ജിദിന്റെ ഭാഗത്തേക്കുള്ള റോഡ്‌  





ബാല്‍ക്കണികള്‍ മറ്റൊരു ഭാഗത്ത്‌ നിന്നും




മക്ക മസ്ജിദ്
         ചാര്‍മിനാറില്‍ നിന്നും വളരെ അടുത്താണ് മക്കാ മസ്ജിദ്. അവിടെയുള്ളതില്‍ ഏറ്റവും പഴക്കവും വലിപ്പവും ഈ മുസ്ലിംപള്ളിക്കാണ്.ചാര്‍മിനാറില്‍ നിന്നു നോക്കിയാല്‍ തന്നെ മക്കാമസ്ജിദിനെ കാണാം.1617-ല്‍ ഖൂലി കുത്തുബ് ഷാ തന്നെയാണ് ഇതിന്റെ നിര്‍മ്മാണവും തുടങ്ങിയത്. പക്ഷെ പണി തീരാന്‍ വര്‍ഷങ്ങളെടുത്തു.പിന്നെ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് 1694-ല്‍ ആണ് പണി പൂര്‍ത്തീകരിച്ചത്.

മക്കാ മസ്ജിദിന്റെ മുന്‍ഭാഗം





അവിടെയുള്ള ശവകുടീരങ്ങള്‍



ഒരു ഭാഗത്തുനിന്നും നോക്കുമ്പോള്‍



പള്ളിയുടെ ഉള്‍ഭാഗം















ഇവിടെ ധാരാളം പ്രാവുകള്‍.. ചിലര്‍ അതിനു തീറ്റനല്‍കുന്നത് കാണാം..



പുറത്ത് വില്പനക്കു വെച്ചിരിക്കുന്ന മധുരപലഹാരങ്ങളും തേങ്ങയും..



സമൂസ വില്പനക്കാരന്‍, ഇവിടെ ഇത്തരക്കാരെ കുറേകാണാം..



മുന്‍ഭാഗത്തുള്ള കുളം..

19 അഭിപ്രായങ്ങൾ:

Naseef U Areacode പറഞ്ഞു...

ചാര്‍മിനാറും മക്കാമസ്ജിദും...

krishnakumar513 പറഞ്ഞു...

കൊള്ളാം,നന്നായിരിക്കുന്നു ചിത്രങ്ങളും വിവരണവും...

അലി പറഞ്ഞു...

നല്ല ചിത്രങ്ങളും വിവരണങ്ങളും.
ആശംസകൾ!

kambarRm പറഞ്ഞു...

കൊള്ളാം...നന്നായിട്ടുണ്ട്,
ഫോട്ടോകൾ അടിപൊളി, വിവരണം ഇച്ചിരി കൂടെ ആവാമായിരുന്നു എന്നൊരു തോന്നൽ.., എന്തായാലും എനിക്കിഷ്ടപ്പെട്ടു..,
നാട്ടിൽ നേരത്തേ നാട് ചുറ്റലായിരുന്നോ തൊഴിൽ..
പോരട്ടേ..ഇനിയും

mukthaRionism പറഞ്ഞു...

ചാര്‍മിനാറും മക്കാമസ്ജിദും
കണ്ട പ്രതീതി.

"ചാര്‍മിനാറും മക്കാമസ്ജിദും"
നേരില്‍ കണ്ട പ്രതീതി.

ഫോട്ടോകള്‍ കലക്കി..
നല്ല കാഴ്ചകള്‍..
വിവരണം കുറഞ്ഞു പോയോ..
യാത്രയിലെ രസങ്ങളും
അനുഭവങ്ങളും ചേര്‍ത്തിരുന്നെങ്കില്‍
കുറച്ചൂടെ ആസ്വാദ്യമായേനെ..

യാത്രാക്കാരാ..
ആശംസകള്‍..

poor-me/പാവം-ഞാന്‍ പറഞ്ഞു...

നന്ദി പടങള്‍ക്ക്..

അജ്ഞാതന്‍ പറഞ്ഞു...

ചാര്‍മിനാര്‍ പറ്റി പറയുമ്പോള്‍ അവിടത്തെ ഈച്ചകളെ ആണ് ആദ്യം മനസിലേക്ക് വരുന്നത്.

ഹംസ പറഞ്ഞു...

ചിത്രങ്ങള്‍ നന്നായി വിവരണം കുറച്ചുകൂടെ ആവാം എന്ന അഭിപ്രായം എനിക്കും ഉണ്ട്.

Naseef U Areacode പറഞ്ഞു...

# krishnakumar513 .. നന്ദി , വരവിനും വായനക്കും

# അലി നന്ദി... ഇനിയും കാണാം ...

# കമ്പർ... നന്ദി .. ഫോട്ടോകള്‍ മൊബൈലില്‍ എടുത്തതാണ്.. തൊഴില്‍ നാട് ചുറ്റല്‍ അല്ലെങ്കിലും കുറച്ചൊക്കെ കറങ്ങാന്‍ പറ്റിയിട്ടുണ്ട്... കമെന്റിനും വരവിലും സന്തോഷം..

# »¦മുഖ്‌താര്‍¦udarampoyil¦« ... നന്ദി മുക്താര്‍ ജി.. വിവരണം ഒക്കെ കുട്ടി നമുക്ക് അടുത്ത പോസ്റ്റ്‌ ഇറക്കാം(നമ്മുടെ ടൂര്‍ തന്നെ ആക്കാം )...

# poor-me/പാവം-ഞാന്‍ .. നന്ദി .. ഇനിയും കാണാം...


#അജ്ഞാത... നന്ദി ... അവിടത്തെ ഈച്ചകളെ ശ്രദ്ധിച്ചില്ല , അടുത്ത പോക്കില്‍ അതും ബ്ലോഗ്ഗില്‍ ചേര്‍ക്കാം( with photo ) . വരവിനു നന്ദി .

നൗഷാദ് അകമ്പാടം പറഞ്ഞു...

അതു ശരി..അപ്പോള്‍ വിശാലമായ ഒരു കറക്കത്തിലായിരുന്നു അല്ലേ..
അതാവും ഈ വഴിയൊന്നും കാണാതിരുന്നതു..
എന്തായാലും ഇടവേള മുതലാക്കി..
അതിമനോഹരചിത്രങ്ങള്‍..മുന്‍പ് ഇത്രയും വിശദമായി കണ്ടിട്ടില്ലായിരുന്നു..
കൂടെ കുറച്ചു വിവരണങ്ങള്‍ കൂടെ കൊടുത്തിരുന്നെങ്കില്‍
വായന കുറച്ച് കൂടി ഹൃദ്യമായിരുന്നു.
ആശംസകള്‍!

jayanEvoor പറഞ്ഞു...

ഗംഭീര പടങ്ങൾ!
ഇഷ്റ്റപ്പെട്ടു!

Naseef U Areacode പറഞ്ഞു...

ഹംസ .. നന്ദി, വരവിനു വായനക്ക് ..
അടുത്ത പ്രാവശ്യം ചിത്രങ്ങള്‍ക്ക് കുടുതല്‍ വിവരണം നല്കാന്‍ ശ്രമിക്കാം..

നൌഷാദ് ഭായ് ...
ഈ യാത്രകളൊക്കെ പഴയതാണ്... ഇടവേള വരന്‍ കാരണം ജോലിയിലുള്ള മാറ്റങ്ങളാണ്.. പുതിയ യാത്രകള്‍ പോകണം എന്നുണ്ട്.. പഴയത് പലതും എഴുതണം എന്നുമുണ്ട്..
... വളരെ നന്ദി...

ജയന്‍ ഏവൂര്‍ ..
കമെന്റിനും വായനക്കും നന്ദി...

അഭി പറഞ്ഞു...

നല്ല ചിത്രങ്ങളും വിവരങ്ങളും ....
ഗോള്‍കൊണ്ട ഫോര്‍ട്ട്‌ കൂടി ചേര്‍കമായിരുന്നു . ഹൈദരാബാദില്‍ അതും കാണാന്‍ കൌതുകം ഉള്ള ഒരു കാഴ്ച ആണ്

MT Manaf പറഞ്ഞു...

കൈ പിടിച്ചു കൂട്ടി ക്കൊണ്ടുപോകുന്ന ചിത്രങ്ങള്‍
നന്നായി...

Jishad Cronic പറഞ്ഞു...

ചിത്രങ്ങളും വിവരണവും നന്നായിരിക്കുന്നു ...

Naseef U Areacode പറഞ്ഞു...

അഭി ....
നന്ദി ..
ഗോള്‍കൊണ്ട ഫോര്‍ട്ട്‌ അടുത്ത പോസ്റ്റില്‍ ഇടണം എന്നുണ്ട്..

മനാഫ് മാഷ്‌ ..
നന്ദി വരവിനും അഭിപ്രായത്തിനും
Jishad ക്രോണിക് ..
നന്ദി .. വരവിനു വായനക്ക്.. ഇനിയും കാണുമല്ലോ...

MumLee പറഞ്ഞു...

കൊള്ളാം..! മൂന്നിലതികം വര്‍ഷം താമസിച്ച നാട്ടിലേക്കു ഒന്ന് തിരിച്ചു പോയ പോലെ, നന്ദി...!
ഒരു പാട് തവണ സന്ദര്‍ശിച്ചിട്ടുണ്ട് ഈ ചാര്‍മിനാറും മക്ക മസ്ജിദും. പലപ്പോഴും മനസ്സില്‍ ഒരു നീറ്റലും ആയാണ് തിരിച്ചു വീട്ടില്‍ വന്നിരുന്നത്.. ഒരു പക്ഷെ യാത്ര വിവരണത്തില്‍ നമ്മള്‍ പലപ്പോഴും മനപ്പൂര്‍വം വിട്ടു പോകുന്ന ഒന്ന്, പലപ്പോഴും നമ്മുടെ ആസ്വാദനത്തിന്റെ ആഴം കുറയ്ക്കുന്ന, പലതും ഇല്ലേ ഈ മക്ക മസ്ജിടിനും ചുറ്റുപാടിനും പറയാന്‍.. ഇതൊരു വിനോദ സഞ്ചര കേന്ദ്രം മാത്രം ആയിരുന്നുവെങ്കില്‍ ഒരു പക്ഷെ നമ്മുടെ മനസ്സിനെ മുറിവേല്‍പ്പിക്കില്ലായിരുന്നു, പക്ഷെ ഇന്ത്യയിലെ ഏറ്റവും അതികം മുസ്ലിംകള്‍ ഉള്ള സിറ്റി - അതിലെ മുസ്ലിം ഭൂരിപക്ഷം ജീവിക്കുന്ന തെരിവുകള്‍ പ്രധാനമായത് ചാര്‍മിനാര്‍ ഏരിയ- ഹൈടെരബാദ് വരുന്ന ഓരോ സഞ്ചാരിയും നിര്‍ബന്ധമായും സന്ദര്‍ശിക്കുന്ന ഈ പള്ളിയുടെ അവസ്ഥ എത്രെ ദയനീയം ആണ്..! നമസ്കാരത്തിന് വുദു എടുക്കാന്‍ എന്ന് പറഞ്ഞു നിര്‍മിച്ച കുളത്തില്‍ പ്രാവിന്‍ കാഷ്ട്ടത്തിന്റെ ഒരു കട്ടിയുള്ള പാളിയാണ് മുകളില്‍ - അതില്‍ നിന്നും ഒരു അറപ്പും വസ്വാസും കൂടാതെ വുദു വെടുത്തു ഒരു ഓട്ടപ്രദക്ഷിണ നമസ്കാരം നടത്തി , അലങ്കരിച്ചു വെച്ചിരിക്കുന്ന കബറുകളില്‍ കരഞ്ഞു വീഴുന്ന ഒരു മുസ്ലിം സമൂഹം എപ്പോഴും നമുക്കിവിടെ കാണാം.. നമ്മുടെ കണ്ണുകളെ നനയിപ്പിക്കും ആ കാഴ്ച..!! മതത്തെ കുറിച്ചുള്ള അജ്ഞാത മൂലം അവര്‍ കാണിച്ചു കൂട്ടുന്നതും, അവര്‍ ജീവിക്കുന്ന വൃത്തിഹീനമായ ചുറ്റുപാടുകളും കൂട്ടികുഴച്ചു മുസ്ലിംകളെ കുറിച്ച് വളരെ മോശമായ ഒരു അഭിപ്രായം തന്നെ ഇവിടെ വന്നു പോകുന്ന കേരളീയന്‍ അല്ലാത്ത ഓരോ സഞ്ചാരിയും കൂടെ കൊണ്ട് പോകുന്നു എന്നത് ഞെട്ടിക്കുന്ന ഒരു യാഥാര്‍ത്ഥ്യം ആണ്..!

Sumit Thakur പറഞ്ഞു...

I have made a huge collection of Happy Mothers Day Images and Quotes...Go and get them for free.
Happy Mothers Day 2015
Happy Mothers Day Images
Happy Mothers Day Images
Happy Mothers Day Quotes
Happy Mother's Day Images
Happy Mother's Day Quotes
Happy Mothers Day SMS
Happy Mothers Day 2015

അജ്ഞാതന്‍ പറഞ്ഞു...

click
click
click
click
click
click

 
Copyright 2009 യാത്ര. created by naseef
Wordpress by www.helpscomputer.blogspot.com