ജീവിതമെന്ന മഹായാത്രയിലെ കുറേ കൊച്ചു കൊച്ചു യാത്രകൾ‍.... അവയെ വിവരിക്കാൻ, ചിത്രീകരിക്കാൻ ഒരു എളിയ ശ്രമം.. (തെറ്റുകള്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ )യാത്രകളിലേക്ക്.! നിങ്ങള്‍ക്ക് നന്ദി..യാത്രകൾ..2010, ഓഗസ്റ്റ് 14, ശനിയാഴ്‌ച

ഹുറൈമലയിലേക്ക്(സൗദി അറേബ്യ) കൊച്ചു കൂട്ടുകാരോടൊപ്പം,ഒപ്പം ഒരു ബ്ലോഗേര്‍സ് മീറ്റും...


               
      റിയാദില്‍ നിന്നും ഏകദേശം 80 കിലോമീറ്ററുണ്ട് ഹുറൈമല എന്ന സ്ഥലത്തേക്ക്.താമസസ്ഥലത്തെ കൂട്ടുകാര്‍ ഹുറൈമലയില്‍ പോയ ഫോട്ടോകള്‍ കണ്ടപ്പോഴേ ആഗ്രഹിച്ചതാണ് അവിടെ ഒന്നു പോകണമെന്ന്. അതിനു വേണ്ടി പ്ലാന്‍ ചെയ്യുകയും ചെയ്തു. ചില  കാരണങ്ങളാല്‍ അത് നടന്നില്ല.

          പക്ഷെ അന്ന് അതു നടക്കാതിരിക്കാന്‍ ഒരു കാരണമായിരുന്നത് മലയാളി കുട്ടികള്‍ പഠിക്കുന്ന ദാറുല്‍ ഫുര്‍ഖാന്‍ മദ്രസ(സ്കൂള്‍) അയിരുന്നു.  വെക്കേഷന്‍ ക്ലാസ് തുടങ്ങിയതു കാരണം പലര്‍ക്കും അവിടെ ജോലിത്തിരക്കായതിനാല്‍ അന്നു നടന്നില്ല. പക്ഷെ പിന്നെ അതേ മദ്രസകാരണമായി അവിടെക്കു തന്നെ പോകാന്‍ ഒരു അവസരം വന്നാലോ..?അതാണ് സംഭവിച്ചത്. വെക്കേഷന്‍ ക്ലാസിന്റെ ഭാഗമായി നടത്താനിരുന്ന നൈറ്റ് കാമ്പും പഠനയാത്രയും, അതില്‍ പഠനയാത്രക്ക് കുട്ടികള്‍ക്ക് പറ്റിയ ഒരു ലൊക്കേഷനു വേണ്ടിയുള്ള തിരച്ചില്‍ അവസാനം എത്തിയത് ഇവിടേക്ക്.
          
                  പക്ഷെ ഇതൊരു ടൂറിസ്റ്റ് പ്ലേസ് അല്ല, പകരം ഒരു സ്വകാര്യ ഫാം ആണ്. ഫാമിന്റെ നടത്തിപ്പുകാര്‍ മലയാളികളാണ്. കൂടെ താമസിക്കുന്ന റസാഖ് ഭായിയുടെ നാട്ടുകാരനും കൂട്ടുകാരനുമാണ് അവരില്‍ ഒരാള്‍. അതുകൊണ്ട് അദ്ദേഹം തന്നെ അവറെ വിളിച്ച് യാത്രക്കുള്ള അനുമതി ഫാമിന്റെ ഓണറെ കൊണ്ട് വാങ്ങിപ്പിച്ചു. 

           മദ്രസയില്‍ ഏകദേശം 140 -ഓളം കുട്ടികളുണ്ട്. അതില്‍ അധികപേരും വെക്കേഷനു നാട്ടില്‍ പോയതാണ്. ബാക്കിയുള്ള കുറച്ചു പേരാണ് ഈ യാത്രയിലുളളത്.

         ഈ യാത്രയിലെ ബ്ലോഗര്‍മാരെ കുറിച്ചു പറയാം. ബൂലോഗത്ത് സജീവമായവരും അല്ലാത്തവരുമായി 5 ലധികം ബ്ലോഗര്‍മാര്‍ ഞങ്ങളുടെ കൂടെയുണ്ട്. അവരെ ഒരൊരുത്തരെയായി സമയാസമയം പരിചയപ്പെടുത്താം..

              സാധാരണ പോല  ഒഴിവുദിവസമായ വ്യാഴവും വെള്ളിയുമാണ് മദ്രസ ഉണ്ടാവാറുളളത്.വെക്കേഷന്‍ ക്ലാസിന്റെ അവസാന പരിപാടിയായി  നൈറ്റ് കാമ്പ് വ്യാഴാഴ്ചയും പഠനയാത്ര വെള്ളിയാഴ്ചയുമാണ് തീരുമാനിച്ചിട്ടുള്ളത്.

          ഇനി നൈറ്റ് കേമ്പിലേക്ക് പോകാം.( ടെന്റു കെട്ടി, തീകൂട്ടി , ഒരുമിച്ച് ഭക്ഷണം ഒക്കെ ഉണ്ടാക്കി, ബഹളവും പാട്ടുമൊക്കെയായി.അങ്ങനെയൊന്നും ചിന്തിക്കല്ലെ, ഇതു സൗദിഅറേബ്യയിലെ കൊച്ചുകുട്ടികളുടെ ഒരു കേമ്പാണ്). കേമ്പില്‍ മുക്താര്‍ ഉദരം പോയില്‍ കുട്ടികള്‍ക്കായി രസകരമായ രീതിയില്‍ ക്ലാസും വിജ്ഞാനപ്രദമായ  കളികളും നടത്തി. സാജിദ് കൊച്ചിയും കുറച്ചു സമയം കുട്ടികളോട് സംവദിച്ചു.കൂടാതെ ബഷീര്‍ ഒളവണ്ണയും ഷരീഫ് പാലത്തും റസാഖ് മദനിയും  കുട്ടികളോടൊത്ത് ക്ലാസിനുണ്ടായിരുന്നു.

മുക്താര്‍ ഉദരംപൊയില്‍ കുട്ടികളോടൊത്ത്.മുക്താര്‍ ഉദരംപൊയിലിനെ ഞാന്‍ പരിചയപ്പെടുത്തണ്ടല്ലൊ..അദ്ദേഹത്തിന്റെ ഹായ് കൂയ് പൂയ്.. ഇവിടെ ക്ലിക്ക് ചെയ്യു  


സാജിദ് കൊച്ചി കുട്ടികള്‍ക്കായി പുതിയൊരു കളിയുമായി..


 പ്രാര്‍ത്ഥനയില്‍...


ശേഷം ഭക്ഷണം...

   
              പിന്നെ  എല്ലാവരും കൂടി റഹിംക്കാന്റെ (റഹീം പന്നുര്‍) വീട്ടിലേക്ക്.അപ്പോഴെക്കും ഷറഫുക്കയും (ഷറഫു  നാട്ടിക) റഹീംക്കയും എത്തിയിരുന്നു. കുട്ടികള്‍ റഹീംക്കാന്റെ വീട്ടിലും ശിഹാബ്ക്കാന്റെ വീട്ടിലുമായി കുളിയും തേവാരവുമെല്ലാം കഴിഞ്ഞു ഉറങ്ങാന്‍ കിടന്നു. ഇഷ്ടമ്പോലെ സ്ഥലമുണ്ടെങ്കിലും എല്ലാവരും കൂടി ഒരു റൂമില്‍ കിടക്കാനായിരുന്നു കുട്ടികളുടെ ആഗ്രഹം. കുറേസമയം സംസാരിച്ചിരുന്നെങ്കിലും അവസാനം എല്ലാവരും കുറച്ചെങ്കിലും ഉറങ്ങി.

         വെള്ളിയാഴ്ച രാവിലെ എല്ലാവരും കുളിച്ചു റെഡിയായി, 6 മണിക്ക് മദ്രസയില്‍ നിന്ന് ബസ് പുറപ്പെടുമെന്നതിനാല്‍ എല്ലവരും അവിടെ എത്തിച്ചേര്‍ന്നു.പെണ്‍കുട്ടികളും  നൈറ്റ് കേമ്പില്‍ വരാത്ത ആണ്‍കുട്ടികളും ചില കുട്ടികളുടെ രക്ഷിതാക്കളും അവിടെ എത്തിയിരുന്നു.

      38-ഓളം കുട്ടികളും കുറച്ചു പേരും ഒരു മിനി ബസ്സിലും , പിന്നെ അയ്യുബ്ക്കാന്റെയും ഷബീര്‍ക്കാന്റെയും കാറില്‍ ബാക്കിയുള്ളവരും

       യാത്ര തുടങ്ങി, സൗദി അറേബ്യയിലെ ഏറ്റവും ഉയരം കൂടിയ രണ്ടു ടവറുകളുടെ അടുത്തുകൂടിയാണ് ഞങ്ങള്‍ക്ക് പോകേണ്ടത്. ഫൈസലിയ്യ ടവറും കിംഗ്ടം ടവറും. ഫൈസലിയ്യ ടവറിന്റെ അടുത്തുനിന്നും റസാഖ് ഭായിയെയും കൂട്ടിവേണം പോകാന്‍

‌‌യാത്രക്കിടയില്‍.. രണ്ടുഭാഗവും പരന്നുകിടക്കുന്ന മരുഭൂമി മാത്രം..


സൗദി അറേബ്യയിലെ ഏറ്റവും ഉയരം കൂടിയ കിംഗ്ഡം ടവര്‍. 311 മീറ്റര്‍ ഉയരമുള്ള ഈ ഗോപുരത്തിനു ഉയരത്തിന്റെ കാര്യത്തില്‍  ലോകത്തില്‍ നാല്പത്തഞ്ചാം (45) സ്ഥാനമുണ്ട്

           അങ്ങനെ വെയില്‍ അധികം ചൂടാകുന്നതിനു മുന്‍പുതന്നെ ഞങ്ങള്‍ ഹുറൈമലയിലെത്തി.

ഫാമിന്റെ ചുറ്റുമതില്‍


ഫാമിന്റെ ഗേറ്റുകളിലൊന്ന്


എല്ലാവരുംകൂടി ഫാമിനുള്ളിലേക്ക്....ഫുട്ബോള്‍, കബടിയൊക്കെ കളിക്കാനുള്ള തയ്യാറെടുപ്പോടെയാണ് വരവ്


ഫാമിലെ ആടുകള്‍...


അയ്യൂബ്ക്കയും ബഷീര്‍ക്കയും പഴുത്തു പാകമായി നില്‍ക്കുന്ന കാരക്കമരത്തിനരികില്‍...


ഫോട്ടോ സെഷന്‍: ബഷീര്‍ ഒളവണ്ണ, റഹിം പന്നൂര്‍, റസാഖ് മദനി, മുക്താര്‍ ഉദരം‌പൊയില്‍, സാജിദ് കൊച്ചി.
സാജിദ് കൊച്ചിയുടെ ബ്ലോഗിലെത്താന്‍ ഇവിടെ ക്ലിക്കാം  


ഈന്തപനകള്‍ കണ്ട് നടക്കുമ്പോഴാണ് കുട്ടികള്‍  4 വീല്‍ ബൈക്കുകള്‍ കണ്ടത്. പിന്നെ കുട്ടികളുടെയും ഞങ്ങളുടെയും ആവേശം ബൈക്കിലേക്കായി... മുക്താറും ബഷീര്‍ ഒളവണ്ണയും കുട്ടികളും..ഭൂരിപക്ഷം പേര്‍ക്കും ബൈക്ക് റൈഡിംഗ് ഒരു നവ്യാനുഭവമായിരുന്നു...


ഞാനും റസാഖ് മദനിയും.ഇദ്ദേഹത്തിന്റെ ബ്ലോഗിലേക്ക്  ഇവിടെ ക്ലിക്കൂ                          


എല്ലാവരും വണ്ടിയൊക്കെ ഓടിച്ച ശേഷം കുട്ടികളുടെ പാട്ടുകളും മറ്റു കലാ പ്രകടനങ്ങളും ,റസാഖ് മദനിയുടെ  ആവേശകരമായ ക്വിസ്സും മുക്താറിന്റെ രസകരമായ മത്സരങ്ങളും വിശ്രമഹാളില്‍..


കുറച്ചുസമയം വിശ്രമം..


 ഫാമിനുള്ളിലെ പരമ്പരാഗത രീതിയില്‍ നിര്‍മ്മിച്ച  വിശ്രമസ്ഥലത്തിനു മുമ്പില്‍ നിന്നും ഒരു ഫോട്ടോ. ഷംസുദ്ദീന്‍ കണ്ണുര്‍, ബഷീര്‍ ഒളവണ്ണ, ഷബീര്‍, ഞാന്‍, മുക്താര്‍


ടി ടി റസാഖും ഫാം നടത്തിപ്പുകാരന്‍ ഹമീദും...


ഷബീറും ടി. ടി. റസാഖും.
റസാഖ് ഭായിയുടെ ബ്ലോഗിലേക്ക്ഇവിടെ ക്ലിക്ക് ചെയ്യു


എന്റെ ഊഴം..മുക്താര്‍ സമീപം...                   


കുട്ടികളും ഒട്ടകത്തോടൊപ്പം..ഫാമിലെ ബംഗാളി സമീപം


           നേരം വൈകുന്നേരമായി, ഇരുട്ടുന്നതിനു മുന്‍പ് മടങ്ങിയെത്തണം. ക്ഷീണത്തോടെയാണെങ്കിലും സന്തോഷത്തോടെ ഇനിയും കാണാമെന്ന പ്രതീക്ഷയോടെ മടക്കം....

27 അഭിപ്രായങ്ങൾ:

Naseef U Areacode പറഞ്ഞു...

ഹുറൈമലയിലേക്ക് കൊച്ചു കൂട്ടുകാരോടൊപ്പം

ചെറുവാടി പറഞ്ഞു...

ഫാമുകളിലെക്കുള്ള യാത്ര എനിക്കും ഒത്തിരി ഇഷ്ടാണ്. മരുഭൂമിയില്‍ സുന്ദരമായി ഒരുക്കുന്ന ഇത്തരം ഫാമുകളുടെ വിജയത്തിന് പിന്നില്‍ ഒത്തിരി മലയാളികള്‍ ഉണ്ടാവാറുണ്ട്.
വിവരണവും ഫോട്ടോസും നന്നായി.
ആശംസകള്‍

»¦മുഖ്‌താര്‍¦udarampoyil¦« പറഞ്ഞു...

നസീഫേ
നന്നായി.
എന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയതിനാല്‍
പോസ്റ്റ് ഒന്നൊന്നര സംഭവമായി.


യാത്രക്കിടയില്‍ നിനക്കു പറ്റിയ അമളികളെന്തേ ഒഴിവാക്കിയേ..
അതൂടെ ചേര്‍ക്കാമായിരുന്നു.
ആ കൊച്ചിക്കാരന്റെ 'ഉറക്ക ഫോട്ടോ' എവിടെ?
ബാഷീര്‍ ഒളവണ്ണയുടെ 'തീറ്റ ഫോട്ടോ'യും ഒഴിവാക്കിയത് മോഷമായി!

അജ്ഞാതന്‍ പറഞ്ഞു...

padanarhamaya ee yathra matullavarkk kodi oru prachodanamayengil.........

basheer പറഞ്ഞു...

ee yathrayde vivaranam kanditt,njanum ende priya suhurth naushad kuniyilum teamum madayin salihilekk nadathiya yathra orkunnu.pakshe aa yathrayude vivaram ithe pole puram loakam arinjilla ennulla vishamam und

Naseef U Areacode പറഞ്ഞു...

മരുഭൂമിയിലെ ഫാമിലേക്കുള്ള യാത്ര എപ്പോഴും കുളിര്‍മ്മ നല്‍കുന്നതാണ്.
നന്ദി ചെറുവാടി..

മുക്താര്‍ ഭായ്.. തീറ്റ ഫോട്ടൊയും അമളികളും ഉറക്കവും പിന്നെ മുന്‍പ് എടുത്ത നിങ്ങളൂടെ ഒരു സ്പെഷ്യല്‍ ഉറക്ക ഫോട്ടൊ ഇല്ലെ അതും ഒക്കെ കൂട്ടി വേറേ പൊസ്റ്റ് ആക്കാം.. എന്തെയ്....

മറ്റുള്ളവര്‍ക്കും പ്രചോദനമാവട്ടെ ... നന്ദി അജ്ഞാത

നന്ദി ബഷീര്‍ ഭായ്..
അതു പുറംലോകം അറിയിച്ചൂടെ? ഒരു ബ്ലോഗ് തുടങ്ങെന്നെ..

പട്ടേപ്പാടം റാംജി പറഞ്ഞു...

ഒരു ചെറിയ ബ്ലോഗ് മീറ്റ് അല്ലെ.
നന്നായി വിവരണങളും ചിത്രങ്ങളുമായി.
നല്ല ഭംഗിയുള്ള ഒതുക്കമുള്ള ഒരു ഫാം യാത്ര ഉല്ലാസയാത്ര പോലെ മനൊഹരമാക്കി.

ബീമാപള്ളി / Beemapally പറഞ്ഞു...

ഹായ് കൂയ് പൂയ്-ടെയും സംഘത്തിന്റെയും യാത്രാ വിവരണം നന്നായി.!

നമ്മളീ റിയാദില്‍ ഉണ്ടായിട്ടും ഇതൊന്നും അറിഞ്ഞില്ലപ്പാ.!

പോസ്റ്റിനു ആശംസകള്‍.

SULFI പറഞ്ഞു...

ഒമാനില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഞാനും പോയിട്ടുണ്ട് ഫാമില്‍
ധാരാളം കൃഷികളും കുളിക്കാന്‍ സ്വിമ്മിംഗ് പൂളും. അങ്ങിനെ മറക്കാത്ത അനുഭവമായിരുന്നു അത്.
നല്ല വിവരണം
ആദ്യമായി ഈ ബ്ലോഗില്‍. നല്ല വിവരണം. ഇഷ്ടായീ.
ഇന്‍ഷാ അല്ലാഹ് ഇനിയും വരാം.

തെച്ചിക്കോടന്‍ പറഞ്ഞു...

ഫോട്ടോകളിലൂടെ കാണാത്ത കാഴ്ചകള്‍ കണ്ടു.
വിവരണത്തിലൂടെ അവ അറിഞ്ഞു.
നന്നായി, ആശംസകള്‍.

jayarajmurukkumpuzha പറഞ്ഞു...

vivaranangalum, chithrangalum valare nannaayi..................... aashamsakal.................................

Naseef U Areacode പറഞ്ഞു...

പട്ടേപ്പാടം റാംജി നന്ദി വായനക്കും അഭിപ്രായത്തിനും... ഇതു കുട്ടികള്‍ക്ക് ഒരു ഉല്ലാസയാത്ര തന്നെയായിരുന്നു, ഞങ്ങള്‍ക്കും..

ബീമാപള്ളി / Beemapally നന്ദി , റിയാദില്‍ എവിടെയാ?

SULFI നന്ദി.. ഇന്‍ഷാ അള്ളഹ് ഇനിയും കാണാം.. ദമാമില്‍ ഇതിലും നല്ല കുറേ വേറെ കാഴ്ചകളുണ്ടല്ലോ...

തെച്ചിക്കോടന്‍ നന്ദി... യാത്രകളില്‍ ഇനിയും കണ്ടുമുട്ടാം..

jayarajmurukkumpuzha നന്ദി.. വരവിനും നല്ല വാക്കുകള്‍ക്കും...

കണ്ണൂരാന്‍ / Kannooraan പറഞ്ഞു...

കൂട്ടത്തില്‍ ഒരു കണ്ണൂരുകാരനും ഉണ്ടല്ലേ..!

(നല്ല വിവരണം..)

നിയ ജിഷാദ് പറഞ്ഞു...

nice

jyo പറഞ്ഞു...

ഫാം യാത്രയും ചിത്രങ്ങളും നന്നായി.

Naseef U Areacode പറഞ്ഞു...

നന്ദി കണ്ണൂരാന്‍ , കുട്ടത്തില്‍ ഒരു കണ്ണൂര്‍ കാരനും ഉണ്ടായിരുന്നു..

ബ്ലോഗര്‍ നിയ ജിഷാദ്.. നന്ദി

ബ്ലോഗര്‍ jyo നന്ദി .. അഭിപ്രായത്തിനും വായനക്കും..

Jishad Cronic പറഞ്ഞു...

നന്നായി....

മഴ പറഞ്ഞു...

Kollamzz

Naseef U Areacode പറഞ്ഞു...

Jishad Cronic...
നന്ദി വരവിനും അഭിപ്രായത്തിനും...

മഴ പറഞ്ഞു...
ബ്ലോഗില്‍ വന്ന് മഴ പെയ്തതിനു നന്ദി...

jayarajmurukkumpuzha പറഞ്ഞു...

chithrangalum, vivaranavum manoharamayittundu........ aashamsakal................

anas പറഞ്ഞു...

very good

happy friendship പറഞ്ഞു...

mothers day
mothers day 2015
happy mothers day
happy mothers day 2015
happy mothers day Quotes
happy mothers day Quotes from daughter
happy mothers day Quotes from son
happy mothers day Poems
happy mothers day Poems from daughter
happy mothers day Poems from son
happy mothers day Wishes
happy mothers day Wishes from daughter
happy mothers day Wishes from son
happy mothers day Messages
happy mothers day Messages from daughter
happy mothers day Messages from son
happy mothers day Greetings
happy mothers day Greetings from daughter
happy mothers day Greetings from son

Happy Mothers Day 2015
Happy Mothers Day
Mothers Day 2015
Happy Mothers Day 2015 Wishes
Happy Mothers Day 2015 Gifts
Happy Mothers Day 2015 SMS
Happy Mothers Day 2015 Card
Happy Mothers Day 2015 Poem
Happy Mothers Day 2015 Images
Happy Mothers Day 2015 Pics
Happy Mothers Day Wishes
Happy Mothers Day Gifts
Happy Mothers Day SMS
Happy Mothers Day Card
Happy Mothers Day Poem
Happy Mothers Day Images
Happy Mothers Day Pics

happy friendship പറഞ്ഞു...

mothers day
mothers day 2015
happy mothers day
happy mothers day 2015
happy mothers day Quotes
happy mothers day Quotes from daughter
happy mothers day Quotes from son
happy mothers day Poems
happy mothers day Poems from daughter
happy mothers day Poems from son
happy mothers day Wishes
happy mothers day Wishes from daughter
happy mothers day Wishes from son
happy mothers day Messages
happy mothers day Messages from daughter
happy mothers day Messages from son
happy mothers day Greetings
happy mothers day Greetings from daughter
happy mothers day Greetings from son

Happy Mothers Day 2015
Happy Mothers Day
Mothers Day 2015
Happy Mothers Day 2015 Wishes
Happy Mothers Day 2015 Gifts
Happy Mothers Day 2015 SMS
Happy Mothers Day 2015 Card
Happy Mothers Day 2015 Poem
Happy Mothers Day 2015 Images
Happy Mothers Day 2015 Pics
Happy Mothers Day Wishes
Happy Mothers Day Gifts
Happy Mothers Day SMS
Happy Mothers Day Card
Happy Mothers Day Poem
Happy Mothers Day Images
Happy Mothers Day Pics

happy friendship പറഞ്ഞു...

friendship dayfriendship day 2015
happy friendship dayhappy friendship day 2015
happy friendship day Quoteshappy friendship day Quotes for girls
happy friendship day Quotes for boyshappy friendship day Images
happy friendship day Images for girls
happy friendship day Images for boys
happy friendship day SMShappy friendship day SMS for girls
happy friendship day SMS for boyshappy friendship day Messages
happy friendship day Messages for girlshappy friendship day Messages for boys
happy friendship day Greetingshappy friendship day Greetings for girls
happy friendship day Greetings for boys


World Cup Cricket SemiFinal Live Streaming
world cup Cricket semi final
watch live cricket
world cup Cricket final match
world cup Cricket final Live Streaming
world cup Cricket final live score
world cup Cricket semi final live score
world cup Cricket semi final prediction
world cup Cricket semi final highlights
world cup live Cricket streaming
ind vs aus live cricket streaming
Pak vs aus live cricket streaming
aus vs Pak live cricket streaming
ind vs bng live cricket
ind vs nz live cricket
world cup semi final watch live
WI vs nz live cricket streaming
nz vs wi live cricket streaming

Cricket world cup final match watch online
Cricket world cup watch online

happy friendship പറഞ്ഞു...

friendship dayfriendship day 2015
happy friendship dayhappy friendship day 2015
happy friendship day Quoteshappy friendship day Quotes for girls
happy friendship day Quotes for boyshappy friendship day Images
happy friendship day Images for girls
happy friendship day Images for boys
happy friendship day SMShappy friendship day SMS for girls
happy friendship day SMS for boyshappy friendship day Messages
happy friendship day Messages for girlshappy friendship day Messages for boys
happy friendship day Greetingshappy friendship day Greetings for girls
happy friendship day Greetings for boys


World Cup Cricket SemiFinal Live Streaming
world cup Cricket semi final
watch live cricket
world cup Cricket final match
world cup Cricket final Live Streaming
world cup Cricket final live score
world cup Cricket semi final live score
world cup Cricket semi final prediction
world cup Cricket semi final highlights
world cup live Cricket streaming
ind vs aus live cricket streaming
Pak vs aus live cricket streaming
aus vs Pak live cricket streaming
ind vs bng live cricket
ind vs nz live cricket
world cup semi final watch live
WI vs nz live cricket streaming
nz vs wi live cricket streaming

Cricket world cup final match watch online
Cricket world cup watch online

Happy Mothers Day Messages 2015, Quotes, Poems, Cards, Images, Ideas, Gifts പറഞ്ഞു...

This article is Superb .... It seems like written by a professional blogger.... Thank for sharing such a great content
Mothers Day Messages

Mothers Day Message

Happy Mothers Day Messages

Mothers Day 2015 Messages

Happy Mothers Day 2015 Messages

Happy Mothers Day Quotes

Mothers Day Quotes 2015

Mothers Day 2015 Quotes

Happy Mothers Day 2015 Quotes

Happy Mothers Day Quotes 2015

Mothers Day Quotes

Mothers Day Quote

Happy Mothers Day Poems

Mothers Day Poems 2015

Mothers Day 2015 Poems

Happy Mothers Day 2015 Poems

Happy Mothers Day Poems 2015

Mothers Day Poems

Mothers Day Poem

Happy Mothers Day Images

Happy Mothers Day Images 2015

Mothers Day Images 2015

Happy Mothers Day 2015 Images

Mothers Day 2015 Images

Mothers Day Images
Mothers Day Cards 2015

Happy Mothers Day 2015 Cards

Happy Mothers Day Cards 2015

Happy Mothers Day Cards

Mothers Day Cards

Happy Mothers Day Card

Mothers Day Ideas 2015

Happy Mothers Day 2015 Ideas

Happy Mothers Day Ideas 2015

Happy Mothers Day Ideas

Mothers Day Ideas

Mothers Day Gift Ideas

Mothers Day 2015

Happy Mothers Day

Happy Mothers Day 2015

Happy Mothers Day Messages 2015, Quotes, Poems, Cards, Images, Ideas, Gifts പറഞ്ഞു...

This article is Superb .... It seems like written by a professional blogger.... Thank for sharing such a great content
Mothers Day Messages

Mothers Day Message

Happy Mothers Day Messages

Mothers Day 2015 Messages

Happy Mothers Day 2015 Messages

Happy Mothers Day Quotes

Mothers Day Quotes 2015

Mothers Day 2015 Quotes

Happy Mothers Day 2015 Quotes

Happy Mothers Day Quotes 2015

Mothers Day Quotes

Mothers Day Quote

Happy Mothers Day Poems

Mothers Day Poems 2015

Mothers Day 2015 Poems

Happy Mothers Day 2015 Poems

Happy Mothers Day Poems 2015

Mothers Day Poems

Mothers Day Poem

Happy Mothers Day Images

Happy Mothers Day Images 2015

Mothers Day Images 2015

Happy Mothers Day 2015 Images

Mothers Day 2015 Images

Mothers Day Images
Mothers Day Cards 2015

Happy Mothers Day 2015 Cards

Happy Mothers Day Cards 2015

Happy Mothers Day Cards

Mothers Day Cards

Happy Mothers Day Card

Mothers Day Ideas 2015

Happy Mothers Day 2015 Ideas

Happy Mothers Day Ideas 2015

Happy Mothers Day Ideas

Mothers Day Ideas

Mothers Day Gift Ideas

Mothers Day 2015

Happy Mothers Day

Happy Mothers Day 2015

 
Copyright 2009 യാത്ര. created by naseef
Wordpress by www.helpscomputer.blogspot.com