ഹോഗനക്കല്‍ തമിഴ്‌നാട്ടിലാണ് കിടക്കുന്നത്.കര്‍ണ്ണാടക സംസ്ഥാനത്ത് നിന്നും ഒഴുകിവരുന്ന കാവേരിപ്പുഴ തമിഴ് നാട്ടില്‍ എത്തുന്നത് ഇവിടെ വെച്ചാണ്. അതുകൊണ്ട് തന്നെ അവിടെ നദി ജലവുമായി ബന്ധപ്പെട്ട് പ്രശനം ഉണ്ട് താനും. Hog എണ്ണ വാക്കും kal എന്ന വാക്കും കുടിയാണ് ഹോഗനക്കല്‍ ഉണ്ടായതു എന്ന് പറയപ്പെടുന്നു. Hog എന്നാല്‍ മഞ്ഞും kal എന്നാല്‍ കല്ലും.
അതിമനോഹരമായ സ്ഥലം.വെള്ളച്ചാട്ടം ആണ് ഇവിടെയുള്ള ആകര്‍ഷണം എങ്കിലും ഇതു വളരെ വിത്യസ്തമായ ഒരു കാഴ്ച തന്നെയാണ്. സാധാരണ വെള്ളം മലകളില്‍ നിന്നും താഴേക്ക് പതിച്ചനല്ലോ വെള്ളച്ചാട്ടം ഉണ്ടാകുന്നതു. പക്ഷെ ഇവിടെ മലയില്‍ നിന്നല്ല വെള്ളം താഴെ പതിക്കുന്നത്. സാധാരണ പോലെ വരുന്ന കാവേരി നദി പെട്ടന്ന് പാറകളാല്‍ നിര്‍മിക്കപ്പെട്ട കിടങ്ങുകളിലേക്ക് പതിക്കുന്നു.

നമ്മള്‍ക്ക് അവിടെ നിന്നും പ്രത്യേക ബോട്ടുകളില്‍ (അവര്‍ പപ്പട വണ്ടി എന്ന് വിളിക്കുന്ന ) യാത്ര ചെയ്യാം. അവിടെ പപ്പട വണ്ടിയും അത് തുഴയാന്‍ കൂടെ ഒരാളെയും കിട്ടും. സാധാരണ പോലെ പോകാന്‍ ഉള്ള വടകയെക്കള്‍ അധികം വരും നരന്‍ ഷൂട്ട് ചെയ്ത സ്ഥലം (സിനിമയില്‍ മുള്ളന്‍ കൊല്ലി)കാണാന്‍. കാരണം അത് കുറച്ചുകൂടി ദുരെ ആണ്.നദിയുടെ ഇരു വശവും കാടാണ്. വീരപ്പന്‍ വസിച്ചിരുന്ന കാട് ആണത്രേ അത്!!! പുഴയുടെ ഒരു കര തമിഴ് നാടും മറ്റേ കര കര്‍ണാടകവും .
യാത്രക്കിടയില്‍ ഫോട്ടോ എടുക്കാനും കുളിക്കാനും (ഒഴുക്ക് കുറഞ്ഞ ഭാഗത്ത് ) അവര്‍ വണ്ടി നിര്ത്തി തരും.
അങ്ങനെ കുറെ കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ വെള്ളച്ചാട്ടത്തിന്റെ അടുത്ത് എത്തും.അവിടെ നിന്നും നമ്മള്‍ ഇറങ്ങി സ്റ്റെ അപ്പോഴേക്കും തോണിയും ആയി അവരും താഴെ എത്തിയിട്ടുണ്ടാകും.പിന്നെ വീണ്ടും തോണിയില്‍. അവിടെ യാണ് ഹോങനക്കലിന്റെ ആകര്‍ഷണമായ വെള്ളച്ചാട്ടങ്ങള്‍ ഒക്കെ കാണാന്‍ പറ്റുന്നത്.


പാറകള്‍ കൊണ്ടുള്ള കിടങ്ങ്. അതിനിടയില്‍ പല തരത്തിലും കളറിലും ഉള്ള പാറകളും. പിന്നെ അരികിലുള്ള പാറക്കെട്ടിന്റെ മുകളില്‍ അവിടെയുള്ള കുട്ടികള്‍ കാണും. അവര്‍ 10 രൂപ ക്ക് വേണ്ടി അതിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടും!!!. വേറെ ഒരു ആകര്‍ഷണം അവിടെ ഫ്രഷ് മത്സ്യം പൊരിച്ചു തരും. അത് അവിടെ നിന്നും പിടിച്ചതാണെന്ന് അവര്‍ പറയുന്നു( 10 രൂപ ).

അതിനൊക്കെ അടുത്താണ് തമിള്‍ നാടും കര്‍ണാടക യും തമ്മില്‍ തര്ക്കം നിലനില്കുന്ന ഏരിയ.
ധര്‍മപുരിയില്‍ നിന്നും ഏകദേശം 50 കിലോമീറ്റര്‍ ദുരം. ഇവിടെ നിന്നും(മലപ്പുറം ജില്ല ) ഏകദേശം 300 കിലോമീറ്റര്‍ .പാലക്കാടു , പൊള്ളാച്ചി വഴി പോകാം.

മോഹന്‍ ലാലിന്റെ നരന്‍ , A R റഹ്മാന്റെ ചിന്ന ചിന്നി ആശൈ എന്നിങ്ങനെ കുറെ സിനിമകളും പാടുകളും ഇവിടെ നിന്നു ഷൂട്ട് ചെയ്തിട്ടുണ്ട്.