ജീവിതമെന്ന മഹായാത്രയിലെ കുറേ കൊച്ചു കൊച്ചു യാത്രകൾ‍.... അവയെ വിവരിക്കാൻ, ചിത്രീകരിക്കാൻ ഒരു എളിയ ശ്രമം.. (തെറ്റുകള്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ )യാത്രകളിലേക്ക്.! നിങ്ങള്‍ക്ക് നന്ദി..യാത്രകൾ..2010, മേയ് 28, വെള്ളിയാഴ്‌ച

ചാര്‍മിനാറും മക്കാമസ്ജിദും

    
   
  ഹൈദരാബാദിലെത്തിയാല്‍ നമ്മളെകാത്ത് വളരെയധികം കാഴ്ച്ചകളുണ്ട്. അധികവും ചരിത്രവുമായി കൂടി ബന്ധപ്പെട്ടിരിക്കുന്നു.അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ചാര്‍മിനാര്‍.ഇവയെ കുറിച്ചെല്ലാം ഞാന്‍ വിശദീകരിക്കുന്നതിനെക്കാള് നന്നായി ചിത്രങ്ങള്‍ നിങ്ങളോട് പറയും...


         പേരു സൂചിപ്പിക്കുന്ന പോലെതന്നെ നാലു (ചാര്‍) മിനാരങ്ങലുള്ള ഒരു മനോഹര നിര്‍മ്മിതി.ചരിത്രപരമായി പറഞ്ഞാല്‍, സുല്‍ത്താന്‍ ഖൂലി കുത്ത്ബ് ഷാ 1591-ല്‍ തന്റെ ഭരണ കേന്ദ്രം ഗൊല്‍ക്കൊണ്ടായില്‍ നിന്നും ഹൈദരാബാദിലേക്ക് മാറ്റിസ്ഥാപിച്ചതിന്റെ സ്മരണക്കാണ് അദ്ദേഹം ഇതുനിര്‍മ്മിച്ചത്(അതല്ല, മഹാമാരിയായ പ്ലേഗില്‍ നിന്നും നഗരം മുക്തമായതിന്റെ സ്മരണക്കാണെന്നും പറയപ്പെടുന്നു).

      മാര്‍ബിളിലും, ഗ്രാനൈറ്റിലുമൊക്കെയായി നിര്‍മ്മിക്കപ്പെട്ട ചാര്‍മിനാറിന്റെ മിനാരങ്ങളുടെ ഉയരം 48.7 മീറ്ററാണ്.ചതുരത്തിലുള്ള ഈ സ്മാരകത്തിന്റെ(ഓരോ സൈഡും 20 മീറ്റര്‍ നീളം) നാലു മൂലയിലുമായാണ് നാലു മിനാരങ്ങള്‍ സ്ഥിതിചെയ്യുന്നത്.മിനാരത്തിന്റെ ഉള്ളിലൂടെ മുകളിലേക്ക് 149 സ്റ്റെപ്പുകളുണ്ട്.ഇടക്ക് ഹൈദരാബാദ് നഗരത്തെ കണാന്‍ വേണ്ടി ബാല്‍ക്കണികളുമുണ്ട്.

     നാലു ഖലീഫമാരുടെ ബഹുമാനാര്‍ത്ഥ്മാണ് നാല് മിനാരങ്ങള്‍ ഉണ്ടാക്കിയതെന്നും കേള്‍ക്കുന്നു  .അത്യാവശ്യ ഘട്ടങ്ങളില്‍ രക്ഷപ്പെടാന്‍ വേണ്ടി ചാര്‍മിനാറില്‍ നിന്നും ഗൊല്‍ക്കൊണ്ടയിലേക്ക് ഒരു രഹസ്യതുരങ്കം ഉണ്ടത്രെ!.പക്ഷെ അതിന്റെ ശരിയായ സ്ഥാനം ഇന്നും രഹസ്യമായി തന്നെ തുടരുന്നു.ചാര്‍മിനാറിന്റെ ഓരോ ഭാഗത്തും ഓരോ ആര്‍ച്ചുകള്‍ വീതമുണ്ട്. അവയില്‍ ഓരോ ക്ലോക്കുകളും. പക്ഷെ ഈ ക്ലോക്കുകള്‍ 1889-ല്‍ സ്ഥാപിച്ചതാണ്.സുക്ഷിച്ചു നോക്കിയാല്‍ ഒരു ഭാഗത്തെ ക്ലോക്ക് കാണാം
ചാര്‍മിനാറിന്റെ മിനാരവും അതിലെ കിളിവാതിലുകളും...

ചാര്‍മിനാറിന്റെ ഉള്ളില്‍ നിന്നും മുകള്‍ ഭാഗം...
ഉള്‍ഭാഗത്തെ ചെറിയ ജലധാര...

ഉള്ളില്‍ നിന്നും മറ്റൊരു കാഴ്ച

ചാര്‍മിനാറിന്റെ ഒരു ഭാഗം
ചാര്‍മിനാറിന്റെ മുകളില്‍   നിന്നും താഴേക്കു.. 
മുകളിലെ ബാല്കനിയില്‍     നിന്നും താഴേക്കു 
മുകളില്‍ നിന്നും ഉള്ള്ഭാഗത്തെക്ക്  നോക്കുമ്പോള്‍
ഉള്‍ഭാഗത്തെ ബാല്‍ക്കണികള്‍

ചാര്‍മിനാറിന്റെ മുകളില്‍ നിന്നും മക്ക മസ്ജിദിന്റെ കാഴ്ച

മക്ക മസ്ജിദിന്റെ ഭാഗത്തേക്കുള്ള റോഡ്‌  

ബാല്‍ക്കണികള്‍ മറ്റൊരു ഭാഗത്ത്‌ നിന്നും
മക്ക മസ്ജിദ്
         ചാര്‍മിനാറില്‍ നിന്നും വളരെ അടുത്താണ് മക്കാ മസ്ജിദ്. അവിടെയുള്ളതില്‍ ഏറ്റവും പഴക്കവും വലിപ്പവും ഈ മുസ്ലിംപള്ളിക്കാണ്.ചാര്‍മിനാറില്‍ നിന്നു നോക്കിയാല്‍ തന്നെ മക്കാമസ്ജിദിനെ കാണാം.1617-ല്‍ ഖൂലി കുത്തുബ് ഷാ തന്നെയാണ് ഇതിന്റെ നിര്‍മ്മാണവും തുടങ്ങിയത്. പക്ഷെ പണി തീരാന്‍ വര്‍ഷങ്ങളെടുത്തു.പിന്നെ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് 1694-ല്‍ ആണ് പണി പൂര്‍ത്തീകരിച്ചത്.

മക്കാ മസ്ജിദിന്റെ മുന്‍ഭാഗം

അവിടെയുള്ള ശവകുടീരങ്ങള്‍ഒരു ഭാഗത്തുനിന്നും നോക്കുമ്പോള്‍പള്ളിയുടെ ഉള്‍ഭാഗംഇവിടെ ധാരാളം പ്രാവുകള്‍.. ചിലര്‍ അതിനു തീറ്റനല്‍കുന്നത് കാണാം..പുറത്ത് വില്പനക്കു വെച്ചിരിക്കുന്ന മധുരപലഹാരങ്ങളും തേങ്ങയും..സമൂസ വില്പനക്കാരന്‍, ഇവിടെ ഇത്തരക്കാരെ കുറേകാണാം..മുന്‍ഭാഗത്തുള്ള കുളം..
 
Copyright 2009 യാത്ര. created by naseef
Wordpress by www.helpscomputer.blogspot.com