ജീവിതമെന്ന മഹായാത്രയിലെ കുറേ കൊച്ചു കൊച്ചു യാത്രകൾ‍.... അവയെ വിവരിക്കാൻ, ചിത്രീകരിക്കാൻ ഒരു എളിയ ശ്രമം.. (തെറ്റുകള്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ )യാത്രകളിലേക്ക്.! നിങ്ങള്‍ക്ക് നന്ദി..







യാത്രകൾ..















2011, സെപ്റ്റംബർ 20, ചൊവ്വാഴ്ച

മദായിനു സ്വാലിഹ്, തബൂക്ക്....സൗദിയിലെ ചരിത്ര ഭൂമികൾ തേടിയൊരു യാത്ര -1





    
   പെരുന്നാൾ ദിവസം രാവിലെ 10.30നു തന്നെ ഞങ്ങൾ യാത്ര തുടങ്ങി. കാരണം അൽ-ഖസീം ,  മദീന വഴി തബൂക്കിലേ ക്ക്  4  ദിവസം കൊണ്ടു  4300 റോളം km  ദൂരം താണ്ടേതതുണ്ട്.   


(യാത്രക്കാർ  :  ഷാഹുൽ ഹമീദ്, നിസാം പട്ടേൽതാഴം, അഷ് റഫ് എടവണ്ണ, ബദറുദ്ദീൻ പുളിക്കൽ, ഇസ്മായിൽ കരിയാട്, റസാക്ക് മദനി, ഫയാസ്, ബഷീർ ഒളവണ്ണ,സൈഫുദ്ദീൻ പുതുശ്ശേരി, ഷംനാദ് അരീക്കോട് ,ഫഹദ് തയ്യിൽ, ജലാലുദ്ദീൻ,  ഷിജു കൊല്ലം, സലിം മൗലവി, മുഹമ്മെദ്ക്ക പാലത്ത് , താഹാ ഷരീഫ്, , ഷംസു മദനി, ബാവക്ക  , ഉബൈദുള്ള, ബഷീർ)

        മിനി ബസ്സിൽ 22 പേർ,  ദീർഘയാത്രയിൽ പാട്ടുകളും  ക്വിസ്സുകളും മറ്റു   ചില നർമ്മ പരിപാടികളുമായി പലപ്പോഴും സമയം പോയത് അറിഞ്ഞില്ല. രാവിലെ തുടങ്ങിയ യാത്ര അവസാനിച്ചത് രാത്രി 8 മണിക്ക് മദീനയിൽ. ആദ്യം റൂമിലേക്ക് ലഗ്ഗേജുകളൊക്കെ മാറ്റി അല്പ നേരം കൊണ്ട് എല്ലാവരും ആദ്യ കാഴ്ചകൾ കാണാൻ റെഡിയായി. ആദ്യം പ്രസിദ്ധമായ മദീന പള്ളിയിലേക്ക്.

                 എ.ഡി 622 ൽ മുഹമ്മദ് നബി നിർമിച്ച ഈ മസ്ജിദ് പലപ്രാവശ്യം പുതിക്കി പണിതിട്ടുണ്ട്. ഇസ്ലാം മത വിശ്വാസപ്രകാരം സന്ദർശിക്കൽ പുണ്യകരമായ മൂന്നു പള്ളികളിൽ രണ്ടാം സ്ഥാനമാണു മദീനയിലെ "മസ്ജിദുന്നബവി"ക്ക്.  പ്രവാചകന്റെ വീടും അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥലവും പള്ളി വിപുലീകരണത്തിൽ അതിന്റെ ഉൾഭാഗത്തായി. പ്രവാചകനെ കൂടാതെ മറ്റു ഭരണാധികാരികളുടെ ഖബറും പള്ളിക്കകത്തുണ്ട്. പ്രവാചകന്റെ അന്ത്യവിശ്രമ സ്ഥലവും അദ്ദേഹം പ്രസംഗിച്ചിരുന്ന പ്രസംഗപീഠവും ഒക്കെ കണ്ടു  കുറച്ചു സമയം പ്രാർത്ഥനയിലുമൊക്കെയായിസമയം  ചിലവഴിച്ചു 

          ശേഷം  ഞങ്ങൾ ഭക്ഷണം കഴിക്കാനായി അൽ-ബേക്ക് റെസ്റ്റോറെന്റിലേക്ക് നടന്നു. ചിക്കൻ ബ്രോസ്റ്റടിനു പ്രശസ്തമായ അൽബേക്കിൽ ഭയങ്കര തിരക്കാണു. ജിദ്ദയിലും മക്കയിലും മദീനയിലും അവരുടെ ഭക്ഷണ ശാലകളുണ്ട്. പക്ഷെ റിയാദുകാരായ ഞങ്ങളിൽ പലർക്കും ഇതു മുമ്പു കഴിക്കാൻ സാധിച്ചിട്ടില്ല.ഷോപ്പിനുള്ളിൽ സോമാലിയയിൽ ഭക്ഷണത്തിനു തിരക്കു കൂടുന്ന പോലെ തിരക്കാണത്രെ. ഞങ്ങൾ പാർസൽ വാങ്ങി പുറത്തു വെച്ച് കഴിച്ചു. ആളുകൾ തിരക്കുകൂട്ടുന്നത്  വെറുതെയല്ലെന്ന് ഇതിന്റെ രുചിയറിഞ്ഞപ്പോൾ  മനസ്സിലായി.


( ഭക്ഷണത്തിനായുള്ള കാത്തിരിപ്പ്...... )

ഇനി രാവിലെ വരെ  വിശ്രമത്തിനുള്ള സമയമാണു.  


                  മദീനയിൽ നിന്നും ആദ്യം ഞങ്ങൾ പോയത് അൽ-ബൈദാ അല്ലെങ്കിൽ   അൽ-ഖലീൽ എന്നറിയപ്പെടുന്ന   കാന്തിക കുന്നിലേക്കാ ണ്   .
ഉഹ്ദ് മലയുടെ ഭാഗത്തുകൂടിയാണു അങ്ങോട്ടുള്ള വഴി. 
(ഉഹ്ദ് മല)
ഇവിടെയുള്ള പ്രത്യേകത, ന്യൂട്രൽ ഗിയറിലുള്ള വണ്ടികൾ ഒരു ഭാഗത്തേക്ക് അത്യാവശ്യം സ്പീഡിൽ തന്നെ പോകുമത്രെ!ഇന്റർനെറ്റിലും പത്രങ്ങളിലും ഇതിനെ കുറിച്ച് കണ്ടിട്ടുള്ളതിനാൽ ഇതു നേരിട്ടു കാണാനും ഒന്നു പരീക്ഷിക്കാനുമായി എല്ലാവരും തയ്യാറായിരുന്നു. മദീനയിൽ നിന്നും 30-35 കിലോമീറ്റർ മാത്രമേ അൽ-ബൈദാ  എന്ന ഈ  സ്ഥലത്തേക്കുള്ളൂ.


(യാത്ര ഏറ്റവും രസകരമാക്കിയവർ, ഷിബുവും ബദറുവും)

            അവിടെ ഒരിടത്ത് വണ്ടി നിർത്തി . ബ്രേക്ക് വിടുമ്പോൾ തന്നെ വണ്ടി ബാക്കിലേക്ക് പോകാൻ തുടങ്ങുന്നു! വേറെയും കുറേ വണ്ടികളിവിടെ ഇതു കാണാനും അറിയാനുമായി  വന്നിട്ടുണ്ട്. ഒരിടത്ത് ഒരു ചെറിയ കയറ്റത്തിൽ വണ്ടി നിർത്തി  ഒന്നു പരീക്ഷിച്ചു. മുഴുവൻ ആളുകളുമായി ബസ് മെല്ലെ കയറ്റം കയറിത്തുടങ്ങി!! വളരെ അത്ഭുതകരവും രസകരവുമായിരുന്നു ഈ അനുഭവം. ഇതിന്റെ കാരണം ഇപ്പോഴും നിഗൂഡമാണെന്നാണു അറിയാൻ കഴിഞ്ഞത്.


           ഇനി ഖൈബർ കോട്ടയിലേക്ക്. മദീനയിൽ നിന്നും ഏകദേശം 150  KM ദൂരം.    
         ഖൈബർ അടുക്കുന്തോറും  മരുഭൂമിയിൽ കുറച്ചു ചെടികളും മരങ്ങളുമൊക്കെ കാണാനുണ്ട്.  പണ്ടു കാലത്ത്  കൃഷിയിൽ വളരെ മുന്നിൽ നിന്ന  ഒരു മരുപ്പച്ചയായിരുന്നത്രെ ഖൈബർ. ഖൈബർ യുദ്ദം നടന്ന കോട്ടയും പഴയ കാലത്തെ മറ്റു ചില കെട്ടിടങ്ങളുമൊക്കെ  കണ്ടു. കുറച്ചു സമയം കാഴ്ചകൾ കണ്ടും ഫോട്ടോയെടുത്തും സമയം ചിലവഴിച്ചു.






(ഖൈബർ കാഴ്ചകൾ)


             മദായിൻ സ്വാലിഹ് അല്ലെങ്കിൽ അൽ-ഹിജ്ർ എന്നറിയപ്പെടുന്ന സ്ഥലത്തേക്കായിരുന്നു ഞങ്ങളുടെ അടുത്ത യാത്ര. മദീനയിൽ നിന്നും 400 കിലോമീറ്ററും  അൽഉലാ പട്ടണത്തിൽ നിന്നും ഏകദേശം 20 കിലോമീറ്ററും യാത്ര ചെയ്താൽ ഇവിടെയെത്താം.പക്ഷെ ഞങ്ങൾ ഖൈബർകൂടി കണ്ട ശേഷമാണു മദായിനു സ്വാലിഹിലേക്ക് പോകുന്നത്.
          സാധാരണ പോലെ യാത്ര തുടർന്നു. കുറച്ചു കഴിഞ്ഞപ്പോൾ വണ്ടിയിൽ പെട്ടന്നൊരു നിശ്ശബ്ദത ബാധിച്ച പോലെ. കുറേ ദൂരം കൂടി കഴിഞ്ഞപ്പോൾ A/C ഓഫ് ചെയ്തപ്പോഴാണു എന്തോ പ്രശ്നമുണ്ടെന്ന് എല്ലാവർക്കും ബോധ്യമായത്. വണ്ടിയിൽ ഡീസൽ തീരാനായിരിക്കുന്നു. കഴിഞ്ഞ ഒരു മണിക്കൂറോളം ഒരു പമ്പു നോക്കിയുള്ള യാത്രയിലായിരുന്നത്രെ . കുറച്ചു സമയം A/C ഇല്ലാതെ യാത്ര ചെയ്തപ്പോൾ തന്നെ പുറത്തെ കാലാവസ്ഥയുടെ കാഠിന്യം ഞങ്ങൾക്കു മനസ്സിലായി. രണ്ടു ഭാഗത്തും മരുഭൂമിയാണു. ഇനി ഒരു 5 കിലോമീറ്ററൊക്കെ ഓടാനുള്ള ഇന്ധനമേ കാണൂ.ബാക്കി 50 കിലോമീറ്ററോളം ഓടാനുണ്ട്.  ബഷീർക്കയും (ബഷീർ ഒളവണ്ണ ) റഷീദ്ക്ക (റഷീദ് വടക്കൻ )യുമൊക്കെ കുറേ സമയമായി ഇതിന്റെ ടെൻഷനിലായിരുന്നെന്ന് ഇപ്പോഴാണു ഞങ്ങൾ അറിയുന്നത്.അല്പം കൂടി ഓടിയപ്പോഴാണു മരുഭൂമിയിലൂടെ ഒരു  പഴഞ്ചൻ ലോറി വരുന്നത് കണ്ടത്. പെട്ടന്നുതന്നെ വണ്ടി അതിനടുത്തേക്കിറക്കി.  ഒരു സുഡാനിയാണു  ഏതോ ഭാഗത്തേക്ക് വെള്ളം കൊണ്ടു പോകുന്ന ഈ ലോറിയുടെ ഡ്രൈവർ. അദ്ദേഹത്തിന്റെ നല്ല മനസ്സിനു നന്ദി.(അത്യാവശ്യ സമയത്ത് ഇയാളെ ഇവിടെ എത്തിച്ച ദൈവത്തിനും).




           ( ലോറിയിൽ നിന്നും ഡീസൽ ബസ്സിലേക്ക് മാറ്റാനുള്ള ശ്രമത്തിൽ.. )

          പിന്നെ ലോറിയുടെ ഇന്ധന ടാങ്കിൽ നിന്നും ഞങ്ങളുടെ ബസ്സിലേക്ക് ഡീസൽ എടുക്കാനുള്ള ശ്രമമായിരുന്നു. കുറച്ചു സമയത്തെ കൂട്ടായ ശ്രമത്തിനു ശേഷം അടുത്ത പമ്പുവരെ  എത്താനുള്ള ഡീസൽ കിട്ടി.അദ്ദേഹത്തോടു നന്ദി പറഞ്ഞു യാത്ര തുടർന്നു.


          അൽ-ഉലാ പട്ടണത്തിൽ എത്തുമ്പോൾ തന്നെ പ്രത്യേക തരത്തിലുള്ള മനോഹരമായ മലകൾ കാണാം. ഇവിടേക്ക് പ്രവേശനത്തിനു പ്രത്യേകം അനുമതി വേണം. ഹമീദ് വലപ്പാട് (തൃശൂർ) വേണ്ട കാര്യങ്ങൾ ചെയ്തതിനാൽ ഞങ്ങൾക്ക് പ്രവേശനത്തിനു ബുദ്ദിമുട്ടേണ്ടി വന്നില്ല.



  ഖുർ ആനിൽ പരാമർശിക്കപ്പെട്ടതും കലണ്ടറുകളിലും മറ്റും മനോഹരമായ ചിത്രങ്ങളായി കാണാറുള്ളതുമായ ഇവിടം ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു. UNESCO യിൽ സൗദി അറേബ്യയിൽ നിന്നും ഇടം പിടിച്ച രണ്ടു  സ്ഥലങ്ങളിൽ ഒന്ന് മദായിനു സ്വാലിഹ്  ആണ്.
( മലതുരന്നുണ്ടാക്കിയ ഗുഹക്കുള്ളിലൂടെ മുകളിൽ കയറിയപ്പോൾ )
                  
               വളരെ പണ്ട് ,ഏകദേശം 5000 വർഷങ്ങൾക്കു മുൻപ് ,അതിശക്തരും പാറതുരന്നു വീടുകളുണ്ടാക്കി ജീവിച്ചിരുന്നവരുമായ സമൂദ് ഗോത്രക്കാർ ജീവിച്ച സ്ഥലത്താണു നമ്മൾ.ഗുഹാമുഖങ്ങൾ മിനുസപ്പെടുത്തി പല രീതിയിലും ഭംഗിയാക്കിയിട്ടുണ്ട്.
(വാതിലുകൾ തൂണുകളുടെ രൂപവും മറ്റുമായി മനോഹരമാക്കിയിട്ടുണ്ട്)

(യാത്രയിലെ അമീർ ഇസ്മായിൽ കരിയാടും മറ്റുള്ളവരും ഗുഹക്കുള്ളിൽ ഫോട്ടോക്ക് പോസ് ചെയ്യുന്നു)


( കവാടങ്ങൾക്കു മുകളിൽ എല്ലായിടത്തും ഒരു പരുന്തിന്റെ രൂപം കാണാം. ഇതു അവരെ രക്ഷിക്കുമെന്നായിരുന്നത്രെ അവരുടെ വിശ്വാസം )




( ഉൾഭാഗത്തുനിന്നുമൊരു ഫോട്ടോ )

       ഇവിടെ ശക്തരായ 9 സംഘങ്ങൾ ഉണ്ടായിരുന്നത്രെ. കൊള്ളയും മറ്റു കൊള്ളരുതായ്മകളുമായി അധാർമിക ജീവിതം നയിച്ച ഇവരിലേക്ക് ദൈവം സ്വാലിഹ് നബിയെ നിയോഗിച്ചു  (മുഹമ്മദിനു (സ) മുൻപു  ദൈവം നിയോഗിച്ച പ്രവാചകൻ) 

           അവർ അമാനുഷികമായ എന്തെങ്കിലും ഒന്നു സ്വാലിഹ് നബിയോട് ആവശ്യപ്പെടുകയും അതിനാൽ   പരീക്ഷണമായി ദൈവം ഒരു അസാധാരണ ഒട്ടകത്തെ സൃഷ്ടിക്കുകയും അതിനെ ഉപദ്രവിക്കരുതെന്ന് കല്പിക്കുകയും ചെയ്തു. അവിടെ യുള്ള കിണറിലെ വെള്ളം ആഴ്ചയിൽ ഒരു ദിവസം ഈ ഒട്ടകത്തിനു നൽകണമെന്നും  ബാക്കി ദിവസങ്ങൾ അവർക്കുപയോഗിക്കാമെന്നുമുള്ള കരാർ ലംഘിക്കുകയും  അവർ അതിനെ കൊല്ലുകയും അങ്ങനെ ദൈവ ശിക്ഷയാൽ അക്രമികൾ മുഴുവനും   കൊല്ലപ്പെടുകയും ചെയ്തു.  
( പഴയ കാലത്ത് അവർ ഉപയോഗിച്ചിരുന്ന കിണർ )


    ദൈവ ശാപം കിട്ടിയ സ്ഥലമായതിനാൽ ഇവിടെ ഭക്ഷണ പാനീയങ്ങൾ കഴിക്കുന്നതിനു ഇസ്ലാം മത വിശ്വാസപ്രകാരം വിരോധിച്ചിട്ടുണ്ട്.

(ഖുർആനിൽ ഇവരെ കുറിച്ചു പരാമർശിച്ചത് നോക്കു...
ഥമൂദ് ഗോത്രത്തിലേക്ക് അവരുടെ സഹോദരനായ സാലിഹിനെയും നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു നിങ്ങൾ ദൈവത്തെ ആരാധിക്കുക. അവനല്ലാതെ നിങ്ങൾക്ക് യാതൊരു ആരാധ്യനുമില്ല.അവൻ നിങ്ങളെ ഭൂമിയിൽ നിന്ന് സൃഷ്ടിച്ച് വളർത്തുകയും ഭൂമിയിൽ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ നിങ്ങൾ അവനോട് പാപമോചനം തേടുകയും ഖേദിച്ച് മടങ്ങുകയും ചെയ്യുക.തീർച്ചയായും നിന്റെ രക്ഷിതാവ് സമീപസ്ഥനും പ്രാർത്ഥനക്ക് ഉത്തരം നൽകുന്നവനുമാകുന്നു 11:61. 


അവർ പർവ്വതങ്ങളിൽ പാറ വെട്ടിത്തുരന്ന് വീടുകളുണ്ടാക്കി നിർഭരായി കഴിഞ്ഞു കൂടുകയായിരിന്നു 15:82.


 താഴ്വരയിൽ പാറ വെട്ടിത്തുരന്ന് കെട്ടിടമുണ്ടാക്കിയ ഥമൂദ് ഗോത്രം 89:9.

അക്രമം പ്രവർത്തിച്ചവരെ ഘോര ശബ്ദം പിടികൂടി അങ്ങനെ പ്രഭാതത്തിൽ വീടുകളിൽ അവർ കമിഴ്ന്ന് വീണ അവസ്ഥയിലായിരിന്നു11:67.)





           മദായിൻ സ്വാലിഹിലെ തന്നെ ഹിജാസ് റെയിൽ വേയിലേക്കായിരുന്നു ഞങ്ങളുടെ അടുത്ത യാത്ര. ഡമസ്കസിൽ (സിറിയ) നിന്നും മദീനയിലേക്കുള്ള ഹിജാസ് റെയില്വേ ഓട്ടോമൻ രാജാക്കന്മാരുടെ കാലത്താണു പണിതത്. 1908-ൽ ഒരു ജർമ്മൻ എഞ്ചിനീയറുടെ കീഴിൽ 5000 - രത്തോളം പേർ ജോലി ചെയ്താണു ഇതിന്റെ പണി പൂർത്തിയാക്കിയതത്രെ.
ഒന്നാം ലോകമഹായുദ്ധ കാലത്ത് പലവട്ടം തകർക്കപ്പെട്ട ഇവിടെ പിന്നെ പല ശ്രമങ്ങളുണ്ടായിട്ടും പുനസ്ഥാപിക്കാൻ കഴിഞ്ഞില്ല.




(ഹിജാസ് റെയിൽ വേയിൽ നിന്നുമുള്ള കാഴ്ചകൾ)


മടക്കത്തിൽ വഴിയിലൊരിടത്തുള്ള ഒരു ഫാമിൽ കയറി കുറച്ചു സമയം വിശ്രമിച്ചു ഒന്നു റിഫ്രഷ് ആയി.ഫാം ചെറുതാണെങ്കിലും ഫാമിലെ കാഴ്ചകൾ മനോഹരമായിരുന്നു.
( മുന്തിരി )

( ഓറഞ്ച് ...
 ബഷീർക്ക ഏതു സമയത്തും തിരക്കിലാണ് , വണ്ടിയിലായിരിക്കുമ്പോൾ ഡ്രൈവിംഗും പുറത്താണെങ്കിൽ  ഇതുപോലെയും)



(ഈത്തപ്പഴം)


( കരിമ്പ് )



( വിളവെടുപ്പ് കഴിഞ്ഞു കൂട്ടിയിട്ട സവാള )


(വാഴകൾ!!)

(ഫാമിൽ കുറച്ചു ആടുകളുമുണ്ട്)



സമയം വൈകിത്തുടങ്ങി.  ഇനി അൽ- ഉലാ മ്യൂസിയം കൂടി ഇന്നത്തെ ലക്ഷ്യങ്ങളിൽ പെട്ടതാണു. അൽ-ഉലാ പട്ടണത്തിലെത്തിയപ്പോഴേക്കും പ്രാർത്ഥനാ സമയമായതിനാൽ മ്യൂസിയം അടച്ചിരിക്കുകയാണു. പിന്നെ പ്രാർത്ഥനയൊക്കെ കഴിഞ്ഞാണു ഞങ്ങൾ അങ്ങോട്ടു പോയത്.
ശിലായുഗം മുതൽ അറേബ്യൻ സംസ്കാരങ്ങളുടെ പഴയകാല  അവശിഷ്ടങ്ങൾ ഇവിടെ കാണാം. പഴയ കാലത്തുപയോഗിച്ചിരുന്ന പാത്രങ്ങൾ, ലിപികൾ,  മെഡിക്കൽ ഉപകരണങ്ങൾ, ആയുധങ്ങൾ......




(അൽ-ഉലാ മ്യൂസിയത്തിൽ നിന്നും)




രാത്രിയായിക്കഴിഞ്ഞു. ഇനി വീണ്ടും  യാത്രയാണു, അടുത്ത ലക്ഷ്യത്തിലേക്ക്, തബൂക്കിലേക്ക്  ..


  (  തബൂക്ക്, ഹഖൽ, ചെങ്കടൽ കാഴ്ചകൾ തുടരും.....

36 അഭിപ്രായങ്ങൾ:

Naseef U Areacode പറഞ്ഞു...

സൗദി അറേബ്യയിലെ ചരിത്രഭൂമികൾ .....

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

തീര്‍ച്ചയായും!
ഈ യാത്രകള്‍ ഒരിക്കലും വിഫലമാകില്ല.ധിക്കാരികള്‍ക്ക് ദൈവം നല്‍കിയ ശിക്ഷയുടെ ബാക്കിപത്രങ്ങള്‍ കണ്ടു നമ്മുടെ മനസ്സില്‍ ഭക്തി അധികരിപ്പികാന്‍ കൂടി ഇത് സഹായിക്കും .
തുടരുക ഈ സഫലമാകും യാത്രകള്‍.......

Naseef U Areacode പറഞ്ഞു...

നന്ദി ഇസ്മായിൽ ഭായ് ആദ്യത്തെ അഭിപ്രായത്തിനു...
സഫലമാകട്ടെ എന്നു ഞാനും പ്രാർത്ഥിക്കുന്നു....

Prabhan Krishnan പറഞ്ഞു...

ഇഷ്ട്ടായി..!
വിവരണവും പടങ്ങളും വളരെ നന്നായിട്ടുണ്ട്..
യാത്രതുടരട്ടെ..
ആശംസകളോടെ....

കൊമ്പന്‍ പറഞ്ഞു...

വെക്തമായ വിവരണവും നല്ല ചിത്രങ്ങളും

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

നല്ല വിവരണവും ഫോട്ടോകളും
തീര്‍ച്ചയായും കാണാന്‍ ആഗാഹമുള്ള സ്ഥലങ്ങള്‍ .............

Naseef U Areacode പറഞ്ഞു...

പ്രഭന്‍ ക്യഷ്ണന്‍
വളരെ നന്ദി പ്രഭൻ... വരവിനും വായനക്കും...

കൊമ്പന്‍
വളരെ നന്ദി...


അബ്ദുൽ ജബ്ബാർ

അതെ തീർച്ചയായും. കാണാൻ ആഗ്രഹിച്ചിരുന്ന സ്ഥലങ്ങളാണു... നല്ല വാക്ക്കുകൾക്ക് നന്ദി

ബഷീർ പറഞ്ഞു...

ചിത്രങ്ങളു വിവരണവും നന്നായി. ഈ ഭൂമിയെ പറ്റി ഒരു പോസ്റ്റില്‍ ഒതുക്കാവുന്നതല്ല ചരിത്രം.. ചിന്തിക്കുന്നവര്‍ക്ക്ദൃഷ്ടാന്തങ്ങളുണ്ടിവിടെ

ente lokam പറഞ്ഞു...

angane oru free yathra...
thanks dear.....

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...

ചിത്രങ്ങളും വിവരണവും ഹ്ര്‌ദ്യമായി. സവിശേഷമായ ചരിത്രമുള്ള പ്രദേശങ്ങളിലൂടേയുള്ള താങ്കളുടെ യാത്ര സഫലം.

Naseef U Areacode പറഞ്ഞു...

ബഷീര്‍ പി.ബി.വെള്ളറക്കാട്‌

അതെ ചിന്തിക്കുന്നവർക്ക് എല്ലായിടത്തും ദൃഷ്ടാന്തമുണ്ട്.. വളരെ നന്ദി...


ente lokam ...
Thanks you very much

Yasmin NK പറഞ്ഞു...

മദീനയിലൂടെയുള്ള ഈ യാത്ര ഹൃദ്യം. മദീനയില്‍ ഞാന്‍ വന്നിട്ടുണ്ട്. ഉഹദ് മല കണ്ടു. അതിനപ്പുറത്തേക്ക് പോയിട്ടില്ല. ഇത് വായിച്ചപ്പോള്‍ തീര്‍ച്ചയായും കാണേണ്ട സ്ഥലങ്ങള്‍ എന്ന തോന്നല്‍. ഇന്‍ഷാ അല്ലാഹ്.
കാണണം.

ആശംസകളോടെ...

അനശ്വര പറഞ്ഞു...

നല്ല പോസ്റ്റ്...ഫോട്ടോകള്‍ നന്നായി...ആ നാട്ടിലൂടെ എല്ലാം കണ്ട് സഞ്ചരിച്ചു ല്ലെ? .ഭാഗ്യവാന്‍മാര്‍..!!

Lipi Ranju പറഞ്ഞു...

വിവരണവും ഫോട്ടോസും ഇഷ്ടായി. ഇതൊക്കെ എന്നെപ്പോലുള്ളവര്‍ക്ക് ഇങ്ങനെ മാത്രമേ അറിയാന്‍ കഴിയൂ ... നന്ദിട്ടോ...

സ്വന്തം സുഹൃത്ത് പറഞ്ഞു...

ഇപ്പോഴാണ് ഈ വഴി... ചിത്രങ്ങളോട് കൂടി ഇത് നന്നായിരിക്കുന്നു.. ആശംസകള്‍!

Naseef U Areacode പറഞ്ഞു...

പള്ളിക്കരയില്‍ ...
വളരെ നന്ദി.. ഈ യാത്ര ഞങ്ങൾക്ക് വളരെ ആത്മസംതൃപ്തി നൽകിയ യാത്ര ആയിരിന്നു..

മുല്ല,
മദീനയിൽ ബൈദാഇലേക്ക് ഉഹ്ദ് മലയിൽ നിന്നും വളരെ കുറച്ചു ദൂരമേയുള്ളൂ.. പറ്റുമെങ്കിൽ പോയി കാണൂ...

അനശ്വര,
നന്ദി.. അതെ ഭാഗ്യവാന്മാർ തന്നെ.. വരവിനും വായനക്കും നല്ല വാക്കുകൾക്കും നന്ദി.

ലിപി,
വരവിനും നല്ല വാക്കുകൾക്കും നന്ദി.. നിങ്ങൾക്ക് കാണാനും മറ്റും വേറെ കാഴ്ചകളുണ്ടാവില്ലെ... നന്ദി..

സ്വന്തം സുഹൃത്ത്..
വളരെ നന്ദി.. ഇനിയും കാണുമല്ലോ അല്ലെ...

വേണുഗോപാല്‍ പറഞ്ഞു...

നസീഫ്...... ഇത് മലയാളം ബ്ലോഗ്ഗെരില്‍ പോസ്ടിയില്ലേ ... ഞാന്‍ കണ്ടില്ലല്ലോ ? ഒരു തുടക്കകാരന്‍ ആയതിനാല്‍ എല്ലായിടത്തും കയറി ഇറങ്ങല്‍ നടത്തുകയാണ് ഞാന്‍ ,,,, നല്ല ചിത്രങ്ങള്‍ നല്ല അവതരണം . എന്റെ പുതിയ പോസ്റ്റ്‌ ലിങ്ക് താഴെ
http://padheyam-oduvathody.blogspot.com/2011/09/blog-post_16.html

MOIDEEN ANGADIMUGAR പറഞ്ഞു...

ഈ പോസ്റ്റിലൂടെ ചരിത്രഭൂമി നേരിട്ട് കണ്ട അനുഭൂതി. അഭിനന്ദനങ്ങൾ.

Naseef U Areacode പറഞ്ഞു...

വേണുഗോപാല്‍ ...

നന്ദി.. മലയാളം ബ്ലോഗേർസിൽ പോസ്റ്റിയിരുന്നു..
പുതിയ ബ്ലോഗർ ആണല്ലെ.. ബൂലോഗത്തേക്ക് ഹൃദ്യമായ സ്വാഗതം.


moideen angadimugar ...
വളരെ നന്ദി,,.. വരവിനും നല്ല വാക്കുകൾക്കും

kochumol(കുങ്കുമം) പറഞ്ഞു...

വിവരണവും പടങ്ങളും വളരെ നന്നായിട്ടുണ്ട്..അഭിനന്ദനങ്ങൾ......

parammal പറഞ്ഞു...

നല്ല യാത്ര വിവരണം ....വയാനക്കാരെയും കൂടെ കൂട്ടി ചിത്രങ്ങള്‍ അതിമനോഹരം

Naseef U Areacode പറഞ്ഞു...

kochumol ...
നല്ല വാക്കുകൾക്കും വരവിനും നന്ദി...

parammal ...
വളരെ നന്ദി.. ചിത്രങ്ങൾ പല കാമറയിലും മൊബൈലിലുമായി എടുത്തതാണു...

സങ്കൽ‌പ്പങ്ങൾ പറഞ്ഞു...

nice

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

ഇത് കണ്ടില്ലല്ലോ നസീഫ്
ഒരിക്കല്‍ ഡാഷ് ബോര്‍ഡില്‍ കണ്ടു .
പക്ഷെ ഇവിടെ വന്നപ്പോള്‍ കണ്ടില്ല.
പലപ്പോഴും ആഗ്രഹിക്കുന്നതാണ് സൌദിയിലെ ചരിത്ര പഥങ്ങളിലൂടെ ഒരു യാത്ര.
കാരണം നസീഫ് പോവുന്ന സ്ഥലങ്ങള്‍ , ചിത്രങ്ങള്‍ , പിന്നെ ചരിത്രം എല്ലാം കൊതിപ്പിക്കുന്നുണ്ട്.
ഇതും മനോഹരമായി
ആശംസകള്‍

Naseef U Areacode പറഞ്ഞു...

സങ്കല്‍പ്പങ്ങള്‍ ...നന്ദി

മൻസൂർ ഭായ്...
സാധാരണ ആദ്യത്തെ കമന്റുകളിൽ ഒന്നു നിങ്ങളുടേതായിരിക്കും
ഞാനും വിചാരിച്ചു എന്താ കാണാത്തതെന്ന്... വന്നല്ലോ.. സന്തോഷം..

ആദ്യം പോസ്റ്റ് ചെയ്തിരിന്നത് ചെറീയ മാറ്റങ്ങൾക്കായി ഒഴിവാക്കിയതായിരുന്നു..

നന്ദി..

അനശ്വര പറഞ്ഞു...

ഒരിക്കല്‍ വന്നു. ഒന്നൂടെ വന്നതാട്ടൊ. നല്ല പോസ്റ്റ്..
"ഇവിടെയുള്ള പ്രത്യേകത, ന്യൂട്രൽ ഗിയറിലുള്ള വണ്ടികൾ ഒരു ഭാഗത്തേക്ക് അത്യാവശ്യം സ്പീഡിൽ തന്നെ പോകുമത്രെ!"
ഇതൊക്കെ എനിക്ക് പുതിയ അറിവാണ്‌. ചിത്രങ്ങള്‍ വീണ്ടും നോക്കാന്‍ വന്നതാണ്‌...

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

puthiya kazhchakalkkayi kathirikkunnu.........

ഫൈസല്‍ ബാബു പറഞ്ഞു...

നസീഫ് !! എത്താന്‍ വൈകി !!പലതും കണ്ടിട്ടുണ്ടെ എന്നാല്‍ അതിനു പിന്നിലെ ചരിത്ര പശ്ചാത്തലം വിവരിച്ചതിന് നന്ദി !!! കുന്ഫുധയിലെക്കും ഒന്ന് വരാമായിരുന്നു!!

MT Manaf പറഞ്ഞു...

മുന്കഴിഞ്ഞ ഓരോ സമൂഹവും പിന്നീടു വരുന്നവര്‍ക്ക് കുറെ പാഠങ്ങള്‍ വിട്ടേച്ചു പോകുന്നു. വെറും കാഴ്ച ക്കപ്പുറം അതില്‍ സന്ദേശങ്ങളുടെ നിറവുണ്ട്.
നമ്മെക്കാള്‍ ശക്തരായിരുന്ന ജനപഥങ്ങള്‍ വീണടിഞ്ഞ മണ്ണിലാണ് നാം ചവിട്ടി നടക്കുന്നത്. ഓരോ കാല്പാടിലും ഓര്‍മ്മയുടെ കണമുണ്ട്!

Naseef U Areacode പറഞ്ഞു...

jayarajmurukkumpuzha ...

അടുത്തു തന്നെ അടുത്ത പോസ്റ്റും ചെയ്യണം.. നന്ദി/

faisalbabu ...
കുന് ഫുധയിൽ എന്തൊക്കെ കാണാനുണ്ട്?..
വളരെ നന്ദി നല്ല വാക്കുകൾക്ക്


MT Manaf ...
അതെ .. ഇതിൽ നിന്നെല്ലാം പഠിക്കാൻ വേണ്ടിയാണു അതിനെ കുറിച്ചെല്ലാം നമ്മളെ ഓർമ്മിപ്പിച്ചു കൊണ്ടീരിക്കുന്നതും... നമ്മുടെ അഹങ്കാരവും ശക്തിയുമെല്ലാം ഒന്നുമല്ല എന്നുള്ള പാഠം... വളരെ നന്ദി

TPShukooR പറഞ്ഞു...

ചരിത്രം ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചു കൊണ്ടുള്ള രചനയും ചിത്രങ്ങളും . യാത്രാ വിവരണം മനോഹരമായി. പോകാന്‍ കൊതിപ്പിച്ചു കൊണ്ടുള്ള വര്‍ണനക്ക് ഒരായിരം നന്ദി.

mayflowers പറഞ്ഞു...

ഖുര്‍ആനില്‍ പരാമര്‍ശിച്ച മദായിനുസാലിഹ് നേരില്‍ കണ്ടപോലെ തോന്നിച്ചു.
ഫാം സന്ദര്‍ശിച്ചപ്പോള്‍ വായനക്കാരും ഒന്ന് ഫ്രഷ്‌ ആയി.
നല്ല യാത്രാവിവരണം.

Naseef U Areacode പറഞ്ഞു...

വളരെ നന്ദി ഷുക്കൂർ ഭായ് നല്ല വാക്കുകൾക്ക്

വളരെ നന്ദി മേയ്ഫ്ലവർ,
ചരിത്ര ഭൂമികൾ കാണുന്നത് ഒരു പ്രത്യേക അനുഭവം തന്നെ.. നന്ദി

ബെഞ്ചാലി പറഞ്ഞു...

ഷൈജു പറഞ്ഞത് പ്രകാരം ഞങ്ങൾ ഈ പെരുന്നാളിന് ദമ്മാമിൽ നിന്നും പ്രോഗ്രാം പ്ലാൻ ചെയ്തിരുന്നു. പക്ഷെ ഹജ്ജ് കാരണം ബസ്സ് കിട്ടിയില്ല. അടുത്ത പെരുന്നാളിനെങ്കിലും അവിടെ കാണണം എന്നുദ്ദേശിക്കുന്നു. ഫോട്ടോകളും വിവരണവും നന്നായി. അഭിനന്ദനം.

ആഷിക്ക് തിരൂര്‍ പറഞ്ഞു...

പുണ്യ ഭൂമിയിലൂടെ യുള്ള യാത്രകള്‍ ..... പുതിയ യാത്രകള്‍ക്കായി കാത്തിരിക്കുന്നു ... ആശംസകള്‍ ... സസ്നേഹം ...

Naseef U Areacode പറഞ്ഞു...

ബെഞ്ചാലി ... .
ഹജ്ജിനു ബസ്സ് കിട്ടാൻ പാടാണൂ. മുൻപു ബുക്കു ചെയ്ത് ബസ് തന്നെ കിട്ടാത്തവരുണ്ട്. ഇൻഷാ അള്ളാഹ് അടുത്ത പെരുന്നാളിനു നടക്കട്ടെ എന്നാശംസിക്കുന്നു.. നല്ല വാക്കുകൾക്ക് നന്ദി


വഴിയോരകാഴ്ചകള്‍.. .
വളരെ നന്ദി വർവിനും നല്ല വാക്കുകൾക്കും. പുതിയ യാത്രകൾ അടുത്തു തന്നെയുണ്ട്, പോസ്റ്റാനുള്ള സമയം മാത്രം മതി. നന്ദി

 
Copyright 2009 യാത്ര. created by naseef
Wordpress by www.helpscomputer.blogspot.com