ജീവിതമെന്ന മഹായാത്രയിലെ കുറേ കൊച്ചു കൊച്ചു യാത്രകൾ‍.... അവയെ വിവരിക്കാൻ, ചിത്രീകരിക്കാൻ ഒരു എളിയ ശ്രമം.. (തെറ്റുകള്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ )യാത്രകളിലേക്ക്.! നിങ്ങള്‍ക്ക് നന്ദി..യാത്രകൾ..2010, ജനുവരി 28, വ്യാഴാഴ്‌ച

കാപ്പാട് ബീച്ച്


കോഴിക്കോടു നഗത്തില്‍ നിന്നും 16 കിലോമീറ്റര്‍. ചരിത്രപരമായി വളരെ പ്രധ്യാന്യമുള്ള കാപ്പാടിനെ കാപ്പാക്കടവ് എന്നും വിളിക്കാറുണ്ട്.

1498 May 27നു വാസ്ക്കോഡ ഗാമ 170പേരോടൊപ്പം ഇവിടെ കേരളത്തില്‍ എത്തി.അതിന്‍റ സൂചകമായി നിര്‍മ്മിച്ച മണ്ഡപം അവിടെയുണ്ട്.


കടലിലേക്ക് തള്ളിനില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ ഈ കടല്‍ത്തീരത്തെ മനോഹരമാക്കുന്നു. ഈ പാറകള്‍ ഇവിടെയുള്ള ഒരു പ്രത്യേകതയാണ്. കൂടാതെ മറ്റൊരു പാറയില്‍ തന്നെയുള്ള 800വര്‍ഷത്തോളം പഴക്കമുള്ളതെന്ന് പറയപ്പെടുന്ന ക്ഷേത്രം മറ്റൊരു ആകര്‍ഷണമാണു.


ഇത്രയൊക്കെ പ്രത്യേകളുണ്ടായിട്ടും കോഴിക്കോട് ബീച്ചിലുള്ള പോലുള്ള ആള്‍ത്തിരക്ക് ഇല്ലാതെ ഇവിടം ശാന്തസുന്ദരമായി തന്നെ നില്‍ക്കുന്നു..
 
Copyright 2009 യാത്ര. created by naseef
Wordpress by www.helpscomputer.blogspot.com