ജീവിതമെന്ന മഹായാത്രയിലെ കുറേ കൊച്ചു കൊച്ചു യാത്രകൾ‍.... അവയെ വിവരിക്കാൻ, ചിത്രീകരിക്കാൻ ഒരു എളിയ ശ്രമം.. (തെറ്റുകള്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ )യാത്രകളിലേക്ക്.! നിങ്ങള്‍ക്ക് നന്ദി..യാത്രകൾ..2010, ഫെബ്രുവരി 6, ശനിയാഴ്‌ച

ആഡ്യന്‍പാറ വെള്ളച്ചാട്ടം

മലപ്പുറം ജില്ലയില്‍ നിലമ്പൂരിലെ കുറുമ്പലങ്ങോട് ഗ്രാമത്തിലാണ് ആഡ്യന്‍പാറ വെള്ളച്ചാട്ടം.നിലമ്പൂര്‍ നിന്നും നേരിട്ടു എത്തിച്ചേരാം(15 km). പോകുന്ന വഴിയില്‍ തന്നെ തേക്ക് മ്യൂസിയവും കണ്ടിട്ടു പോവാം...

പക്ഷെ ഇപ്രാവശ്യം സാധാരണ റൂട്ടില്‍നിന്നു മാറിയാണു ഞങ്ങള്‍ പോയതു. ഒരു ഫ്രന്‍ഡില്‍ നിന്നാണ് കോഴിപ്പാറ വെള്ളച്ചാട്ടം വഴി നിലമ്പൂരിലേക്ക് ഒരു റോഡുള്ള കാര്യം അറിഞ്ഞത്.മഴക്കാലം കഴിഞ്ഞിട്ടില്ലാത്തതിനാല്‍ അതിലെപോവുന്നത് ഇപ്പൊ കുറച്ച് ബുദ്ധിമുട്ടായിരിക്കും എന്നും പറഞ്ഞു.പല പ്രശ്നങ്ങളെ കുറിച്ചു പറഞ്ഞെങ്കിലും അതിലെ ഒന്നു പോയിനോക്കാന്‍ തന്നെ തീരുമാനിച്ചു. അഥവാ അതിലെ പോവാന്‍ കഴിഞ്ഞില്ലെങ്കില്‍ കക്കാടം പോയില്‍ മാത്രം കണ്ടിട്ടു മടങ്ങാം.


മൂന്നു ബൈക്കുകളിലായി ഏഴുപേര്‍.പ്രതീക്ഷിച്ചതിലും ഒരു ബൈക്ക് കുറവായതിനാല്‍ ഒരു ബൈക്കില്‍ മൂന്നു പേര്‍ കയറേണ്ടി വന്നു.ഒരിടത്ത് റോഡ് ഇടിഞ്ഞിട്ടുള്ളതിനാല്‍ ടൂവീലര്‍ അല്ലാതെ വേറെ ഒരു വണ്ടിയും പറ്റുകയുമില്ല!.ആകെ പോകേണ്ട ദൂരത്തിന്റെ നല്ല ഭാഗവും കുത്തനെയുള്ള കയറ്റമായതിനാല്‍ വണ്ടി മൂന്നുപേരെ വച്ച് കയറ്റം കയറുമോ എന്നാണ് ഒരു പ്രശ്നം." Something is better than Nothing "എന്നാണല്ലോ, ഏതായാലും പോയിനോക്കാം...

ഉച്ചക്കുള്ള ഭക്ഷണം കക്കാടംപൊയില്‍ നിന്ന് ഉണ്ടാക്കിക്കഴിക്കാന്‍ വേണ്ട സാധന സാമഗ്രികളൊക്കെ വാങ്ങി.സ്റ്റൗ, പൊറോട്ട , ബ്രെഡ്, കൂള്‍ ഡ്രിങ്ക്സ്, ചിക്കണ്‍, പ്ലേറ്റ്, പിന്നെ കൊറിക്കാനുള്ളതും .... അങ്ങനെ എല്ലാം കൂടി ഒതുക്കി ബൈക്കിലെല്ലാം കൂടിയായി വെച്ചു... ഇനി യാത്ര...

നേരെ കക്കാടം പോയിലിലേക്ക്, വഴിയില്‍ ചിലയിടങ്ങളില്‍ നിര്‍ത്തിയും ഫോട്ടോകള്‍ എടുത്തും കാഴ്ചകള്‍ കണ്ടും.....അങ്ങനെ കൂമ്പാറയെത്തി.ഇനി മുതല്‍ കയറ്റം.ഇനി കക്കാടം പോയില്‍ വരെ ഇതു പോലുള്ള കയറ്റം മാത്രം. സാവധാനം കയറിക്കൊണ്ടിരിക്കുമ്പോഴാണ് റോഡില്‍ ഒരു ചെറിയ പാമ്പിനെ കണ്ടത്.
ടാറിട്ട റോഡിലൂടെ ഇഴയാന്‍ പറ്റാതെ മെല്ലെ മാത്രമെ അതു പോകുന്നുള്ളു. അതിനാല്‍ വിശദമായി കാണാനും ഫോട്ടോ എടുക്കാനും ഒക്കെ പറ്റി. അതിന്റെ പ്രത്യേകത, വാലും തലയും ഏകദേശം ഒരുപോലിരിക്കുന്നു!! ഇരട്ടത്തലയന്‍ ആണെന്നും, അല്ല അതിന്റെ വാല്‍ വണ്ടികയറി തല രൂപത്തില്‍ ആയതാണെന്നും പല പല അഭിപ്രായങ്ങള്‍..( ടൗണില്‍ എത്തിച്ചാല്‍ ലക്ഷങ്ങള്‍ വാങ്ങിത്തരാമെന്ന്‍ വാഗ്ദാനങ്ങള്‍! ).പക്ഷെ ലക്ഷ്യത്തിന് ലക്ഷത്തേക്കാള്‍ വില കല്പിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു....
അങ്ങനെ അവിടെ അധികം വൈകാതെ തന്നെ കക്കാടം പോയില്‍ എത്തി.
ഉച്ചക്കു മുന്‍പുതന്നെ എത്തിയതിനാല്‍ ആളുകള്‍ വളരെ കുറവ്. അല്പനേരം അവിടെയൊക്കെ ചുറ്റിക്കറങ്ങിയ ശേഷം പാചകത്തിനു പറ്റിയ ഒരു സ്ഥലം കണ്ടെത്തി. ഒരു മരച്ചുവട്ടില്‍, വശങ്ങളില്‍ പാറകളുള്ളതിനാല്‍ കാറ്റിന്റെ പ്രശ്നവുമില്ല.ഇനി കോഴി കഴുകി ശരിയാക്കണം, സ്റ്റൗ റെഡിയാക്കണം, പാകത്തിനു മസാല ചേര്‍ക്കണം.... എല്ലാവരുംകൂടി അതെല്ലാം പെട്ടന്നു തന്നെ ശരിയാക്കി. പാചകം ചെയ്തുള്ള പരിചയം എല്ലാവര്‍ക്കും കുറവാണ്. തിന്നുള്ള പരിചയം വെച്ചു ത്ന്നെ ഞങ്ങള്‍ പാചകം ചെയ്തു. അതിനെ വെന്തുവരുന്ന വരെ അതിന്റെ വഴിയില്‍ വിട്ടു ഞങ്ങള്‍ മറ്റു പരിപാടികളിലേക്ക് കടന്നു.
വെള്ളത്തിന് നല്ല തണുപ്പാണ്.എല്ലാവരും വെള്ളത്തില്‍ ഇറങ്ങി കുറെ സമയം അങ്ങനെ ചെലവഴിച്ചു.പാറകളിലൂടെ വെള്ളത്തിനൊപ്പം ഊര്‍ന്നിറങ്ങാന്‍ നല്ല രസമാണ്.നീന്തല്‍ അറിയാത്തവര്‍ പെട്ടന്ന് വെള്ളത്തില്‍ വീഴുമ്പൊഴുള്ള ആ ഭാവം കാണാന്‍ അതിലേറെ രസം.എന്നിട്ട് ഞാന്‍ പേടിച്ചിട്ടൊന്നും ഇല്ലെന്ന് പറയുന്ന ആ ചിരി അതിലുമെത്രയോ രസം...

പക്ഷെ എനിക്ക് വേറൊരു അനുഭവമുണ്ടായി.നല്ലവണ്ണം നീന്തല്‍ അറിയാവുന്നതിന്റെ ആത്മവിശ്വാസത്തോടെ തന്നെ നിരങ്ങിയും നീന്തിയുമൊക്കെ സമയംചെലവഴിക്കുന്നതിനിടെ ഒരു പ്രാവശ്യം ഒഴുക്കില്‍ പെട്ടു. പാറയിലൂടെ ഊര്‍ന്നിറങ്ങിയതിനു ശേഷം അല്പം ഗതിമാറി വെള്ളത്തൊടൊപ്പം.നല്ല ശക്തിയില്‍ വെള്ളം ഒഴുകുകയാണ്. കൈ കൊണ്ടും കാലുകൊണ്ടും വല്ല പാറയിലും പിടിക്കാന്‍ ശ്രമിച്ചിട്ടു പറ്റുന്നില്ല. പിടിച്ചിട്ടും വെള്ളത്തിന്റെ ശക്തി എന്നെ തോല്പിക്കുന്നു... ഇടക്കു തലയും കാലുകളും ഒക്കെ അവിടെയും ഇവിടെയും ഒക്കെ ചെന്ന് ഇടിക്കുന്നുമുണ്ട് നിസ്സഹായത ശരിയായ അര്‍ത്ഥത്തില്‍ അനുഭവിച്ചറിഞ്ഞ നിമിഷം!അവസാനം ഒരു പാറയിടുക്കില്‍ പിടികിട്ടി.സര്‍ വ്വശക്തിയും എടുത്തു അതില്‍ അള്ളിപ്പിടിച്ചു.അങ്ങനെ ഒരു ര്‍ക്ഷപ്പെടല്‍!!രണ്ട് മീറ്റര്‍കൂടി താഴെ വീണ്ടും വെള്ളം താഴോട്ടു ചാടുകയാണ്.!!ഈശ്വരാധീനത്താല്‍ എല്ലാം ഭംഗിയായി.കൂടെയുള്ളവരെല്ലാം ഞാന്‍ മനപ്പൂര്വ്വം ചെയ്തതാണെന്ന് കരുതിയിരിക്കുകയായിരുന്നു.

ഏതായാലും വീണ്ടും പഴയ പരിപാടികളുമായി കുറച്ചു നേരം കൂടി. അപ്പോഴെക്കും പ്രധാന കാര്യങ്ങളിലേക്ക് കടക്കാനുള്ള സമയമായി.ഭക്ഷണം റെഡിയായി. കോഴിക്കറി ( തല്‍ക്കാലം അങ്ങനെ വിളിക്കാം ) വിചാരിച്ചതിലും നന്നായിട്ടുണ്ട്. തണുത്ത വെള്ളത്തില്‍ നിന്നും കയറി ചൂടുള്ള വല്ലതും കഴിക്കുന്നതിന്റെ രുചി ഒന്നു വേറെ തന്നെ!.വയറു നിറഞ്ഞു. ഇനി അല്പം വിശ്രമം....

വീണ്ടും യാത്ര, ആഢ്യന്‍പാറയിലേക്ക്.ഞങ്ങളില്‍ ആര്‍ക്കും പരിചയമില്ലാത്ത റൂട്ടാണ്. അതിനാല്‍ ചോദിച്ചു ചോദിച്ചു പോകണം. വീണ്ടും ഇറക്കവും കയറ്റവും... സംസാരിച്ചും കാഴ്ച്ചകള്‍ കണ്ടും ഒക്കെ പോവുന്നതിനിടയിലാണ് പെട്ടന്ന് പ്രതീക്ഷിക്കാതെ റോഡിനു കുറുകെയിട്ട ഇലക്ട്രിക് പോസ്റ്റ് കണ്ടത്.അതിന്റെ അല്പം മുമ്പിലായി റോഡില്‍ ഒരു വലിയ കുഴി. ആ പോസ്റ്റില്ലെങ്കില്‍ അപകടം ഏക്ദേശം ഉറപ്പാണ്. വീണ്ടുമല്പംകൂടി ചെന്നപ്പോള്‍ അടുത്ത പോസ്റ്റ്! അവിടെ റോഡ് മുഴുവനായിതന്നെ ഇടിഞ്ഞു പോയിരിക്കുന്നു!! ഒരു ഭാഗത്ത് മോട്ടോര്‍സൈക്കിളുകള്‍ക്ക് പോവാന്‍ പറ്റുന്ന വിധത്തില്‍ കുന്നില്‍നിന്നും മണ്ണിടിച്ചു ശരിയാക്കിയിട്ടുണ്ട്.
യാത്ര തുടര്‍ന്നു. ഇപ്പോള്‍ നല്ല ഇറക്കമാണ്. രണ്ടുവശത്തുമുള്ള കാഴചകള്‍ മനംകുളിര്‍പ്പിക്കുന്നതാണ്.ഇടക്കിടക്ക് ഒറ്റക്കും കൂട്ടായും ആദിവാസികളെ കാണാം.കുറെ സ്ഥലങ്ങളില്‍ റോഡിനിരുവശവും ഒരാളുയരത്തില്‍ പുല്ല് വളര്‍ന്നിട്ടുണ്ട്.(ഇടക്ക് ഒരു ബൈക്കിന്റെ ക്ലച്ച് കേബിള്‍ പൊട്ടിയതിനാല്‍ അടുത്ത അങ്ങാടിയെത്തുന്ന വരെ അതുമായി ഈ വഴിയിലൂടെ എങ്ങനെ എത്തിയെന്നു ഞാന്‍ പറയുന്നില്ല.അതിനാല്‍ നല്ല കുറെ ഫോട്ടോകള്‍ നഷ്ടമായി. )
കുറേ ദൂരം അങ്ങനെ പോയി.ടാറിട്ട റോഡ് ഇവിടെ തീരുന്നു. ലോറികള്‍ പോയ ട്രക്കിലൂടെ അങ്ങനെ... മഴക്കാലമായതിനാല്‍ നല്ല ചെളിയുണ്ട്.ചെളികുറവുള്ളിടം നോക്കി മെല്ലെ മെല്ലെ പോയി. ചിലയിടങ്ങളില്‍ ബൈക്ക് ചെളിയില്‍ പുതഞ്ഞപ്പോള്‍ പൊക്കി വെക്കേണ്ടി വന്നു.ഒരു ബൈക്കു ചെളിയിലേക്കു മറിഞ്ഞു.(അതൊക്കെ ഓര്‍ത്ത് ചിരിക്കാന്‍ മടങ്ങും വരെ കാത്തിരിക്കേണ്ടിവന്നു).
വേനല്‍ കാലമാണെങ്കില്‍ വണ്ടിയോടിച്ചുതന്നെ പുഴകടന്നു പോകാന്‍ കഴിയും. അവിടെ ഒരു പാലം വരുന്നുണ്ട്. അതു പൂര്‍ത്തിയായാലും ഈ ബുദ്ധിമുട്ടൊന്നും ഇല്ലാതെ പെട്ടന്ന് നിലമ്പൂര്‍ എത്താം.
വഴിയില്‍ ഒരിടത്ത് ഒരു ചെറിയ തോടുണ്ട്. അതു കടന്നുപോകാന്‍ ഒരു ചെറിയ നടപ്പാലവുമുണ്ട്.
തോട്ടിലൂടെ തന്നെ ബൈക്ക് കൊണ്ടുപോകാന്‍ ഒരു ശ്രമം നടത്തിയെങ്കിലും ചെളിയായതിനാല്‍ അതു കഴിഞ്ഞില്ല. ഇനി ഒരാള്‍ക്കു മാത്രം പോവാന്‍ കഴിയുന്ന, കൈവരികളൊന്നുമില്ലാത്ത മരപ്പാലം മാത്രമാണ് ശരണം.പാലത്തിലൂടെ വണ്ടി ഓടിച്ചുതന്നെ പോവണം.വണ്ടി ഓഫ് ചെയ്ത് തള്ളിക്കൊണ്ടുപോകാന്‍ മാത്രം വീതി പാലത്തിനില്ല.അതിലൂടെ ഒരോരുത്തരായി...
വീണ്ടും കുറച്ചു ദൂരംകൂടി കഴിഞ്ഞപ്പോള്‍ വീണ്ടും ആളുകളെ കണ്ടുതുടങ്ങി.
വഴിചോദിച്ചറിഞ്ഞ് യാത്ര തുടര്‍ന്നു.ടാറിട്ട റോഡിലൂടെയാണ് ഇനി യാത്ര.

അധികം വൈകാതെ ആഢ്യന്‍പാറ വെള്ളച്ചാട്ടത്തില്‍ എത്തി. വെള്ളച്ചാട്ടത്തിന്റെ ഏകദേശം അടുത്തുവരെ വണ്ടി എത്തും.. വണ്ടി നിര്‍ത്തി ചായയും വെള്ളവും ഒക്കെ കഴിച്ച് താഴേക്ക്,മഴക്കാലം കഴിഞ്ഞിട്ടില്ലാത്തതിനാല്‍ അത്യവശ്യം വെള്ളമുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പുള്ളതുപോലെ തന്നെ പരിസരം,വലിയ മാറ്റങ്ങളൊന്നും വന്നില്ല.

ഉയരെനിന്ന് താഴെക്കുചാടുന്ന പ്രധാന വെള്ളച്ചാട്ടത്തിന്റെ ഭംഗി, മഴക്കാലത്ത് കൂടും.ഈ കാഞ്ഞിരപ്പുഴ ചാലിയാറില്‍ ചെന്നു ചേരുന്നു.ഒരു ഭാഗം നല്ല കാടാണ്. ഭംഗിയോടൊപ്പം അല്പം അപകടകരവുമാണ് ഇവിടം.( കുറേയാളുകള്‍ ഇവിടെനിന്നും മരണപ്പെട്ടിട്ടുണ്ട്)


വേനല്‍ക്കാലത്ത് വെള്ളം കുറവായിരിക്കുമ്പോള്‍ ഇവിടെ നേരത്തെ പറഞ്ഞപോലെ കിഴിഞ്ഞിറങ്ങാന്‍ പറ്റും.ആദ്യം ഒരു ചെറിയ വെള്ളച്ചാട്ടവും പിന്നെ തുടര്‍ന്ന് വലിയതുമാണ്
.ഒരു പ്രാവശ്യം ചാടിക്കഴിഞ്ഞാല്‍ പിന്നെ വീണ്ടും വീണ്ടും ചെയ്യാന്‍ തോന്നും, അത്രയും രസകരമാണ് ഉയരത്തില്‍ നിന്നുള്ള അല്പം പേടിയോടുകൂടിയുള്ള ചാട്ടവും ആ വീഴ്ച്ചയും (ഇത്തരം സമയത്ത് ബേക്ക് ഭാഗം കീറിപ്പോയ ഷോട്സ്,പാന്റ്സ് .. ഒക്കെ അവിടെ കാണാം. കിഴിഞ്ഞിറങ്ങി തേഞ്ഞ് കീറിപ്പോയതാണ് അവ!)
!! വാട്ടര്‍തീം പാര്‍ക്കുകളില്‍ നമ്മളുണ്ടാക്കിവെക്കുന്നത് ഇവിടെ പ്രക്റ്തി തന്നെ തയ്യാറാക്കി വെച്ചിരിക്കുന്നു.
സമയം ഇരുട്ടിത്തുടങ്ങുന്നു,മടങ്ങാന്‍ സമയമായി.ഇനി മടക്കം.....

39 അഭിപ്രായങ്ങൾ:

varayan പറഞ്ഞു...

ഞാന്‍ അകംബാടക്കാരന്‍..ജങ്ങളുടെ തൊട്ടടുത്ത സ്ഥലമാണ് ഇത്..
നല്ല വിവരണം..യാത്രകള്‍ തുടരൂ.

krishnakumar513 പറഞ്ഞു...

സംഗതി കൊള്ളാം.യാത്രകള്‍ ഇനിയും തുടരൂ....ആശംസകള്‍

Captain Haddock പറഞ്ഞു...

മ്മം....looks like you guys had a great time!!!

Keep posting!! നല്ല എഴുത്ത്. ലൈറ്റ് കുറവുള്ള പടങ്ങള്‍ ഗൂഗിള്‍ Picasa ഉപയോഗിച് ഒന്ന് ടൂണ്‍ ചെയാം എന്ന് തോന്നുന്നു.

Naseef U Areacode പറഞ്ഞു...

വരയന്‍...
ആദ്യത്തെ അഭിപ്രായത്തിന് വളരെ നന്ദി
നിങ്ങളുടെ വീട് വെള്ളച്ചാട്ടത്തിന് വളരെ അടുത്താണോ? എങ്കില്‍ അടുത്ത പ്രാവശ്യം അവിടെ കൂടി കയറിയിട്ടു പോകാം.. എന്തു പറയുന്നു?
ഏതായാലും മനോഹരമായ സ്ഥലം തന്നെ നിങ്ങളുടെ ഗ്രാമം...
നിങ്ങളുടെ അഭിപ്രായത്തിന് വളരെ നന്ദി

Krishnakumar..
അഭിപ്രായത്തിന് വളരെ നന്ദി ...

Captain Haddock...
കാമറയുടെ എന്തൊ പ്രശ്നമായതാണ് clear കുറയാന്‍ കാരണം. ശരിക്കും ആസ്വദിച്ച യാത്രയായിരുന്നു അത്.
നിങ്ങളുടെ അഭിപ്രായത്തിന് വളരെ നന്ദി
picasa-യില്‍ ഫോട്ടോസ് editing നടക്കുമോ.. പുതിയ അറിവാണ്...Thanks

നൗഷാദ് അകമ്പാടം പറഞ്ഞു...

കോഴിക്കോട്- മഞ്ചേരി- നിലംബൂര്‍ വഴി വന്നാല്‍ മയ്ലാടി പാലം കടന്നു ആറു മയില്‍ കഴിഞ്ഞാല്‍
അകംബാടമെത്തി. പ്രധാന ടാവുണും ഇത് തന്നെ..
അവിടെ നിന്നും അത്യാവശ്യ സാധനങ്ങള്‍ വാങ്ങി -അടിയന്‍ പറ രൂട്ടിലീക്ക് കടക്കാം..
രണ്ടോ മൂന്നോ കിലോമീറ്റര്‍ കാണും...
സ്ഥലം വിനോദ കേന്ദ്രമായി ശ്രധിക്കപ്പെടുന്നതിനു മുന്പ് ശിരമായി പോവാരുന്റായിരുന്നു..
ഇപ്പോള്‍ അതൊരു അപകട മേഖല കൂടിയാണെന്ന് ഓര്‍മ്മിപ്പിക്കുന്നു..
മദ്യവും മറ്റും കഴിച്ചു കാല്‍ തെന്നി ഒഴുക്കില്‍ വീണു മരിക്കുന്നത് ഒരു നിത്യ സംഭവമായിരിക്കുന്നു...

കമ്പർ പറഞ്ഞു...

നാട്ടിലുള്ള സമയത്ത്‌ ഒരു പാട്‌ ഞായറാഴ്ചകളിൽ ഞങ്ങൾ ഒരു പാട്‌ സുഹ്രത്തുക്കൾ ആഡ്യൻ പാറയിൽ വന്നിട്ടുണ്ട്‌..ഇനിയും വരണമെന്നാഗ്രഹമുണ്ട്‌..
അത്രക്കും ഇഷ്ടമാണവിടം..
ഇതു വായിച്ചപ്പോൾ വല്ലാത്ത ഒരു നോസ്റ്റാൾജിയ ഫീൽ ചെയ്യുന്നു..

Naseef U Areacode പറഞ്ഞു...

നൗഷാദ് ഭായ്...
കുറച്ചു കൂടി നന്നായി റൂട്ട് പറഞ്ഞുതന്നതിനു നന്ദി... പിന്നെ വെള്ളമടിച്ച് അവിടെ പോയി അലമ്പുണ്ടാക്കുന്നവരെ പറ്റി ഒന്നും പറയാനില്ല... കുടിച്ച് കുപ്പി പൊട്ടിച്ച് വെള്ളത്തിലിട്ട് ..., അത് കാലില്‍ കൊണ്ട് അപകടം പറ്റുന്നത് മറ്റുള്ളവര്‍ക്ക്..

കമ്പര്‍....
അടുത്ത പ്രാവശ്യം നാട്ടില്‍ പോവുമ്പോ ശരിക്കും ആസ്വദിക്കാം.... ഒരു ഇടവേളക്ക് ശേഷമാകുമ്പോ കൂടുതല്‍ രസകരമായിരിക്കും...

mini//മിനി പറഞ്ഞു...

ഈ യാത്ര വളരെ നന്നായിട്ടുണ്ട്. വായിക്കുമ്പോൾ ശരിക്കും കണ്ടതു പോലുള്ള അനുഭവം തന്നെ. ഇനിയും വരാം.

ബീരാന്‍ കുട്ടി പറഞ്ഞു...

നസീഫ്‌

കക്കടംപൊയിൽ, നിലമ്പുരിനടുത്താണോ? ഞാൻ അവിടെപോയത്‌ തണ്ണീർമുക്കം വഴിയായിരുന്നു. അന്ന് മലയോര ഹൈവെ നഹി നഹി.

ഈ സ്ഥലത്തെപറ്റി ഒർക്കുമ്പോൾ എനിക്ക്‌ ഭയങ്കര ദേഷ്യമാ. എന്നോട്‌ തന്നെ. ഒരു അഞ്ചെട്ടേക്കർ സ്ഥലം ഇവിടെ അടിച്ച്‌മാറ്റുവാൻ കഴിയുമായിരുന്നിട്ടും, നിർഭാഗ്യംകൊണ്ട്‌ നഷ്ടപ്പെട്ട കഥയോർക്കുമ്പോൾ....

നല്ല എഴുത്ത്‌, നല്ല ചിത്രങ്ങളും.

അപ്പു മാഷിന്റെ ഫോട്ടോ ബ്ലോഗിൽ കയറി, എങ്ങിനെ പടങ്ങൾ വലുതാക്കാമെന്നും, ടെബ്ലേറ്റ്‌ മാറ്റാമെന്നും ശ്രദ്ധിക്കുക.

ഓഫടിക്കട്ടെ,
അരിക്കോട്‌ തന്നെയണോ വീട്‌?

ബീരാന്‍ കുട്ടി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ബീരാന്‍ കുട്ടി പറഞ്ഞു...

നസീഫ്‌

നാലഞ്ച്‌ മീറ്റർ നീളത്തിൽ വേഡ്‌ വേരി നിരന്ന് കിടക്കുന്നത്‌ കണ്ടപ്പോൾ കണ്ൺ തള്ളി മോനെ. സ്കൂളിൽ പോയ കാലത്ത്‌ ഇത്രെം ഇഗ്ലീഷ്‌ അറിയാമായിരുന്നെങ്കിൽ, എണ്ണകമ്പനിയുടെ എംഡി ആക്കാമെന്ന് പറഞ്ഞിരുന്നതാ.

എന്തായാലും നീ വേഡ്‌ വേരി മാറ്റിവെക്ക്‌.

പിന്നെ കമന്റ്‌ ടെബ്ലേറ്റും മാറ്റുവാൻ കഴിയുമെങ്കിൽ വളരെ നല്ലത്‌.

(അതാവും കമന്റ്‌ കുറയുന്നത്‌)

പോസ്റ്റുകൾ നാലാളെ കാണിക്കുന്ന പല അഗ്രികളും പടച്ചോൻ ഉണ്ടാക്കിയിട്ടുണ്ട്‌. വെറുതെ ഒരു മെമ്പർഷിപ്പ്‌ ചോദിക്ക്‌ട്ടാ. അല്ല, ഈ ഫോട്ടോ നാലാള്‌ കണ്ടാൽ കുഴപ്പമൊന്നും ഇല്ലല്ലോ?. ഉവ്വോ.

Naseef U Areacode പറഞ്ഞു...

മിനി...
നന്ദി.. എപ്പോഴും എപ്പോഴും സ്വാഗതം..

ബീരാനിക്കാ..
നിലമ്പുരിലേക്ക് കക്കാടം പോയില്‍ വഴി ഒരു റോഡുണ്ടെന്ന് മാത്രം. നിങ്ങള്‍ക്ക് കൊണ്ടോട്ടിയില്‍ നിന്നും അരീക്കോട് വഴി തന്നെയാവും കക്കാടം പോയിലിലേക്ക് എളുപ്പം..

വേഡ് വേരി എന്ന് പറഞ്ഞത് മനസ്സിലായില്ല.. ഒന്നുകൂടി വ്യക്തമാക്കാമോ?
ടെമ്പ്ലെറ്റും മറ്റുകാര്യങ്ങളും ശ്രദ്ധിക്കാം..

ഞാനും അരീക്കോട്ടുക്കാരനാണ്.

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

നിലമ്പൂര്‍ക്ക് കഴിഞ്ഞ ലീവിനു വന്നപ്പോള്‍ പോകാന്‍ കരുതിയെങ്കിലും പോകാന്‍ കഴിയാതെ പോയ സ്ഥലമാണ് ആഡ്യന്‍പാറ! അടുത്ത തവണ തീര്‍ച്ചയായും പോകണം.നിലമ്പൂര് “മുണ്ടേരി ഉസ്മാന്‍” എന്ന സുഹ്യത്തിന്റെ വീട്ടിലേക്കാണ് അഥിതിയായി ചെന്നത്.അന്ന് നേരെ ബന്ധിപ്പൂരു പോയി.അടുത്ത തവണ തീര്‍ച്ചയായും പോകണം!കാരണം നീ കൊതിപ്പിച്ചു വല്ലാതെ!

Naseef U Areacode പറഞ്ഞു...

വാഴക്കോടന്‍....
വളരെ വളരെ നന്ദി ....
നിങ്ങളുടെ ബ്ലൊഗില്‍ ഇന്നാണ് എത്തിയത്...
ഒരു സത്യം പറയട്ടെ.?പഴയ ഡയലോഗാണ് ഓര്‍മ്മ വരുന്നത്..
"നീ വാഴക്കോടനല്ല.. ഹനുമാനാണ്.." എന്തൊരു പോസ്റ്റുകള്(അശ്ലീലം അല്പ്മുണ്ടെങ്കിലും,അതുകൂടിയില്ലെങ്കില്‍ മാര്‍ക്ക്101!!. മനസ്സറിഞ്ഞ് ചിരിച്ചുപോയി.. ഇത് വായിച്ചപ്പോള്‍...!! ഇത് വായിച്ചപ്പോള്‍...
ഇനിയും ഇതുപോലെ സൂപ്പര്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...

നൗഷാദ് അകമ്പാടം പറഞ്ഞു...

കമ്പ്യൂട്ടര്‍ ടിപ്സിലൂടെ ഒന്നോടിച്ചു..
നല്ല ലളിതമായ രീതിയില്‍ എല്ലാം വിവരിച്ചിരിക്കുന്നു.
ടിപ്സുകള്‍ തുടരട്ടെ...
പിന്നെ എനിക്കിവിടെ ഓര്‍ക്കുട്ട് കിട്ടുന്നില്ല.
thangal പറഞ്ഞ പോലെ nokki
ആദ്യശ്രമം പരാജയപ്പെട്ടു.
ഇനി പറഞ്ഞ പോലെ ആ സോഫ്റ്റ്‌ വേര്സ് ഡൌണ്‍ലോഡ് ചെയ്തു നോക്കട്ടെ.
ആശംസകളോടെ..

Naseef U Areacode പറഞ്ഞു...

Noushad bhai,,
അതു ചെയ്തപ്പോള്‍ എന്ത് പ്രശ്നമാണ് ഉണ്ടായത് എന്ന് പറയാമോ? സൗദിയില്‍ രിയാദിലും ജിദ്ധയിലും അതെ രീതി ഉപയോഗിച്ചിട്ട് Orkut കിട്ടുന്നുണ്ട്.നിങ്ങള്‍ സൗദിയിലല്ലെ?മിക്കവാറും എന്തെങ്കുലും ചെറിയ മിസ്റ്റേക്ക് അയിരിക്കും.


computer tips

ഒഴാക്കന്‍. പറഞ്ഞു...

നസീഫ്,

ഞാനും ഒരു അരിക്കോട്‌കാരനാ, "ആഡ്യന്‍പാറ വെള്ളച്ചാട്ടം" ഇഷ്ട്ടം ആയി
ഇനിയും പ്രതീക്ഷിക്കുന്നു ഈരീതിയില്‍ പൊസ്റ്റ്.

ഒഴാക്കന്‍. പറഞ്ഞു...

വേര്‍ഡ്‌ വേരിഫികെഷന്‍ എന്താന്ന് വെച്ചാ നമ്മള്‍ കമന്റ്‌ ഇടുമ്പോള്‍ ലെറ്റര്‍ വെച്ച് वरिफ्य ചെയ്യണം. അത് സെറ്റിങ്ങില്‍ പോയി മാറ്റിയാ മതി

ശ്രീ പറഞ്ഞു...

ചിത്രങ്ങളും വിവരണങ്ങളും നന്നായി.

കുമാരന്‍ | kumaran പറഞ്ഞു...

നല്ല വിവരണം, നല്ല ഫോട്ടോകള്‍.

mukthar udarampoyil പറഞ്ഞു...

എടാ യാത്രക്കാരാ...
ആഡ്യന്‍പാറയില്‍ രണ്ടു വട്ട പോയിട്ടുണ്ട്..
ഒരു വട്ടം കൂട്ടുകാരുമൊത്തൊരു സര്‍ക്കീട്ട്..
പിന്നൊരിക്കല്‍, ഭാര്യയെയും കൂട്ടി....
കുറെ നാളായി..
ഇപ്പൊ, ഇതു വായിച്ചപ്പോ...
ഒക്കെ ഓര്‍ത്തു പോയി..
നല്ല എഴുത്ത്..
നല്ല അവതരണം...
ഫോട്ടോകളും കലക്കി...
ഭാവുകങ്ങള്‍...

ഭായി പറഞ്ഞു...

നല്ല മിനുക്കന്‍ വിവരണം!
തങ്കളുടെ വിവരണങല്‍ക്ക് വായനക്കാരനെ യാത്രക്കാരനാക്കനുള്ള കെല്‍പ്പുണ്ട്.

ആശംസകള്‍.

poor-me/പാവം-ഞാന്‍ പറഞ്ഞു...

ഇവിടേക്ക് കൊണ്ടു പോയതിനു നന്ദി...പക്ഷേ എവിടെ ചെന്നാലും പൊറൊട്ട തിന്നണം ,ഇറച്ചി ഒഴിവാക്കരുത് എന്നതിനോട് എനിക്ക് യോജിപ്പില്ല...

Naseef U Areacode പറഞ്ഞു...

ഒഴാക്കന്‍...
അരീക്കോട് എവിടെയാ?
നന്ദി ,വേഡ് വെരിഫിക്കേഷന്‍ ശരിയാക്കി കേട്ടോ...

ശ്രീ ...
നന്ദി, ഈ അഭിപ്രായത്തിന്...


കുമാരന്‍ | kumaran ....
നന്ദി , വരവിനും വായനക്കും...

mukthar udarampoyil ...

വളരെ വളരെ നന്ദി, ബ്ലോഗിന്റെ കാര്യത്തില്‍ എന്നെ വളരെ സഹായിച്ചിട്ടുണ്ട്... ഇനിയും ഇതുപോലെ സഹായങ്ങള്‍ പ്രതീക്ഷിക്കുന്നു.. പുതിയ ബ്ലൊഗര്‍മാരെ സഹായിക്കാനുള്ള മനസ്സിന് നന്ദി...


ഭായി ...
വളരെ നന്ദി.. നിങ്ങളുടെ ചിരിചിരിപ്പന്‍ പോസ്റ്റുകള്‍ വായിക്കാറുണ്ട്....


poor-me/പാവം-ഞാന്‍ ...
എവിടെയെങ്കിലും പോകുമ്പോഴോ, അല്ലെങ്കില്‍ ഹോട്ടലില്‍ നിന്നോ മാത്രമാണ് പൊറോട്ട കഴിക്കാറുള്ളത്.. വീട്ടില്‍ നിന്ന് വളരെ കുറവാണ്. അപ്പോ കുഴപ്പമില്ലല്ലോ...
പിന്നെ ഇറച്ചി ഒഴിവാക്കാന്‍ മാത്രം പറയരുത്.. പ്ലീസ്...
പിന്നെ അഭിപ്രായം തുറന്ന് പറഞ്ഞതിനും , വായനക്കും ഒക്കെ വളരെ നന്ദി...

ഒരു നുറുങ്ങ് പറഞ്ഞു...

പ്രൌഡമായ വിവരണം,ആഡ്യത്വമേറിയ
പോട്ടങ്ങളും...ആശംസകള്‍.

നിരക്ഷരന്‍ പറഞ്ഞു...

ഒരിക്കല്‍ പോകാന്‍ പറ്റിയിട്ടുണ്ട്. മനോഹരമായ സ്ഥലം. പക്ഷെ പ്ലാസ്റ്റിക്ക് ഇട്ടും. മരങ്ങളില്‍ പരസ്യം പതിച്ചും നാശമാക്കിയിരിക്കുന്നു. സര്‍ക്കാര്‍ എന്തെങ്കിലും പ്രതിവിധി കണ്ടെത്തിയില്ലെങ്കില്‍ മരണം ഉടന്‍ സംഭവിച്ചേക്കാവുന്ന പുണ്യഭൂമി. ചിത്രങ്ങളും വിവരണവും പഴയ യാത്ര ഓര്‍മ്മിപ്പിച്ചൂ.

റോസാപ്പൂവ് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
നൗഷാദ് അകമ്പാടം പറഞ്ഞു...

ഹതു ശരി..ഞങ്ങടെ അഡിയന്‍ പാറക്ക് ഇത്രേം ആരാധകരുണ്ടെന്നറിഞ്ഞില്ല...
എന്തായാലും അത്രടം വന്ന സ്ഥിതിക്ക് ഒന്നു രണ്ട് സ്ഥലം കൂടെ പരിചയപ്പെടുത്താം..
(1)ലോകത്തിലെ ആദ്യമായി തേക്കുകള്‍ക്കു മാത്രമായി ഒരു മ്യൂസിയം..നിലംബൂര്‍ തേക്ക് മ്യൂസിയം.
(2)ലോകത്തിലെ ഏറ്റ്വും പ്രായം കൂടിയതും വലുതുമായ മുത്തശ്ശിത്തേക്ക് അടങ്ങുന്ന തേക്ക് പ്ലാന്റേഷന്‍..
ചാലിയാര്‍ പുഴയുടെ തീരത്ത്..കനോലി പ്ലോട്ട് എന്നാണു പേര്‍..
കൂടുതല്‍ കാണാനും എഴുതാനും നഫീസിനെ ഏല്പ്പിക്കുന്നു.
പുള്ളി അതിലൂടെയൊക്കെ കറങ്ങിയടിച്ച് ഒരു തകര്‍പ്പന്‍ വിവരണം എഴുതുമെന്ന വിശ്വാസത്തോടെ

നൗഷാദ് അകമ്പാടം പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
നിരക്ഷരന്‍ പറഞ്ഞു...

താങ്കളുടെ മെയില്‍ ഐഡി. manojravindran@gmail എന്ന എന്റെ വിലാസത്തിലേക്ക് അയച്ച് തരുമോ ?
പ്രധാനപ്പെട്ട ഒരു കാര്യം ചര്‍ച്ച ചെയ്യാനായിട്ടാണ്.

സസ്നേഹം
-നിരക്ഷരന്‍

Naseef U Areacode പറഞ്ഞു...

നൗഷാദ് ഭായ്..
തേക്ക് മ്യുസിയത്തിലും ഒക്കെ വന്നിട്ടുണ്ട്.... അതിലെ ഒക്കെ ഇനിയും കറങ്ങണമെന്ന് ആഗ്രഹമുണ്ട്, അപ്പൊ എഴുതാന്‍ ശ്രമിക്കാം...
വളരെ നന്ദി ... നിങ്ങളുടെ വര തകര്‍പ്പനാണു കേട്ടോ...

ഒരു നുറുങ്ങ്...
വള്രെ നന്ദി , വായനക്കും പ്രോല്‍സാഹനത്തിനും....

നിരക്ഷരന്‍..
മെയില്‍ ഐഡി അയച്ചിട്ടുണ്ട്.. പിന്നെ നിങ്ങളുടെ ഇവിടെക്കുള്ള യാത്ര വിവരണവും വായിച്ചിട്ടുണ്ട്.. ചിത്രങ്ങളൊക്കെ വളരെ നന്നായിട്ടുണ്ട്, എഴുത്തും... നന്ദി...

ഹംസ പറഞ്ഞു...

ആഡ്യന്‍പാറ! കാണണം എന്ന ആഗ്രഹം ഉണ്ട്. ഇന്‍ശാഅള്ളാ അടുത്ത ലീവില്‍ അതിനൊരു ശ്രമം നടത്താം.!!

MT Manaf പറഞ്ഞു...

വ്യത്യസ്തം
നന്നായിട്ടുണ്ട്

നുമ്മളും പോയീണ്ട്
ഹായ് ഹായ്.. ന്താ അവിട്തൊരു ചന്തം !

Abdulali പറഞ്ഞു...

hi da
Sharikum Nannyitundu
Realy its very beautifully
A yathraku Ninte koodey pooran kazinjathil valery santhooshem thoonunu

happy friendship പറഞ്ഞു...

mothers day
mothers day 2015
happy mothers day
happy mothers day 2015
happy mothers day Quotes
happy mothers day Quotes from daughter
happy mothers day Quotes from son
happy mothers day Poems
happy mothers day Poems from daughter
happy mothers day Poems from son
happy mothers day Wishes
happy mothers day Wishes from daughter
happy mothers day Wishes from son
happy mothers day Messages
happy mothers day Messages from daughter
happy mothers day Messages from son
happy mothers day Greetings
happy mothers day Greetings from daughter
happy mothers day Greetings from son

Happy Mothers Day 2015
Happy Mothers Day
Mothers Day 2015
Happy Mothers Day 2015 Wishes
Happy Mothers Day 2015 Gifts
Happy Mothers Day 2015 SMS
Happy Mothers Day 2015 Card
Happy Mothers Day 2015 Poem
Happy Mothers Day 2015 Images
Happy Mothers Day 2015 Pics
Happy Mothers Day Wishes
Happy Mothers Day Gifts
Happy Mothers Day SMS
Happy Mothers Day Card
Happy Mothers Day Poem
Happy Mothers Day Images
Happy Mothers Day Pics

happy friendship പറഞ്ഞു...

mothers day
mothers day 2015
happy mothers day
happy mothers day 2015
happy mothers day Quotes
happy mothers day Quotes from daughter
happy mothers day Quotes from son
happy mothers day Poems
happy mothers day Poems from daughter
happy mothers day Poems from son
happy mothers day Wishes
happy mothers day Wishes from daughter
happy mothers day Wishes from son
happy mothers day Messages
happy mothers day Messages from daughter
happy mothers day Messages from son
happy mothers day Greetings
happy mothers day Greetings from daughter
happy mothers day Greetings from son

Happy Mothers Day 2015
Happy Mothers Day
Mothers Day 2015
Happy Mothers Day 2015 Wishes
Happy Mothers Day 2015 Gifts
Happy Mothers Day 2015 SMS
Happy Mothers Day 2015 Card
Happy Mothers Day 2015 Poem
Happy Mothers Day 2015 Images
Happy Mothers Day 2015 Pics
Happy Mothers Day Wishes
Happy Mothers Day Gifts
Happy Mothers Day SMS
Happy Mothers Day Card
Happy Mothers Day Poem
Happy Mothers Day Images
Happy Mothers Day Pics

happy friendship പറഞ്ഞു...

friendship dayfriendship day 2015
happy friendship dayhappy friendship day 2015
happy friendship day Quoteshappy friendship day Quotes for girls
happy friendship day Quotes for boyshappy friendship day Images
happy friendship day Images for girls
happy friendship day Images for boys
happy friendship day SMShappy friendship day SMS for girls
happy friendship day SMS for boyshappy friendship day Messages
happy friendship day Messages for girlshappy friendship day Messages for boys
happy friendship day Greetingshappy friendship day Greetings for girls
happy friendship day Greetings for boys


World Cup Cricket SemiFinal Live Streaming
world cup Cricket semi final
watch live cricket
world cup Cricket final match
world cup Cricket final Live Streaming
world cup Cricket final live score
world cup Cricket semi final live score
world cup Cricket semi final prediction
world cup Cricket semi final highlights
world cup live Cricket streaming
ind vs aus live cricket streaming
Pak vs aus live cricket streaming
aus vs Pak live cricket streaming
ind vs bng live cricket
ind vs nz live cricket
world cup semi final watch live
WI vs nz live cricket streaming
nz vs wi live cricket streaming

Cricket world cup final match watch online
Cricket world cup watch online

happy friendship പറഞ്ഞു...

friendship dayfriendship day 2015
happy friendship dayhappy friendship day 2015
happy friendship day Quoteshappy friendship day Quotes for girls
happy friendship day Quotes for boyshappy friendship day Images
happy friendship day Images for girls
happy friendship day Images for boys
happy friendship day SMShappy friendship day SMS for girls
happy friendship day SMS for boyshappy friendship day Messages
happy friendship day Messages for girlshappy friendship day Messages for boys
happy friendship day Greetingshappy friendship day Greetings for girls
happy friendship day Greetings for boys


World Cup Cricket SemiFinal Live Streaming
world cup Cricket semi final
watch live cricket
world cup Cricket final match
world cup Cricket final Live Streaming
world cup Cricket final live score
world cup Cricket semi final live score
world cup Cricket semi final prediction
world cup Cricket semi final highlights
world cup live Cricket streaming
ind vs aus live cricket streaming
Pak vs aus live cricket streaming
aus vs Pak live cricket streaming
ind vs bng live cricket
ind vs nz live cricket
world cup semi final watch live
WI vs nz live cricket streaming
nz vs wi live cricket streaming

Cricket world cup final match watch online
Cricket world cup watch online

Happy Mothers Day Messages 2015, Quotes, Poems, Cards, Images, Ideas, Gifts പറഞ്ഞു...

Mothers Day Messages

Mothers Day Message

Happy Mothers Day Messages

Mothers Day 2015 Messages

Happy Mothers Day 2015 Messages

Happy Mothers Day Quotes

Mothers Day Quotes 2015

Mothers Day 2015 Quotes

Happy Mothers Day 2015 Quotes

Happy Mothers Day Quotes 2015

Mothers Day Quotes

Mothers Day Quote

Happy Mothers Day Poems

Mothers Day Poems 2015

Mothers Day 2015 Poems

Happy Mothers Day 2015 Poems

Happy Mothers Day Poems 2015

Mothers Day Poems

Mothers Day Poem

Happy Mothers Day Images

Happy Mothers Day Images 2015

Mothers Day Images 2015

Happy Mothers Day 2015 Images

Mothers Day 2015 Images

Mothers Day Images
Mothers Day Cards 2015

Happy Mothers Day 2015 Cards

Happy Mothers Day Cards 2015

Happy Mothers Day Cards

Mothers Day Cards

Happy Mothers Day Card

Mothers Day Ideas 2015

Happy Mothers Day 2015 Ideas

Happy Mothers Day Ideas 2015

Happy Mothers Day Ideas

Mothers Day Ideas

Mothers Day Gift Ideas

 
Copyright 2009 യാത്ര. created by naseef
Wordpress by www.helpscomputer.blogspot.com