ജീവിതമെന്ന മഹായാത്രയിലെ കുറേ കൊച്ചു കൊച്ചു യാത്രകൾ‍.... അവയെ വിവരിക്കാൻ, ചിത്രീകരിക്കാൻ ഒരു എളിയ ശ്രമം.. (തെറ്റുകള്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ )യാത്രകളിലേക്ക്.! നിങ്ങള്‍ക്ക് നന്ദി..യാത്രകൾ..2010, ഒക്‌ടോബർ 5, ചൊവ്വാഴ്ച

അബഹയും ജിസാനും ഫര്‍സാന്‍ ദ്വീപും... ഒരു പെരുന്നാള്‍ യാത്ര            പെരുന്നാള്‍ അവധിയായി. എനിക്കേഴു ദിവസം അവധിയുണ്ട്.നാട്ടിലെ പോലെ കുറേ ജന്മദിന,ചരമദിന, ഹര്‍ത്താല്‍ അവധികള്‍ ഇവിടെ ഇല്ലല്ലോ. അതുകൊണ്ട് പെരുന്നാള്‍ അവധികള്‍ ഇവിടെ എല്ലാവരും കാത്തിരിക്കുന്ന അവധിയാണ്.(പലരും ലീവെടുത്ത് നാട്ടില്‍ പോകുമെങ്കിലും).
               പെരുന്നാളിന് ഇപ്രാവശ്യം തീരുമാനിച്ചത് അബഹയിലേക്ക്.കടല്‍ നിരപ്പില്‍ നിന്നും 2,200 മീറ്റര്‍ (7,200 ft) ഉയരത്തിലായതിനാല്‍ സൗദിയിലെ തണുപ്പുള്ള ഏരിയയാണ് അബഹ.അതുകൊണ്ട് തന്നെ വളരെയധികം ആളുകളുടെ സന്ദര്‍ശന കേന്ദ്രമാണിവിടം.റിയാദില്‍ നിന്നും ഏകദേശം 1300 -ഓളം കിലോമീറ്റര്‍ ദൂരം(നാട്ടില്‍ നിന്നും ബാംഗ്ലൂരിലേക്ക് 370-ഓളം കിലോമീറ്റര്‍ ദൂരമുണ്ട്.അത്രദൂരം യാത്ര ചെയ്യാന്‍ ഏകദേശം ഒരു രാത്രി എടുക്കാറുണ്ട്.ഇവിടെ ഒരു രാത്രികൊണ്ട് 1300 km ആണു ഞങ്ങള്‍ക്ക് പോകേണ്ടത്!)
               പെരുന്നാള്‍ ദിവസം നാട്ടിലെ പോലെ ബന്ധുമിത്രാദികളെ സന്ദര്‍ശിക്കാനൊന്നുമില്ലാത്തതിനാല്‍ അന്നു വൈകുന്നേരം തന്നെ യാത്ര തുടങ്ങാം.വളരെയധികം യാത്രചെയ്യാനുണ്ട്.നാലു കാറുകളിലായി 15 പേരും പിന്നെ കുട്ടികളുമുണ്ട്. എല്ലാവരും കൂടി വൈകുന്നേരം  യാത്ര തിരിച്ചു.
(ഒരു ഗ്രൂപ്പ് ഫോട്ടോ
ഇരിക്കുന്നവര്‍: ശിഹാബ് അരീക്കോട്, ബഷീര്‍ ഒളവണ്ണ, സാജിദ് കൊച്ചി, അജ്‌ലാന്‍, റസാഖ് ഉദരംപൊയില്‍, ഫൈസല്‍, ഫാരിസ്
നില്‍ക്കുന്നവര്‍: മുഹമ്മദ്ക്ക പാലത്ത്, ഞാന്‍, ശബീര്‍ ആലുവ, റഹിം പന്നൂര്‍, ഫയാസ്, ഫഹദ്,  ഷബീര്‍ വയനാട്, ബിനീഫ്, ബഷീര്‍ എറണാകുളം)

              കുറേ ദൂരം യാത്രചെയ്യും, പിന്നെ വല്ല പെട്രോള്‍ പമ്പിലും നിര്‍ത്തി കുറച്ചു വിശ്രമിച്ച്, റിഫ്രെഷ് ആയി വീണ്ടും യാത്ര ചെയ്യും.അങ്ങനെ യാത്ര തുടര്‍ന്നു.സൗദിയിലെ മറ്റിടങ്ങളിലെ പോലെ റിയാദ് സിറ്റി കഴിഞ്ഞാല്‍ പിന്നെ കുറേ ദൂരം രണ്ടു ഭാഗത്തും മരുഭൂമി മാത്രം.ഒരിടത്ത് നിര്‍ത്തി ഭക്ഷണം കഴിച്ചു.വീണ്ടും മണിക്കൂറുകളോളം യാത്ര.. അങ്ങനെ രാവിലെ ഞങ്ങള്‍ ഖമ്മീസ്മുഷൈത്തിലെത്തി.
 (കമ്മിസ്മുശൈത്തിലെ മനോഹരിതയില്‍ നിന്നുമൊരു ദ്റ്ശ്യം)

         നല്ല തണുപ്പുള്ള കാലാവസ്ഥ.ഇവിടെ റഹിംക്കാന്റെ പരിചയക്കാരുണ്ട്. അവര്‍ ശരിയാക്കിതന്ന ഹോട്ടലില്‍ പോയി കുളിയും തേവാരവുമെല്ലാം കഴിച്ചു.
          ആദ്യം പോകാനുള്ളത് സുധ മലയിലേക്ക്(ജബല്‍ സൂധ) . സൗദിഅറേബ്യയിലെ ഏറ്റവും ഉയരമുള്ള മലയാണിത്(2,995 meters (10,848 feet)).വണ്ടി മലകയറി പോകുമ്പോള്‍ രണ്ടുഭാഗത്തുമുള്ള കാഴ്ചകള്‍ മനോഹരം. സൗദിയുടെ മഞ്ഞപ്പില്‍ നിന്നും പച്ചപ്പിലേക്ക്. മുകളിലേക്ക് പോകുംതോറും പച്ചപ്പ് കൂടിവരുന്നു.എല്ലാവരും കാലാവസ്ഥ ആസ്വദിക്കാന്‍ വേണ്ടി എസി ഓഫ് ചെയ്ത് ഗ്ലാസ് തുറന്നിട്ടാണ് പോകുന്നത്.
               മുകളിലെത്തി, ഇവിടെ നിന്നും താഴോട്ട് ചുരമിറങ്ങുന്ന വണ്ടികളെ കാണാം. വാഹനങ്ങള്‍ ചെറുതായി ചെറുതായി അവസാനം ഒരു ചെറിയ കുത്തുമാത്രമായി മാറുന്ന കാഴ്ച രസകരമാണ്

(സുധമലമുകളില്‍ താഴേക്ക് നോക്കുമ്പോള്‍)


(കൊച്ചു ചങ്ങാതിമാര്‍.. ഫാരിസും അജുവും)

    പിന്നെ ഞങ്ങള്‍ പോയത് അടുത്തതന്നെയുള്ള റോപ്-വേയിലേക്ക്, സൗദിയിലെ ഏറ്റവും നീളവും ഉയരമുള്ള റോപ് വേ ആണിത്.
(കേബിള്‍ കാറില്‍ നിന്നും താഴേക്ക്)
  
          കാബിള്‍ കാറില്‍ നിന്നുള്ള കാഴ്ചയും യാത്രയും നല്ലൊരു അനുഭവം തന്നെ.(ഒരാള്‍ക്ക് 60 റിയാലാണ് ടിക്കറ്റ്).മലമുകളില്‍ നിന്നും താഴേക്ക് ഏകദേശം മൂന്നു കിലോമിറ്ററിലധികം കേബിള്‍ കാറില്‍ യാത്രചെയ്താല്‍ താഴെയത്തും. പിന്നെ അവിടെയുള്ള പാര്‍ക്കിലിറങ്ങി കുറച്ചു സമയം.വീണ്ടും കേബിള്‍ കാറില്‍ തന്നെ മടക്കം.
(കേബിള്‍ കാറിനുള്ളില്‍ നിന്നുമൊരു ഫോട്ടോ)           സമയം ഉച്ചയായതേയുള്ളു. വൈകുന്നേരം പച്ചമല കാണാന്‍ വേണ്ടി പോകുന്നതുവരെ ഇഷ്ടമ്പോലെ സമയമുണ്ട്. എല്ലാവരും ഭക്ഷണം കഴിച്ച് കുറച്ചു വിശ്രമിച്ചു.


         സൗദിഅറേബ്യയില്‍ ഇതുപോലെ നട്ടുച്ചക്ക് വെളിയില്‍ കിടന്നുറങ്ങാന്‍ പറ്റുന്ന അധികം സ്ഥലങ്ങളുണ്ടെന്ന് തോന്നുന്നില്ല!
            അല്പനേരത്തെ വിശ്രമത്തിനു ശേഷം അവിടെ ഒന്നു ചുറ്റിക്കറങ്ങാന്‍ തീരുമാനിച്ചു. തനിയേ വളര്‍ന്നുണ്ടായ മരങ്ങളും ചെടികളുമാണ് ചുറ്റുപാടും. പലനാട്ടുകാര്‍ പലപലരീതിയില്‍ ഇതെല്ലാം ആസ്വദിക്കുന്നുണ്ട്. ഒരു സംഘം പാക്കിസ്ഥാനികള്‍ ഒരു പാത്രത്തില്‍ മുട്ടി പാട്ടും ഡാന്‍സുമൊക്കെയായി ബഹളമുണ്ടാക്കുന്നു, ചില അറബികളും ഫിലിപ്പൈനികളുമൊക്കെ കോഴിചുട്ടും മറ്റു ഭകഷണങ്ങളുണ്ടാക്കിയും മറ്റുഭാഗങ്ങളില്‍. രസകരമായത്, ഞങ്ങളെ കണ്ടപ്പോള്‍ മലയാളം പാട്ടു പാടിയ സൗദിചെക്കന്മാരായിരുന്നു.

                  ഈ യാത്രയില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് ഇവിടെയുളള കാലാവസ്ഥ തന്നെ. ഞങ്ങള്‍ ഇവിടെ എത്തിയതിനു ശേഷം മുഴുവന്‍ നല്ല തെളിഞ്ഞ വെയിലായിരുന്നു. പെട്ടന്നാണ് ഒരു ഭാഗത്തുനിന്നും കോടമഞ്ഞു വരുന്നത് കണ്ടത്. പെട്ടന്ന്തന്നെ അതു ഞങ്ങളുടെ കുറച്ചകലെ നില്‍ക്കുന്നവരെപോലും കാണാന്‍ പറ്റാത്ത വിധത്തില്‍ മൂടി. അല്പം കഴിഞ്ഞപ്പോള്‍ വന്നപോലെ തന്നെ പോവുകയും ചെയ്തു.(മലപോലെ വന്ന് മഞ്ഞുപോലെ പോവുക എന്നത് ഇതുതന്നെ!!). പിന്നെയും ഇതു പലപ്രാവശ്യം തുടര്‍ന്നു. ഇത്രവേഗം കോടവന്നു പോകുന്ന കാഴ്ച വളരെ കൗതുകകരവും ആനന്ദകരവുമായി.
(ചെമ്മരിയാടുകളും ആട്ടിടയനും)

ഇവിടെ കുറേസമയം ചിലവഴിച്ച ശേഷം അടുത്ത സ്ഥലത്തേക്കായി യാത്ര.യാത്രയില്‍ മിക്കപ്പോഴും ബഷീര്‍ ഒളവണ്ണയുടെ സുഹ്റ്ത്ത് ബന്ധങ്ങള്‍ വളരെയധികം സഹായകരമായി. പോകുന്ന വഴിയില്‍ ഒരു ചെറിയ ഡാം ഉണ്ട്
(ഡാമിന്റെ ദൂരക്കാഴ്ച)

            ഈ അല്‍-സുധ മലയില്‍ കാണപ്പെടുന്ന പ്രത്യേകതരം കള്ളിചെടിയില്‍ ഓറഞ്ച് കളറില്‍ Prickly Pear Cactus എന്ന പഴമുണ്ട്.ഡാമിലേക്ക് പോകുന്ന വഴിയില്‍ ഒരു കുന്നിന്റെ ഭാഗത്ത് അത്തരം പഴം കൂടെ വന്ന ഒരാള്‍ ഞങ്ങള്‍ക്ക് കാണിച്ചുതന്നു.
            ഇപ്പോള്‍ പച്ചമലയിലേക്കുള്ള യാത്രയിലാണ്. കുറേ പച്ച ലൈറ്റുകളാല്‍ അലങ്കരിച്ചിട്ടുള്ളതിനാലാണ് ഇതിനീ പേരുവന്നത്. മലയിലേക്ക് കുത്തനെയുള്ള കയറ്റമാണ്. (ഞങ്ങളുടെ വണ്ടികള്‍ക്ക് കുറച്ച് ബുദ്ധിമുട്ടേണ്ടിവന്നു മുകളിലെത്താന്‍).മുകളില്‍ ഹോട്ടലും റോപ്പ് വേയുമൊക്കെയുണ്ട്. അവിടെനിന്നും നഗരത്തിനെ രാത്രിക്കാഴ്ച വളരെ രസകരമാണ്( ഇതു പഴനിമലയിലെ നിന്നുള്ള കാഴ്ചയെ ഓര്‍മിപ്പിച്ചു)

 (പച്ചമലയില്‍ നിന്നുള്ള രാത്രിക്കാഴ്ച)


( ഹോട്ടലിനുള്ളീലെ പച്ചമലയുടെ മോഡല്‍ )                സമയം രാത്രിയായി, ഇനി കറക്കം നാളെ. എല്ലാവരും കൂടി റൂമിലേക്ക്.
രാവിലെ തന്നെ എല്ലാവരും റെഡിയായി, ഫര്‍സാന്‍ ദ്വീപിലേക്കാണ് ആദ്യ യാത്ര.ഇവിടെ (കമ്മീസ്മുശൈത്തില്‍) നിന്നും280 KM ഉണ്ട് ജിസാനിലേക്ക്. ജിസാനില്‍ നിന്നും 50 KM ഉണ്ട് ഫുര്‍സാന്‍ ദ്വീപിലേക്ക്
            യാത്രയില്‍ 35km-റോളം തുട്ര്‍ചയായ ചു രം ആണു.ചുരം ഇറങ്ങുമ്പോള്‍ തന്നെ തണുപ്പുള്ള കാലാവസ്ഥയില്‍ നിന്നും ഹുമിഡിറ്റി കൂടുതലുള്ള ജിസാനിലെ കാലാവസ്ഥയിലേക്കുള്ള മാറ്റം അറിയാം

   മലവെട്ടിയുണ്ടാക്കിയ റോഡിനിരുവശവും റോഡിലേക്കിടിഞ്ഞു വീഴാതിരിക്കാന്‍ വേണ്ടി കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്,അല്ലാത്തിടിങ്ങളില്‍ ഇരുമ്പിന്റെ വലയിട്ട്തടയിട്ടിട്ടുണ്ട്. സാവധാനം ഗിയര്‍ ഡൗണ്‍ചെയ്ത് ചുരമിറങ്ങുമ്പോള്‍ സൈഡില്‍ ബബൂണ്‍ കുരങ്ങന്മാരെ കാണാം ഈ അസീര്‍ മലനിരയില്‍ മരങ്ങളില്ലാത്തിടങ്ങളില്‍ ഇഷ്ടമ്പോലെ കാണുന്ന ഇവ വണ്ടി നിര്‍ത്തിയാല്‍ ഭക്ഷണത്തിനുവേണ്ടി  കൂട്ടമായി വണ്ടിക്കടുത്തേക്ക് വരും .(വഴിയില്‍ കണ്ട കാഴ്ച, ഒട്ടകക്കൂട്ടത്തെ റോഡുമുറിച്ചു കടത്താന്‍ വേണ്ടി കാറു കുറുകെയിട്ടു റോഡു ബ്ലോക്കുചെയ്തിരിക്കുന്നു)


              ഉച്ചയായപ്പോഴേക്കും ജിസാനിലെത്തി.ചെങ്കടലിനടുത്തായതിനാല്‍ നല്ല കാറ്റുണ്ടെങ്കിലും തുടര്‍ച്ചയായി വിയര്‍ക്കുന്ന കാലാവസ്ഥ.ഇവിടെനിന്നും യമനിലേക്ക് ഏകദേശം 100 KM മാത്രമേയുള്ളു.യമന്‍ അതിര്‍ത്തി പ്രദേശമായതിനാല്‍ ഇവിടെ വളരെയധികം യമനികളെആണാം.ഫര്‍സാന്‍ ദ്വീപിലേക്ക് ഇവിടെനിന്നും ഒരു മണിക്കൂര്‍ കപ്പല്‍ യാത്രയുണ്ട്. കപ്പല്‍ യാത്ര സൗജന്യമാണെങ്കിലും ദിവസത്തില്‍ ഒന്നുരണ്ടു പ്രാവശ്യംമാത്രമേ കപ്പല്‍ സര്‍വ്വീസുള്ളു. അല്ലെങ്കില്‍ ബോട്ടില്‍ യാത്രചെയ്യാം.കപ്പലില്‍ കയറാനുള്ള ടിക്കറ്റൊക്കെ എടുത്തു കപ്പലിലേക്ക് പോകാനുള്ള ബസ്സില്‍ ഞങ്ങള്‍ യാത്രതുടങ്ങി.വളരെ അടുത്താണെങ്കിലും സുരക്ഷാകാരണങ്ങളാല്‍ അവരുടെ ബസ്സില്പോകാന്‍ മാത്രമേ പറ്റുള്ളൂ.

(ബസ്സില്‍ കപ്പലിലേക്ക്)

     അങ്ങനെ ഞങ്ങള്‍ കപ്പലില്‍ കയറി.വണ്ടിയില്‍ തന്നെ പോകാന്‍ തയ്യാറുള്ളവര്‍ക്ക് സ്വന്തം കാറുമായി തന്നെ കപ്പലില്‍ കയറാം.ഏകദേശം ഒരുമണിക്കൂറോളം യാത്രചെയ്താല്‍ ഫര്‍സാന്‍ ദ്വീപിലെത്തും. കപ്പലില്‍ യാത്ര തുടങ്ങിയതിനു ശേഷം അധികമാളുകളും സീറ്റുകളില്‍നിന്നുമെഴുന്നേറ്റ് ഫോട്ടോ എടുക്കുന്നതിനും കാഴ്ചകള്‍ കാണുന്നതിലും മുഴുകിയിരികുന്നു.

(കപ്പലില്‍ നിന്നും)


ഒരു മണിക്കൂര്‍ യാത്രക്കുശേഷം ഞങ്ങള്‍ ദ്വീപിലെത്തി. ദ്വീപിലെത്തിയ ഞങ്ങള്‍ അവിടെ നിന്നും ഒരു വാനില്‍ അവിടെ കറങ്ങാന്‍ പോയി. ഇവിടെ ഹുമിഡിറ്റി വളരെ കൂടുതലാണ് .ഒരു മലയാളി ജോലിചെയ്യുന്ന അമീറിന്റെസ്ഥലമുണ്റ്റീവിടെ, അതാണ് ഞങ്ങളുടെ ലക്ഷ്യം. കാഴ്ചകളൊക്കെ കണ്ടു അങ്ങോട്ടാണിപ്പോള്‍ യാത്ര.

(ദ്വീപില്‍ നിന്നും വാടകക്കു വിളിച്ച വാനില്‍) 

          പോകുന്ന വഴിയില്‍ അവിടെയുള്ള ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണവും വാങ്ങി.(അവിടെയും ഒരു മലയാളിയുണ്ടായിരുന്നു!).ഞങ്ങള്‍ ലക്ഷ്യത്തിലെത്തി.ഇവിടെയെത്തിയിട്ടു ഭക്ഷണം കഴിക്കാമെന്നു കരുതിയതിനാല്‍ ഭക്ഷണസമയം വൈകിക്കഴിഞ്ഞിരിക്കുന്നു. അതിനാല്‍ ആദ്യം തന്നെ പോയത് ഭക്ഷണം കഴിക്കാനാണ്. കടല്‍വെള്ളത്തിലേക്കുള്ള പാലത്തില്‍, വിജനമായ സ്ഥലത്തിരുന്നു കടല്‍ക്കാറ്റേറ്റുള്ള ആ ഭക്ഷണത്തിന്റെ രുചി വേറെതന്നെയായിരുന്നു.

(ഭക്ഷണത്തിന്റെ അവസാന ഘട്ടത്തില്‍)


അതിനു ശേഷംവെള്ളത്തിലേക്ക്, അടിയില്‍ മണലിനോടൊപ്പം പവിഴപുറ്റിന്റെ ഭാഗങ്ങള്‍ ഇഷ്ടമ്പോലെ ഉണ്ട്. കരയില്‍ മനോഹരമായ ശംഖുകളും.അങ്ങനെ  കടല്‍ വെള്ളത്തില്‍ കുളിയും കളിയുമായി രാത്രി ഇരുട്ടുവോളം.

    സമയം വളരെ ഇരുട്ടി, മടക്കത്തിനുളള സമയമായി, വിത്യസ്ത സൗന്ദര്യവും കാലാവസ്ഥയും ആസ്വാദ്യതയുമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചുളള  നീളമേറിയ യാത്രക്കുശേഷം മനംനിറഞ്ഞുള്ള മടക്കം, അടുത്ത യാത്രക്കായുളള ഊര്‍ജ്ജവുമായി....

45 അഭിപ്രായങ്ങൾ:

ചെറുവാടി പറഞ്ഞു...

നസീഫെ,
ഒരുമണിക്കൂര്‍ ചുറ്റികറങ്ങിയാല്‍ മുഴുവന്‍ കണ്ടു തീര്‍ക്കാവുന്ന ബഹറിനില്‍ നിന്നും, വിശാലമായ സൗദി കാഴ്ചകള്‍ എന്നെ കൊതിപ്പിക്കാന്‍ തുടങ്ങിയിട്ട് നാളൊത്തിരി ആയി.
പെരുന്നാള്‍ യാത്ര ഇഷ്ടപ്പെട്ടു. നല്ല ഫോട്ടോസും.
ആശംസകള്‍.

നൗഷാദ് അകമ്പാടം പറഞ്ഞു...

നസീഫേ...
കൊതിപ്പിക്കുന്ന യാത്രയും കാഴ്ചകളും..
മനോഹരമായി ചിത്രങ്ങള്‍ സഹിതം വിവരിച്ചിരിക്കുന്നല്ലോ..
ആദ്യ ചിത്രം (അബഹ?) അത്യാകര്‍ഷകം..

നമ്മുടെ " മി.കൂയ് പൂയ് ഹൂയ്"വെക്കേഷന്‍ പോയതായിരിക്കും അല്ലേ..
ചിത്രത്തില്‍ കണ്ടില്ല.

അങ്ങനെ യാത്രകള്‍ തുടരട്ടേ..
പോസ്റ്റുകള്‍ നിറയട്ടെ!.

അല്ലാ.. ഇനി എന്നാ മദീനത്തേക്ക്?

സജി പറഞ്ഞു...

ഏഴു വര്‍ഷം ജീവിച്ച സ്ഥലമാണ് അബ്‌ഹ!
ഇപ്പോള്‍ എല്ലാം കണ്മുന്‍പില്‍ വന്നതുപോലെ. അവധിയ്ക്കു നടത്താറുള്ള ജിസാന്‍- ഗേഖ് യാത്രകള്‍ ഓര്‍മ്മ വരുന്നു. അല്‍-സുധ മലമുകളില്‍ ഒരു കൊട്ടാരവും ഹോട്ടലും ഉണ്ട്. അതിന്റെ ചുറ്റുമുള്ള പാര്‍ക്കില്‍ ചിലവഴിച്ച മഞ്ഞു മൂടിയ സന്ധ്യകള്‍ സൌദി ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍ ആയിരിന്നു.

മനോഹരമായവിവരണത്തിനു നന്ദി

Naseef U Areacode പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Naseef U Areacode പറഞ്ഞു...

വളരെ നന്ദി ചെറുവാടി... ദമാമില്‍ നിന്നും കിംഗ്ഡം ഓഫ് ബഹറിന്‍ എന്ന ബോര്‍ഡ് കാണുമ്പോള്‍ അങ്ങോട്ടും വരാന്‍ പറ്റിയെങ്കില്‍ എന്നു കരുതിയിട്ടുണ്ട്...
വരവിനും
ആദ്യ കമന്റിനും നന്ദി....


നൗഷാദ് ഭായ്...
ആദ്യ ചിത്രം അബഹ തന്നെ.. ശരിക്കും കൊതിപ്പിക്കുന്ന സ്ഥലം! തണുപ്പും മഞ്ഞും പച്ചപ്പും...
മുക്താര്‍ വെക്കേഷനിലാണ്...
മദീനയും മദാനുസാലിഹും ആഗ്രഹങ്ങളുടെ ലിസ്റ്റില്‍ ഉണ്ട്...


സജി ....
ഏഴുവര്‍ഷം അബഹയില്‍!! നന്നായി ആസ്വദിച്ചു കാണും...
ഗേഖിലെന്തൊക്കെയാ കാണാനുളളതു?
വരവിനും അഭിപ്രായത്തിനും വളരെ നന്ദി...

പട്ടേപ്പാടം റാംജി പറഞ്ഞു...

ചിത്രങ്ങളും വിവരണവും നല്‍കി പെര്ന്നാള്‍ യാത്ര കേമമാക്കി. ഞാനും സൌദിയില്‍ ആണെങ്കിലും ഞാനിത്തരം സ്ഥലങ്ങള്‍ പറഞ്ഞു കേട്ടിട്ടുന്ടെന്നല്ലാതെ കാണുന്നത് ഇത്തരം ബ്ലോഗുകളില്‍ നിന്ന് തന്നെ.
ഇഷ്ടപ്പെട്ടു സ്ഥലങ്ങളൊക്കെ.

സാജിദ് കൊച്ചി പറഞ്ഞു...

നന്നായിട്ടുണ്ട് മുഖ്താറിന്റെ ഭാഷയില്‍ ഉസ്സാര്‍

Naseef U Areacode പറഞ്ഞു...

റാംജി ..
അഭിപ്രായത്തിനു നന്ദി.. സൗദിയിലെവിടെയാ?

സാജിദ് മോന്‍..
നന്ദി... മുക്താര്‍ കൂടി വേണ്ടിയിരുന്നല്ലെ നമ്മുടെ യാത്രയില്‍...

ഹംസ പറഞ്ഞു...

സൌദിയിലാണെങ്കിലും അബഹയില്‍ പോവാന്‍ ഇതുവരെ പറ്റിയിട്ടില്ല. ഇന്‍ശാഅള്ളാ ഒരു യാത്ര പ്ലാന്‍ ചെയ്യുന്നുണ്ട് അതില്‍ അബഹയും പെടുത്തും
ചിത്രങ്ങളും വിവരണം നന്നായി

Malayalam Blog Directory പറഞ്ഞു...

List your blog for FREE in Malayalam Blog Directory Powered By Malayalam Songs

jayarajmurukkumpuzha പറഞ്ഞു...

assalayi ee vivaranavum, chithrangalum......

Noushad Kuniyil പറഞ്ഞു...

മനോഹരമായൊരു travelogue... യാത്രയിലെ കൊച്ചു, കൊച്ചു സ്പന്ദനങ്ങള്‍ വരെ ഒപ്പിയെടുത്തിരിക്കുന്നു. നല്ല ചങ്ങാതിക്കൂട്ടം യാത്രയുടെ ഹൃദ്യതയുടെ മാറ്റു കൂട്ടും! നല്ല യാത്രാനുഭവങ്ങള്‍ക്ക് ജീവിത യാത്രയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ സൃഷ്ടിപരമായ ഇടപെടലുകള്‍ നടത്തുവാനാകും. നന്ദി, നസീഫ്; ഭാവുകങ്ങളും.

Pranavam Ravikumar a.k.a. Kochuravi പറഞ്ഞു...

വളരെ നല്ല വിവരണം.. എല്ലാ പടങ്ങളും ഉഗ്രന്‍, പ്രതേകിച്ചു കൊച്ചു ചങ്ങാതിമാര്‍... ആശംസകള്‍

Akbar പറഞ്ഞു...

നസീഫെ. യാത്രാ വിവരണം അടി പൊളി ആയി കേട്ടോ. തായിഫും ജിസാനുമൊക്കെ പോയിട്ടുണ്ടെങ്കിലും ഫര്സാന്‍ ദീപില്‍ pokaan avasaram kittiyilla . ദീപിന്റെ അല്‍പം കൂടെ വിവരണം aakaamaayirunnu. എന്നാലും പോസ്റ്റ് വളരെ നന്നായി. ആശംസകള്‍.

Naseef U Areacode പറഞ്ഞു...

ഹംസ..
നന്ദി.. അബഹ തീര്‍ച്ചയായും സൗദിയിലെ കാണേണ്ട ഒരു സ്ഥലം തന്നെ

jayarajmurukkumpuzha ...
നന്ദി വരവിനും വായനക്കും...


നൗഷാദ് ഭായ്..
നന്ദി വായനക്കും അഭിപ്രായത്തിനും.. കുനിയിലെവിടെയാ?


Pranavam Ravikumar ...
വളരെ നന്ദി.. സന്തോഷം...


Akbar പറഞ്ഞു...
വളരെ നന്ദി .. നല്ല അഭിപ്രായത്തിനും വരവിനും...

(കൊലുസ്) പറഞ്ഞു...

നല്ല വിവരണം.നല്ല ചിത്രങ്ങളും. ആശംസകള്‍.

sm sadique പറഞ്ഞു...

ഇൻഷാ അല്ലാഹ്… ഞാൻ വരാം.വായിക്കാം.

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

മുന്‍പ്‌ വായിച്ചിരുന്നു. ഒന്ന്കൂടി വിശദമായി വായിച്ചു കമന്റാം എന്ന് കരുതി.
സൗദി സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കാന്‍ തുടങ്ങിയിട്ട്
കാലമേറെയായി. വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട സ്ഥലങ്ങളാണ് പ്രധാന ലക്‌ഷ്യം. ചരിത്ര പ്രധാനമുള്ളതും നയനസുന്ദരവുമായ അനേകം ഇടങ്ങള്‍ സൌദിയില്‍ ഉണ്ടെന്നു താങ്കളുടെ പോസ്റ്റ്‌ ഒന്ന് കൂടി തെളിയിക്കുന്നു.
തികച്ചും താല്പര്യജനകമായ പോസ്റ്റ്‌
അഭിനന്ദനങ്ങള്‍

the man to walk with പറഞ്ഞു...

ishtaayi
All the Best

Naseef U Areacode പറഞ്ഞു...

കൊലുസ്...
നന്ദി നല്ല വാക്കുകള്‍ക്ക്.. ആശംസകള്‍.


sm sadique ... നന്ദി..


ഇസ്മായില്‍ കുറുമ്പടി ...
വളരെ നന്ദി .. ഞാനും ആദ്യം വിചാരിച്ചിരുന്നു സൗദിയിലെന്തു കാണാന്‍ എന്നു,ഇപ്പൊ ഇനിയും വളരെ കാണാനുണ്ടെന്ന് മനസ്സിലായി.. അഭിപ്രായത്തിനു നന്ദി


the man to walk with ..
Thanks and welcome

തെച്ചിക്കോടന്‍ പറഞ്ഞു...

അബഹയും ജിസാനുമൊക്കെ കാണാനുള്ള ആഗ്രഹം ഇരട്ടിപ്പിച്ചു ഇത് കണ്ടപ്പോള്‍.
ചിത്രങ്ങളും വിവരണങ്ങളും നന്നായി.
കപ്പലില്‍ നിന്ന് കൂടുതല്‍ ചിത്രങ്ങള്‍ ഒന്നുമില്ലേ?!

Naseef U Areacode പറഞ്ഞു...

നന്ദി തെച്ചിക്കോടന്‍...

കപ്പലില്‍ കയറുമ്പോള്‍ സുരക്ഷാ കാരണങ്ങള്‍ കാരണം ഫോട്ടോ എടുക്കാന്‍ പറ്റിയില്ല... കപ്പലിനുള്ളിലും നിരോധനമുണ്ടെങ്കിലും ഗാര്‍ഡുകള്‍ സമ്മതിച്ചതിനാലാണ് ഈ ഫോട്ടൊ തന്നെ എടുത്തത്...

കമ്പർ പറഞ്ഞു...

വിവരണവും ചിത്രങ്ങളും അസ്സലായി..
അബഹയിൽ പോയിട്ടുണ്ട്, പക്ഷേ പച്ച മല കണ്ടിട്ടില്ല, ഇനി പോകുമ്പോൾ കാണാൻ ശ്രമിക്കാം...
അഭിനന്ദനങ്ങൾ

poor-me/പാവം-ഞാന്‍ പറഞ്ഞു...

Is this much beautiful?

Naseef U Areacode പറഞ്ഞു...

കമ്പർ ...
നന്ദി.. പച്ചമല രാത്രി കാണുമ്പോള്‍ രസകരമാണെന്നല്ലാതെ വളരെ ആകര്‍ഷണീയമാണെന്നൊന്നും എനിക്കു തോന്നുന്നില്ല...
അഭിപ്രായത്തിനും പ്രോല്‍സാഹനത്തിനും നന്ദി..


poor-me/പാവം-ഞാന്‍...
നന്ദി..
"Is this much beautiful? " എന്താ ഉദ്ദേശിച്ചതെന്നു മനസ്സിലായില്ല...

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു...

phottoyum blog templatum valuthaakkaamaayirunnu.

Muneer പറഞ്ഞു...

ആഹ..ആദ്യമായിട്ടാണ് സൌദിയുടെ ഇത്ര മനോഹരമായ പ്രദേശങ്ങള്‍ കാണുന്നത്..യാത്രാവിവരണം ഗംഭീരമായി..
മരുഭൂമിയിലെ മരുപ്പച്ച എന്നു പറയുന്ന പോലെയല്ലല്ലോ..തികച്ചു ഹരിതാഭമായ കാഴ്ചകളാല്‍ അനുഗ്രഹീതമാണല്ലോ അഭഹ.
പോസ്റ്റിന് അഭിനന്ദനം

»¦മുഖ്‌താര്‍¦udarampoyil¦« പറഞ്ഞു...

ഞാനിങ്ങോട്ട് പോരാന്‍ നിക്കായിരുന്നു അല്ലേ.
അസീസിയയിലെ കാരാക്കൂസ് കമ്പനിക്ക് എന്റെ സലാം.
ഫോട്ടോയും എഴുത്തും ഉസാറായി.
കൂടെ വരാന്‍ കഴിയാത്ത ദു:ഖം മാത്രം.

Naseef U Areacode പറഞ്ഞു...

മേഘമല്‍ഹാര്‍...
നന്ദി സുധീര്‍. വലുതക്കാന്‍ നൊക്കാം..

Muneer ...
നന്ദി മുനീര്‍... വളരെ നന്ദി നല്ല അഭിപ്രായത്തിനു. അബഹ തികച്ചും ഒരു മരുപ്പച്ച്പോലെ തന്നെ..


മുഖ്‌താര്‍ ഭായ്
കാരാക്കൂസ് കമ്പനിയെ സമ്മതിച്ചല്ലോ.. ന്നാലും നിങ്ങള്‍ക്കും വരാമായിരുന്നു...

OAB/ഒഎബി പറഞ്ഞു...

നല്ല യാത്ര. ഫോട്ടോയും അതിന്റെ വിവരണവും അതിലേറെ ഉപകാര പ്രദം.
ദീപും അവിടേക്കുള്ള കപ്പൽ യാത്രയുമൊക്കെ ആദ്യമായി കേൾക്കുകയാ‍ണ് കെട്ടൊ.

മുഖ്താർ കൂട്ടത്തിൽ ഇല്ലാത്തത് ഒരു കുറവു തന്നെ ആയിരുന്നിരിക്കാം.

{അദ്ദേഹത്തെ നാട്ടിൽ നിന്നും സ്ഥിരമാ‍യി നേരിൽ കാണാനായപ്പോൾ അത് മനസ്സിലായി}

സൌദിയിൽ പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും ഇതു പോലുള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ ഭാഗ്യമില്ലാത്ത....

Naseef U Areacode പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Shukoor പറഞ്ഞു...

ഇവിടെ എത്താന്‍ വൈകി.
ഈ യാത്ര വളരെ ഇഷ്ടപ്പെട്ടു. ചിത്രങ്ങള്‍ നല്ല വ്യക്തതയുണ്ട്. ആശംസകള്‍.

Naseef U Areacode പറഞ്ഞു...

നന്ദി ഓഅബി,,,,
നല്ല വാക്കുകള്‍ക്ക്, പ്രചോദനത്തിന്....

നന്ദി ഷുക്കൂര്‍....
പല കേമറകളിലും മൊബൈലിലുമായി എടുത്ത ഫോട്ടോകളില്‍ നല്ല ഫോട്ടൊകള്‍ നോക്കി എടുത്തതാണിത്...
അഭിപ്രായത്തിനും വരവിനും നന്ദി

ഹാക്കര്‍ പറഞ്ഞു...

കൊള്ളാം കേട്ടോ......ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വന്നു നോക്കണം http://www.computric.co.cc/

Abduljaleel (A J Farooqi) പറഞ്ഞു...

नल्ला കാഴ്ചകള്‍ ആശംസകള്‍.
ആസിഫ്.

mhd പറഞ്ഞു...

കുന്നിമാന്,

ഫൊട്ടൊ നാന് കന്ടു, വളരെ നന്നായി, കുരിപ്പുകലും വയിചു , നല്ല എഡിട്ടീങ്,സൗധി യനൊ നട്ടിലെ യനൊ എന്നു doubt തൊന്നി,
എന്നെ മലയാളമ‌0 പദിപ്പിചതിനു നന്നി. വീന്ദും കാനാ0.

nazim പറഞ്ഞു...

ഈ ബ്ലോഗ് വിസിറ്റ് ചെയ്യാന്‍ ലേറ്റ് ആയി പോയി. വളരെ മനോഹരം.അഭയില്‍ പോകാന്‍ കൊത്തി ആകുന്നു.വസ്സലാം

Shahid പറഞ്ഞു...

പ്രിയ നസീഫ്,
മരുഭൂമിയുടെ പച്ചപ്പിലൂടെയുള്ള യാത്രകള്‍ നന്നായിരിക്കുന്നു. യാത്രകള്‍ പെരുത്ത് ഇഷ്ടമുള്ള ഒരുത്തനാണ് ഈയുള്ളവന്‍!
ഇനിയുള്ള യാത്രകളില്‍ എന്നെകൂടി ഉള്‍പ്പെടുത്തുമോ?

Naseef U Areacode പറഞ്ഞു...

mhd ...
നന്ദി.. മലയാളം ടൈപിംഗ് ഇപ്പോ ശരിയായിട്ടുണ്ടാവും എന്നു കരുതുന്നു...
nazim ...
വളരെ നന്ദി... വരവിനും നല്ല വാക്കുകൾക്കും ...മഅസ്സലാം..


Shahid ...
വളരെ നന്ദി.. പറ്റുമെങ്കിൽ നമുക്കും ഒരുമിച്ചു കുറേ യാത്രകൾ പോകാം...പക്ഷെ ഒരു നല്ല യാത്ര ഒത്തുവരാൻ കുറച്ചു പാടാ... നന്ദി..

VAZHIYORA KAZHCHAKAL.. പറഞ്ഞു...

നല്ല പോസ്റ്റ്‌. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.

ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു... താങ്കള്‍ക്ക് സമയം കിട്ടുമ്പോള്‍ ഇന്ന് തന്നെ എന്റെ ബ്ലോഗ്‌ വായിക്കാനും അഭിപ്രായം അറിയിക്കാനും മറക്കരുതേ ..... എന്റെ ബ്ലോഗ്‌ "വഴിയോര കാഴ്ചകള്‍ "www.newhopekerala.blogspot.com സസ്നേഹം ... ആഷിക്

happy friendship പറഞ്ഞു...

mothers day
mothers day 2015
happy mothers day
happy mothers day 2015
happy mothers day Quotes
happy mothers day Quotes from daughter
happy mothers day Quotes from son
happy mothers day Poems
happy mothers day Poems from daughter
happy mothers day Poems from son
happy mothers day Wishes
happy mothers day Wishes from daughter
happy mothers day Wishes from son
happy mothers day Messages
happy mothers day Messages from daughter
happy mothers day Messages from son
happy mothers day Greetings
happy mothers day Greetings from daughter
happy mothers day Greetings from son

Happy Mothers Day 2015
Happy Mothers Day
Mothers Day 2015
Happy Mothers Day 2015 Wishes
Happy Mothers Day 2015 Gifts
Happy Mothers Day 2015 SMS
Happy Mothers Day 2015 Card
Happy Mothers Day 2015 Poem
Happy Mothers Day 2015 Images
Happy Mothers Day 2015 Pics
Happy Mothers Day Wishes
Happy Mothers Day Gifts
Happy Mothers Day SMS
Happy Mothers Day Card
Happy Mothers Day Poem
Happy Mothers Day Images
Happy Mothers Day Pics

happy friendship പറഞ്ഞു...

mothers day
mothers day 2015
happy mothers day
happy mothers day 2015
happy mothers day Quotes
happy mothers day Quotes from daughter
happy mothers day Quotes from son
happy mothers day Poems
happy mothers day Poems from daughter
happy mothers day Poems from son
happy mothers day Wishes
happy mothers day Wishes from daughter
happy mothers day Wishes from son
happy mothers day Messages
happy mothers day Messages from daughter
happy mothers day Messages from son
happy mothers day Greetings
happy mothers day Greetings from daughter
happy mothers day Greetings from son

Happy Mothers Day 2015
Happy Mothers Day
Mothers Day 2015
Happy Mothers Day 2015 Wishes
Happy Mothers Day 2015 Gifts
Happy Mothers Day 2015 SMS
Happy Mothers Day 2015 Card
Happy Mothers Day 2015 Poem
Happy Mothers Day 2015 Images
Happy Mothers Day 2015 Pics
Happy Mothers Day Wishes
Happy Mothers Day Gifts
Happy Mothers Day SMS
Happy Mothers Day Card
Happy Mothers Day Poem
Happy Mothers Day Images
Happy Mothers Day Pics

happy friendship പറഞ്ഞു...

friendship dayfriendship day 2015
happy friendship dayhappy friendship day 2015
happy friendship day Quoteshappy friendship day Quotes for girls
happy friendship day Quotes for boyshappy friendship day Images
happy friendship day Images for girls
happy friendship day Images for boys
happy friendship day SMShappy friendship day SMS for girls
happy friendship day SMS for boyshappy friendship day Messages
happy friendship day Messages for girlshappy friendship day Messages for boys
happy friendship day Greetingshappy friendship day Greetings for girls
happy friendship day Greetings for boys


World Cup Cricket SemiFinal Live Streaming
world cup Cricket semi final
watch live cricket
world cup Cricket final match
world cup Cricket final Live Streaming
world cup Cricket final live score
world cup Cricket semi final live score
world cup Cricket semi final prediction
world cup Cricket semi final highlights
world cup live Cricket streaming
ind vs aus live cricket streaming
Pak vs aus live cricket streaming
aus vs Pak live cricket streaming
ind vs bng live cricket
ind vs nz live cricket
world cup semi final watch live
WI vs nz live cricket streaming
nz vs wi live cricket streaming

Cricket world cup final match watch online
Cricket world cup watch online

happy friendship പറഞ്ഞു...

friendship dayfriendship day 2015
happy friendship dayhappy friendship day 2015
happy friendship day Quoteshappy friendship day Quotes for girls
happy friendship day Quotes for boyshappy friendship day Images
happy friendship day Images for girls
happy friendship day Images for boys
happy friendship day SMShappy friendship day SMS for girls
happy friendship day SMS for boyshappy friendship day Messages
happy friendship day Messages for girlshappy friendship day Messages for boys
happy friendship day Greetingshappy friendship day Greetings for girls
happy friendship day Greetings for boys


World Cup Cricket SemiFinal Live Streaming
world cup Cricket semi final
watch live cricket
world cup Cricket final match
world cup Cricket final Live Streaming
world cup Cricket final live score
world cup Cricket semi final live score
world cup Cricket semi final prediction
world cup Cricket semi final highlights
world cup live Cricket streaming
ind vs aus live cricket streaming
Pak vs aus live cricket streaming
aus vs Pak live cricket streaming
ind vs bng live cricket
ind vs nz live cricket
world cup semi final watch live
WI vs nz live cricket streaming
nz vs wi live cricket streaming

Cricket world cup final match watch online
Cricket world cup watch online

Happy Mothers Day Messages 2015, Quotes, Poems, Cards, Images, Ideas, Gifts പറഞ്ഞു...

This article is Superb .... It seems like written by a professional blogger.... Thank for sharing such a great content
Mothers Day Messages

Mothers Day Message

Happy Mothers Day Messages

Mothers Day 2015 Messages

Happy Mothers Day 2015 Messages

Happy Mothers Day Quotes

Mothers Day Quotes 2015

Mothers Day 2015 Quotes

Happy Mothers Day 2015 Quotes

Happy Mothers Day Quotes 2015

Mothers Day Quotes

Mothers Day Quote

Happy Mothers Day Poems

Mothers Day Poems 2015

Mothers Day 2015 Poems

Happy Mothers Day 2015 Poems

Happy Mothers Day Poems 2015

Mothers Day Poems

Mothers Day Poem

Happy Mothers Day Images

Happy Mothers Day Images 2015

Mothers Day Images 2015

Happy Mothers Day 2015 Images

Mothers Day 2015 Images

Mothers Day Images
Mothers Day Cards 2015

Happy Mothers Day 2015 Cards

Happy Mothers Day Cards 2015

Happy Mothers Day Cards

Mothers Day Cards

Happy Mothers Day Card

Mothers Day Ideas 2015

Happy Mothers Day 2015 Ideas

Happy Mothers Day Ideas 2015

Happy Mothers Day Ideas

Mothers Day Ideas

Mothers Day Gift Ideas

Mothers Day 2015

Happy Mothers Day

Happy Mothers Day 2015

 
Copyright 2009 യാത്ര. created by naseef
Wordpress by www.helpscomputer.blogspot.com