ജീവിതമെന്ന മഹായാത്രയിലെ കുറേ കൊച്ചു കൊച്ചു യാത്രകൾ‍.... അവയെ വിവരിക്കാൻ, ചിത്രീകരിക്കാൻ ഒരു എളിയ ശ്രമം.. (തെറ്റുകള്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ )യാത്രകളിലേക്ക്.! നിങ്ങള്‍ക്ക് നന്ദി..യാത്രകൾ..2011, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

മരുഭൂമിയിലെ പച്ചപ്പിലേക്ക്...

      ഫാമുകള്‍ മരുഭൂമിയിലെ പച്ചപ്പുകളാണ്,  അതുകൊണ്ടു തന്നെ അതിലേക്കുള്ള യാത്രകളാകട്ടെ, മനസ്സിനും ശരീരത്തിനും കുളിര്‍മ്മ നല്‍കുന്നതും..


     സൗദിഅറേബ്യയിലെ അവധി ദിവസമായ വെള്ളിയാഴ്ച്ച രാവിലെ കുറച്ചു കാരക്കയും സുലൈമാനിയും കുടിച്ചു  ഞങ്ങള്‍ യാത്രക്കിറങ്ങി.തണുപ്പു കാലം കഴിഞ്ഞു വരുന്നെയുള്ളു എന്നതിനാല്‍ ചെറുതായി തണുപ്പുണ്ട്. ഇവിടെ നിന്നും100 ല്‍ താഴെ കിലോമീറ്റര്‍ ദൂരം മാത്രമെയുള്ളു. ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഞങ്ങളവിടെയെത്തി.(വെള്ളിയാഴ്ച രാവിലെ റോഡുകളില്‍ തിരക്കു കുറവായിരിക്കും)


  ഫാം നടത്തുന്നവര്‍ മലയാളികളാണ്,  അവരുടെ റൂമിലേക്കാണ് ഞങ്ങള്‍ ആദ്യം പോയത്. റൂമില്‍ നിന്നും ഭക്ഷണം, കുറച്ചു സ്പെഷ്യലായി  തന്നെ... കാടയും ഒട്ടകപ്പാലിലുണ്ടാക്കിയ പായസവും പാക്കിസ്ഥാനി പൊറോട്ടയുമൊക്കെയായി.... (ഒട്ടകങ്ങളുടെ നാടാണെങ്കിലും ഇവിടെ ഒട്ടകപ്പാലു ആദ്യമായാണ് ഞാന്‍ കഴിക്കുന്നത്, ഒട്ടകയിറച്ചി തന്നെ വളരെ കുറച്ചു പ്രാവശ്യം മാത്രമെ കഴിച്ചിട്ടുള്ളൂ. ഇവിടെ ഹോട്ടലുകളിലും മറ്റും ആടിന്റെയും കോഴിയുടെയും വിഭവങ്ങളാണ് അധികവും കാണാറ്).

        ഇവര്‍ക്കു രണ്ടു ഫാമുകളുണ്ട്. ഏകദേശം ഒരുകിലോമീറ്ററോളം ദൂരെയുള്ള ഫാമിലേക്കാണ് ഞങ്ങളാദ്യം പോയത്. പോകുമ്പോള്‍ തന്നെ ഇടക്കിടക്ക് പഴയ കാലങ്ങളിലെ കെട്ടിടങ്ങള്‍ കാണാം. മടക്കത്തില്‍ അവയിലൊന്നില്‍ കയറണം എന്നുദ്ദേശിച്ചു ഞങ്ങള്‍ യാത്ര തുടര്‍ന്നു.. ഇതു കുറച്ചു താഴ്ന്ന ഏരിയയാണ്, പണ്ടു ഇവിടെ ജലലഭ്യത ഉണ്ടായിരുന്നതിനാലാവണം ഇവിടെ പഴയ കുറെ വീടുകള്‍ കാണുന്നത്.
  ഞങ്ങള്‍ ലക്ഷ്യത്തിലെത്തി, ഇവിടെ ഫാമിലെ ജോലിക്കാരന്‍ ഒരു ഈജിപ്ഷ്യനാണ്.


       അറബികള്‍ക്ക് ഫാം വെറുമൊരുമൊരു വരുമാനോപാധിയല്ല, പകരം ഇതൊരു വിനോദോപാധികൂടയാണ്. ചിലപ്പോള്‍ അവര്‍ ആഴ്ചാന്ത്യങ്ങള്‍ ചിലവഴിക്കുന്നത് ഇത്തരം ഫാമുകളിലായിരിക്കും. (അത്തരം ദിവസങ്ങളില്‍ അവിടെയുള്ള ജോലിക്കാര്‍ക്കു പോലും പ്രവേശനം നിയന്ത്രിതമായിട്ടായിരിക്കും!)


 ഫാമിലെത്തി ആദ്യം കണ്ടത് ഒരു ചെറിയ സ്വിമ്മിംഗ്പൂളാണ്.  പക്ഷെ അതിനടുത്തു കണ്ട കൗതുകരമായ കാഴ്ച  എല്ലാവരുടെയും  ശ്രദ്ധയെ അങ്ങോട്ടു തിരിച്ചു. കല്ലും മണ്ണും കൊണ്ടുമാത്രമുണ്ടാക്കിയ പഴയ കാലത്തെ കിണര്‍!! കിണറിന്റെ താഴേക്ക് കാണാന്‍ പറ്റാത്തത്ര ആഴമുണ്ട്.
(കാമറയിലാണ് ഇത്രയെങ്കിലും കാണാന്‍ പറ്റിയത്...)


  ഫാമിലെ ക്റ്ഷികള്‍ കേബേജും ഉള്ളിയും മറ്റു ചെടികളുമാണ്(അറബി പേരുകളായതിനാല്‍ മുഴുവന്‍ ഓര്‍മ്മിക്കുന്നില്ല...)കൂടാതെ അല്പം മുന്തിരിവള്ളീകളും അരികിലായി നട്ടിട്ടുണ്ട്.
  ഒരു ഗ്രൂപ്പ് ഫോട്ടോ..


ഫാമിലെ പ്രാവുകള്‍‍..പശുക്കള്‍ക്കുള്ള തീറ്റ

ചെടികള്‍ക്കിടയിലൂടെ ചികഞ്ഞു നടക്കുന്ന
 കോഴികള്‍


 ഫാമിന്റെ നടത്തിപ്പുകാരനും സുഹ്റ്ത്തും

മടങ്ങുമ്പോള്‍ പഴയ ഒരു വീടിനടുത്തു വണ്ടി നിര്‍ത്തി. പഴയ കാലത്തെ അറബി വീടുകള്‍ ഇപ്പോഴുള്ള വീടുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് പെട്രോളിയം ഇവിടെ വരുത്തിയ മാറ്റങ്ങള്‍ മനസ്സിലാവുന്നത്. മണ്ണും കല്ലും മരവും മാത്രമുപയോഗിച്ചാണ് ഇവയും നിര്‍മ്മിച്ചിട്ടുള്ളത്. സൗദിയിലെ അതികഠിനമായ ചൂടിലും തണുപ്പിലുമൊക്കെ ഇത്തരം വീടുകളില്‍ ജീവിച്ചിരുന്നതെങ്ങിനെയാണാവോ..!

          അടുത്ത ഫാമിലേക്കാണ് ഇനിയുള്ള യാത്ര.സമയം ഉച്ചയായിക്കഴിഞ്ഞു, ആദ്യം റൂമില്‍ പോയി ഭക്ഷണം കഴിക്കണം.ഉച്ചഭക്ഷണവും, ഒട്ടകബിരിയാണിയും മറ്റുമായി  ഒട്ടും മോശമായില്ല..... പിന്നെ അടുത്ത കാഴ്ചകളിലേക്ക്. ഈ ഫാമിലാണ് ഈന്തപ്പനകളും ആടുകളുമൊക്കെയുള്ളത്....
ആടിനൊരു ചുംബനം...

ഈന്തപ്പഴങ്ങളുണ്ടാകുന്നു.....


     അവിടെയും കുറേസമയത്തെ കറക്കം... പിന്നെ കുറച്ചു വിശ്രമം... അങ്ങനെ ഒരു കൊച്ചുയാത്രയും കൂടി അവസാനത്തിലേക്ക് ..പുതിയ കാഴ്ചകളുമായി  മനവും
(കാരക്കയും ആട്ടിറച്ചിയുമായി  വണ്ടിയും) നിറച്ചു  മടക്കം ..

49 അഭിപ്രായങ്ങൾ:

Naseef U Areacode പറഞ്ഞു...

പശുക്കളും ആടുകളും പ്രാവുകളൂം കോഴികളും....

പട്ടേപ്പാടം റാംജി പറഞ്ഞു...

മരുഭൂമിയിലെ പച്ചപ്പ് നന്നായി പകര്‍ത്തി വെച്ചു. ഇത്തരം പഴയ വീടുകളുടെ അവശിഷ്ടങ്ങള്‍ പലയിടത്തും കാണാന്‍ പറ്റുന്നുണ്ട്. പക്ഷെ ആ കിണര്‍ അഭുതം പോലെ തോന്നി. തെളിച്ചമുള്ള ചിത്രങ്ങളും വിവരണവും കൊണ്ട് മരുഭൂമിയിലെ ഒരു തോട്ടത്തില്‍ പോയി ഒട്ടക ഇറച്ചിയും കൂട്ടി ഭക്ഷണം കഴിച്ച് മടങ്ങിയെത്തിയ ഫീല്‍ കിട്ടി.

Naseef U Areacode പറഞ്ഞു...

ആദ്യത്തെ അഭിപ്രായത്തിനു വളരെ നന്ദി റാംജി സാഹിബ്......ഇത്തരം പഴയ് വീടൂകള്‍ മറ്റിടങ്ങളിലുംകണ്ടിട്ടുണ്ട്....
ആശംസകള്‍

ishaqh പറഞ്ഞു...

ഞാനും യാത്രചെയ്തിട്ടുണ്ട് ഇതുപോലുള്ള സൌദിപച്ചകളിലൂടെ..
പറഞ്ഞും,ഫോട്ടോയിലൂടെയും വീണ്ടും അനുഭവമാക്കിയതിനു നന്ദി,യാത്രകള്‍ ഇനിയുമുണ്ടാവട്ടേ,ഇതുപോലുള്ള പോസ്റ്റുകളും..!
ആശംസകള്‍.

അജ്ഞാതന്‍ പറഞ്ഞു...

മരുഭൂമിയിലെ പച്ചപ്പിലൂടെ യാത്ര ചെയ്യാൻ ഞങ്ങളേയും ക്ഷണിച്ചതിൽ നന്ദിയുണ്ട്.. . കിണറ് അടിപൊളി.. നല്ല ക്ലിയറുള്ള ഫോട്ടോസ് . ഇനിയും പ്രതീക്ഷിക്കട്ടെ ഇത്തരം കൺ കുളിർപ്പിക്കും പോസ്റ്റുകൾ.. അഭിനന്ദനങ്ങൾ..

Naseef U Areacode പറഞ്ഞു...

ishaqh ...
നന്ദി ഇസ് ഹാക്ക്... ഇവിടെ യാന്ത്രികമായി തുടരുന്ന ജീവിതത്തില്‍ ഇത്തരം യാത്രകള്‍ നല്ല ആശ്വാസം നല്‍കും

ഉമ്മു അമ്മാര്‍ ...

വളരെ നന്ദി.... നല്ല വാക്കുകള്‍ക്കും അഭിപ്രായത്തിനും

ഉമേഷ്‌ പിലിക്കൊട് പറഞ്ഞു...

ആശംസകള്‍

ചെറുവാടി പറഞ്ഞു...

എന്നെയും വിളിക്കാമായിരുന്നില്ലേ നസീഫെ...
എനിക്കും ഇഷ്ടാണ് ഫാമുകള്‍ ചുറ്റി കാണാന്‍.
നന്നായി ട്ടോ ഫോട്ടോസും വിവരണവും.

Naseef U Areacode പറഞ്ഞു...

ഉമേഷ്‌ പിലിക്കൊട് ...

നന്ദി.....

ചെറുവാടി ...

വിളിച്ചാല്‍ വരുമോ ചെറുവാടി.... വരുമെങ്കില്‍ വേറെ ഒരു ട്രിപ്പ് ഒരുമിച്ചു പോകാം...
നല്ല വാക്കുകള്‍ക്ക് വളരെ നന്ദി

തെച്ചിക്കോടന്‍ പറഞ്ഞു...

കൌതുകമുള്ള യാത്രകള്‍, കണ്ണിനു കുളിര്‍മ്മയെകുന്ന കാഴ്ചകള്‍!

സൌദിയില്‍ ഇതെവിടെയാണെന്നു പറഞ്ഞില്ല നസീഫ് !

arjun karthika പറഞ്ഞു...

ചിത്രങ്ങള്‍ അതിമനോഹരമായിരിക്കുന്നു . വിവരണവും കൊള്ളാം . നല്ല പോസ്റ്റ്‌

arjun karthika പറഞ്ഞു...

ചിത്രങ്ങള്‍ അതിമനോഹരമായിരിക്കുന്നു . വിവരണവും കൊള്ളാം . നല്ല പോസ്റ്റ്‌

Jishad Cronic പറഞ്ഞു...

ആശംസകള്

Naseef U Areacode പറഞ്ഞു...

തെച്ചിക്കോടന്‍ ...
വളരെ നന്ദി .... സന്തോഷം...

arjun karthika ...
നന്ദി സുഹ്റ്ത്തേ...

Jishad Cronic ...
വളരെ നന്ദി...

mayflowers പറഞ്ഞു...

ഗള്‍ഫിലെ മരുപ്പച്ചകള്‍ ശരിക്കും മനസ്സ് കുളിര്‍പ്പിച്ചു.
ലളിതമായ വിവരണവും,മനോഹരമായ ചിത്രങ്ങളും..നന്നായിട്ടുണ്ട്.

സാജിദ് കൊച്ചി പറഞ്ഞു...

വളരെ നന്നായിട്ടുണ്ട് പക്ഷെ ഒരു കാര്യം ശരിയായില്ലാ...
എന്നെയും കൂടി വിളിക്കാമായിരുന്നു ......

Naseef U Areacode പറഞ്ഞു...

mayflowers ...
നന്ദി .. നല്ല വാക്കുകള്‍ക്കും വായനക്കും...

സാജിദ് കൊച്ചി ...
ഇപ്പോ തെറ്റ് എന്റെതായോ.... ഏതായാലും അടൂത്തത് നമ്മുടെ ട്രിപ്പ് അല്ലെ.... നന്ദി

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

നമ്മുടെ നാട്ടിലെ പുരാതനമായ 'ജിന്ന് കുത്തിയ കിണര്‍' പോലെ തോന്നി!
ഇപ്പോഴത്തെ തലമുറ ഇതൊക്കെ കണ്ടാല്‍ത്തന്നെ തിരിച്ചറിയുമോ ആവോ?
( ഈന്തപ്പനയില്‍ കാരക്കകളുണ്ടാകുന്നു... എന്ന പ്രയോഗം ഭംഗിയല്ല. തെങ്ങിന്മേല്‍ കൊപ്രയുണ്ടാകുന്നു എന്നതുപോലെ ഒരു ചേര്‍ച്ചയില്ലായ്മ. ഈത്തപ്പഴം എന്നാക്കാം)
ആശംസകള്‍

Shukoor പറഞ്ഞു...

എന്ത് നല്ല വ്യക്തതയുള്ള ചിത്രങ്ങള്‍. മനം കുളിര്‍പ്പിച്ചു. അറബികളുടെ ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കാനും അവരുടെ ഗ്രാമീണജീവിതം മനസ്സിലാക്കാനും പോസ്റ്റ്‌ സഹായിച്ചു.
ആശംസകള്‍.

റീനി പറഞ്ഞു...

‘മരുഭൂമിയുടെ ആത്മകഥയി’ലൂടെ ഫാമുകളെക്കുറിച്ചും കിണറുകളെക്കുറിച്ചും വായിച്ചിരുന്നു. മരുഭൂമിയെക്കുറിച്ചുണ്ടായിരുന്ന ധാരണ മരുഭൂമി ഈക്ക്വത്സ് മണലാരണ്യം ആന്‍ഡ് ചൂട് എന്നായിരുന്നു. ഫോട്ടോസ് കാണിച്ചതിന് നന്ദി.

»¦മുഖ്‌താര്‍¦udarampoyil¦« പറഞ്ഞു...

ബഡുക്കൂസാളെ ഞാന്‍ പോരാന്‍ നിക്കാരുന്നല്ലേ..
ഒരു രസോല്ല ഇങ്ങളെ യാത്ര(ഞാന്‍ കൂടെയില്ലാത്തോണ്ടാ..)


ച്ചെ..
നഷ്ടമായിപ്പോയി അല്ലേ...

നല്ല എഴുത്തും ഫോട്ടോകളും.
ഇങ്ങള് അര്‍മാദിക്കിം.

Naseef U Areacode പറഞ്ഞു...

ഇസ്മായില്‍ കുറുമ്പടി (തണല്‍) ...
നന്ദി. എനിക്കും തോന്നി എന്തോ ചേര്‍ച്ചയില്ലായമ ഉണ്ടെന്ന്.. സമയം പോലെ മാറ്റാം...

Shukoor ...
വളരെ നന്ദി... സന്തോഷം

റീനി ...
നന്ദി... ഇത്തരം ഫാമുകളും ചില സ്ഥലങ്ങളും ഒഴിച്ചാല്‍ ബാക്കിയോക്കെ മണലാരണ്യം തന്നെയാണ്... അഭിപ്രായത്തിനു നന്ദി...

മുഖ്‌താര്‍¦udarampoyil¦« ...
നിങ്ങള്‍ അവിടെ പോയി നിന്നോ.. ഇതിനൊക്കുമോ അതൊക്കെ..ഹല്ല പിന്നെ... നന്ദി...

കൂതറHashimܓ പറഞ്ഞു...

നല്ലത്

ബെഞ്ചാലി പറഞ്ഞു...

വിവരണങ്ങളും ചിത്രങ്ങളും നന്നായി.
എന്നാൽ ഈന്തപ്പനയില്‍ കാരക്കകളുണ്ടാകുന്നു... എന്ന കാപ്ഷൻ!!

ഈന്തപ്പനയിൽ ഈന്തപഴം ഉണ്ടാകും. അത് പഴത്തത് എടുത്തുണക്കിയാൽ കാരക്കയാവും. :)

Naseef U Areacode പറഞ്ഞു...

കൂതറHashimܓ ...
വളരെ നന്ദി

ബെഞ്ചാലി ...
കാപ്ഷന്‍ മാറ്റിയിട്ടുണ്ട്.. അഭിപ്രായത്തിനു വളരെ നന്ദി...

MT Manaf പറഞ്ഞു...

മരുഭൂമിയിലെ ജലസാന്നിധ്യവും പച്ചപ്പും
ഏറെ മനോഹരമാണ്
അവര്‍ണ്ണനീയവും
നന്നായി

സുഫ് സിൽ പറഞ്ഞു...

pachayaarnna yathra

പള്ളിക്കരയിൽ പറഞ്ഞു...

പളപളപ്പുള്ള പട്ടണക്കാഴ്ചകൾക്കപ്പുറം അറേബ്യൻ മണലാ‍രണ്യജീവിതത്തിന്റെ അകക്കാഴ്ചകൾ കാണിച്ചുതന്നതിനു നന്ദി. നന്നായിരിക്കുന്നു ചിത്രങ്ങളും വിവരണവും.

Naseef U Areacode പറഞ്ഞു...

Manaf സര്‍...
വളരെ നന്ദി.. വരവിനും അഭിപ്രായത്തിനും

സുഫ് സിൽ ...
വളരെ നന്ദി

പള്ളിക്കരയിൽ...
വായനക്കും അഭിപ്രായത്തിനും നന്ദി...

കമ്പർ പറഞ്ഞു...

നന്നായിട്ടുണ്ട് നസീഫ്.,
സൌദിയിൽ ഇത് എവിടെയാണെന്ന് പറഞ്ഞില്ല.,അത് കൊണ്ട് തന്നെ ഈ വിവരണം അപൂർണ്ണമായി തോന്നുന്നു.( അത് എന്റെ കുഴപ്പമാകാം..)
ഒരു പാട് മസ് റകളിൽ പോകാനുള്ള അവസരം എനിക്കും കിട്ടിയിട്ടുണ്ട്.,സൌദിയിലെ അൽഖസീം ഡിസ്ട്രിക്റ്റും, തായിഫ്, അബഹ മേഖലകളിലും ഒരു പാട് മസ് റകൾ കാ‍ണാൻ കഴിയും..,മരുഭൂമിയുടെ ഊഷരതയിൽ യാന്ത്രികജീവിതത്തിരക്കിനിടയിൽ നിന്നും പച്ചപ്പ് നിറഞ്ഞ് നിൽക്കുന്ന മസ് റകളിൽ എത്തിപ്പെടുന്നത് തികച്ചും വ്യത്യസ്തമായ അനുഭൂതിയാണു..
കീപ്പിറ്റപ്പ്

മുല്ല പറഞ്ഞു...

നല്ല വിവരണം. എല്ലാ ആശംസകളും

Naseef U Areacode പറഞ്ഞു...

നന്ദി കമ്പര്‍.... ഇടക്കു വരുമ്പോള്‍ ഇതൊക്കെ വായിക്കുന്നതിനും അഭിപ്രായം അറിയിക്കുന്നതിനുംനന്ദി

മുല്ല ...
വളരെനന്ദി

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

very good -thanks

the man to walk with പറഞ്ഞു...

Nannayi vivaranavum chithrangalum..

Best wishes

Naseef U Areacode പറഞ്ഞു...

അബ്ദുൽ ജബ്ബാർ.. നന്ദി
a man to walk with.. വളരെ നന്ദി..

moideen angadimugar പറഞ്ഞു...

മരുഭൂമിയിലെ പച്ചപ്പ് കാണാൻ നല്ലസുഖമാണ്.

പ്രദീപ്‌ പേരശ്ശന്നൂര്‍ പറഞ്ഞു...

good

Naseef U Areacode പറഞ്ഞു...

നന്ദി മൊയ്തീൻ.. അതെ, പച്ചപ്പ് എല്ലായിടത്തും മനോഹരം തന്നെ
നന്ദി പ്രദീപ്...

shafinv1981 പറഞ്ഞു...

Very good

Best wishes

Artof Wave പറഞ്ഞു...

ഇനിയും ഒരുപാട് സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും, അതിനെ പറ്റി മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാനും നിങ്ങള്ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു, ഇസ്മില്‍ കരിയാട് ഇപ്പോള്‍ സൌദിയിലാണോ

Naseef U Areacode പറഞ്ഞു...

shafin...
Thanks a lot

Artof Wave ...
നന്ദി... ഇസ്മായിൽ കരിയാട് ഇവിടെ വിസിറ്റിംഗിനു വന്നതായിരുന്നു.. ഇപ്പോ നാട്ടിലണു.

anshad koottukunnam പറഞ്ഞു...

നിങ്ങളുടെ സൗദി യാതകള്‍ വായിക്കാറുണ്ട്... നന്നായിട്ടുണ് ,sorry ....നിങ്ങള്‍ടെ അനു വദം ഇല്ലാതെ രണ്ടു ലക്കം പ്രവാസി വീക്ഷണത്തില്‍ കൊടുത്തു.. ചോദിക്കാതെ ഞെട്ടികനയിരുന്നു പ്ലാന്‍... പക്ഷെ നിങ്ങള്‍ട പ്രതികരണം വന്നില്ല .....ഇനിയും എഴുതണം... .ഇനിയും നിങ്ങള്‍ടെ സഹകരണം പ്രതീക്ഷിക്കുന്നു ..
അന്ശാദ് കൂട്ടുകുന്നം
9446961724

Naseef U Areacode പറഞ്ഞു...

അന്ശാദ് കൂട്ടുകുന്നം ..

വളരെ നന്ദി.... ഏതു ലക്കത്തിലാണെന്നു പറയാമോ?

happy friendship പറഞ്ഞു...

Awesome Post. Thanks for giving this information to us

happy friendship പറഞ്ഞു...

mothers day
mothers day 2015
happy mothers day
happy mothers day 2015
happy mothers day Quotes
happy mothers day Quotes from daughter
happy mothers day Quotes from son
happy mothers day Poems
happy mothers day Poems from daughter
happy mothers day Poems from son
happy mothers day Wishes
happy mothers day Wishes from daughter
happy mothers day Wishes from son
happy mothers day Messages
happy mothers day Messages from daughter
happy mothers day Messages from son
happy mothers day Greetings
happy mothers day Greetings from daughter
happy mothers day Greetings from son

Happy Mothers Day 2015
Happy Mothers Day
Mothers Day 2015
Happy Mothers Day 2015 Wishes
Happy Mothers Day 2015 Gifts
Happy Mothers Day 2015 SMS
Happy Mothers Day 2015 Card
Happy Mothers Day 2015 Poem
Happy Mothers Day 2015 Images
Happy Mothers Day 2015 Pics
Happy Mothers Day Wishes
Happy Mothers Day Gifts
Happy Mothers Day SMS
Happy Mothers Day Card
Happy Mothers Day Poem
Happy Mothers Day Images
Happy Mothers Day Pics

happy friendship പറഞ്ഞു...

mothers day
mothers day 2015
happy mothers day
happy mothers day 2015
happy mothers day Quotes
happy mothers day Quotes from daughter
happy mothers day Quotes from son
happy mothers day Poems
happy mothers day Poems from daughter
happy mothers day Poems from son
happy mothers day Wishes
happy mothers day Wishes from daughter
happy mothers day Wishes from son
happy mothers day Messages
happy mothers day Messages from daughter
happy mothers day Messages from son
happy mothers day Greetings
happy mothers day Greetings from daughter
happy mothers day Greetings from son

Happy Mothers Day 2015
Happy Mothers Day
Mothers Day 2015
Happy Mothers Day 2015 Wishes
Happy Mothers Day 2015 Gifts
Happy Mothers Day 2015 SMS
Happy Mothers Day 2015 Card
Happy Mothers Day 2015 Poem
Happy Mothers Day 2015 Images
Happy Mothers Day 2015 Pics
Happy Mothers Day Wishes
Happy Mothers Day Gifts
Happy Mothers Day SMS
Happy Mothers Day Card
Happy Mothers Day Poem
Happy Mothers Day Images
Happy Mothers Day Pics

happy friendship പറഞ്ഞു...

friendship dayfriendship day 2015
happy friendship dayhappy friendship day 2015
happy friendship day Quoteshappy friendship day Quotes for girls
happy friendship day Quotes for boyshappy friendship day Images
happy friendship day Images for girls
happy friendship day Images for boys
happy friendship day SMShappy friendship day SMS for girls
happy friendship day SMS for boyshappy friendship day Messages
happy friendship day Messages for girlshappy friendship day Messages for boys
happy friendship day Greetingshappy friendship day Greetings for girls
happy friendship day Greetings for boys


World Cup Cricket SemiFinal Live Streaming
world cup Cricket semi final
watch live cricket
world cup Cricket final match
world cup Cricket final Live Streaming
world cup Cricket final live score
world cup Cricket semi final live score
world cup Cricket semi final prediction
world cup Cricket semi final highlights
world cup live Cricket streaming
ind vs aus live cricket streaming
Pak vs aus live cricket streaming
aus vs Pak live cricket streaming
ind vs bng live cricket
ind vs nz live cricket
world cup semi final watch live
WI vs nz live cricket streaming
nz vs wi live cricket streaming

Cricket world cup final match watch online
Cricket world cup watch online

happy friendship പറഞ്ഞു...

friendship dayfriendship day 2015
happy friendship dayhappy friendship day 2015
happy friendship day Quoteshappy friendship day Quotes for girls
happy friendship day Quotes for boyshappy friendship day Images
happy friendship day Images for girls
happy friendship day Images for boys
happy friendship day SMShappy friendship day SMS for girls
happy friendship day SMS for boyshappy friendship day Messages
happy friendship day Messages for girlshappy friendship day Messages for boys
happy friendship day Greetingshappy friendship day Greetings for girls
happy friendship day Greetings for boys


World Cup Cricket SemiFinal Live Streaming
world cup Cricket semi final
watch live cricket
world cup Cricket final match
world cup Cricket final Live Streaming
world cup Cricket final live score
world cup Cricket semi final live score
world cup Cricket semi final prediction
world cup Cricket semi final highlights
world cup live Cricket streaming
ind vs aus live cricket streaming
Pak vs aus live cricket streaming
aus vs Pak live cricket streaming
ind vs bng live cricket
ind vs nz live cricket
world cup semi final watch live
WI vs nz live cricket streaming
nz vs wi live cricket streaming

Cricket world cup final match watch online
Cricket world cup watch online

Sumit Thakur പറഞ്ഞു...

I have made a huge collection of Happy Mothers Day Images and Quotes...Go and get them for free.
Happy Mothers Day 2015
Happy Mothers Day Images
Happy Mothers Day Images
Happy Mothers Day Quotes
Happy Mother's Day Images
Happy Mother's Day Quotes
Happy Mothers Day SMS
Happy Mothers Day 2015

 
Copyright 2009 യാത്ര. created by naseef
Wordpress by www.helpscomputer.blogspot.com