ജീവിതമെന്ന മഹായാത്രയിലെ കുറേ കൊച്ചു കൊച്ചു യാത്രകൾ‍.... അവയെ വിവരിക്കാൻ, ചിത്രീകരിക്കാൻ ഒരു എളിയ ശ്രമം.. (തെറ്റുകള്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ )യാത്രകളിലേക്ക്.! നിങ്ങള്‍ക്ക് നന്ദി..യാത്രകൾ..2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

വയനാടൻ കാഴ്ചകൾ - കുറുവാദ്വീപ്, തോല്പെട്ടി

   
         വയനാടിലേക്ക് പലപ്രാവശ്യവും പോയിട്ടുണ്ടെങ്കിലും അതലധികവും വയനാട്ടിലൂടെയുള്ള യാത്രകൾ മാത്രമായിരുന്നു. കാരണം ഞങ്ങൾക്ക് മൈസൂർ, ബാംഗ്ലൂർ എന്നിവടങ്ങളിലേക്കും ചിലപ്പോൾ ഊട്ടിയിലേക്കു  പോകുമ്പോഴും വയനാട് വഴി തന്നെ പോകണം. അതു കാരണം വയനാട് അടുത്താണെങ്കിലും വയനാടൻ കാഴ്ചകൾ പലപ്പോഴും  താമരശ്ശേരി ചുരവും മറ്റും മാത്രമായി ഒതുങ്ങുന്നു.         വയല്‍ നാട് ആണത്രെ ലോപിച്ചു വയനാടായത്.വളരെയധികം പ്രത്യേകതകളുള്ള വയനാടിൽ കാണാനായി പല  സ്ഥലങ്ങളുമുണ്ട്സൂചിപ്പാറ വെള്ളച്ചാട്ടം, എടക്കൽ ഗുഹ, പൂക്കോടുതടാകം, ….. പ്രധാനപ്പെട്ട രണ്ടു വന്യമൃഗസംരക്ഷണ കേന്ദ്രങ്ങളായ മുത്തങ്ങയും തോല്പെട്ടിയും വയനാട്ടിലാണു. ഞങ്ങളുടെ യാത്ര തോൽപ്പെട്ടിയിലേക്കും കാരാപ്പുഴ ഡാമിലേക്കും കുറുവ ദ്വീപിലേക്കുമായിരുന്നു.


                  രാവിലെ തന്നെ ഞങ്ങള്‍ യാത്ര തുടങ്ങി. ഒരു വാനിലാണു  യാത്ര. വയനാടു ചുരവും (താമരശ്ശേരി ചുരം)  മറ്റു ചില കയറ്റങ്ങളും ദുർഘട റോഡുകളുമുള്ളതിനാൽ  ദൂരം അധികമില്ലെങ്കിലും സമയം അധികമെടുക്കും.കുറേ സമയത്തെ യാത്രക്കു ശേഷം ഞങ്ങള്‍ ചുരത്തിനടുത്തെത്തി. പ്രഭാത ഭക്ഷണം അവിടെ നിന്നും കഴിച്ചു ഞങ്ങള്‍ ചുരം കയറിത്തുടങ്ങി. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന ഈ മനോഹര മലമ്പാതക്ക് 12 കിലോമീറ്ററോളം നീളത്തില്‍ ഒമ്പതു ഹെയര്പിന്‍ വളവുകളുണ്ട്. സാവധാനത്തില്‍ കാഴ്ചകളും കണ്ടു വണ്ടി മുകളിലേക്ക് പോവുകയാണു. പലപ്പോഴും ഇറക്കമിറങ്ങിവരുന്ന വണ്ടികള്‍ മുകളിലേക്കുപോകുന്ന വണ്ടികള്‍ക്ക് പാതയൊരുക്കാന്‍ വേണ്ടി അരികിലേക്കു ചേർത്തു നിര്‍ത്തിയിരിക്കുന്നു. രണ്ടു ഭാഗത്തും മനോഹരമായ കാഴ്ചകള്‍, മുകളിലേക്കു പോകുംതോറും കാഴ്ചകളുടെ മാറ്റും തണുപ്പും കൂടിക്കൂടി വരുന്നു.ചുരത്തില്‍  ഒരിടത്തു വണ്ടി നിര്‍ത്തി, ഇവിടെയുള്ള കുരങ്ങുകള്‍ മനുഷ്യരുമായി നല്ല ഇണക്കത്തിലാണു.  ഭക്ഷണത്തിനും മറ്റുമായി അവ നമ്മുടെ അടുത്തേക്കു വരും.ചുരത്തിനു മുകളിൽ നിന്നും താഴേക്കുള്ള കാഴ്ച അതിമനോഹരമാണ്.

        ചുരത്തിന്റെ മുകളിലെത്തുമ്പോള്‍ അവിടെ ഒരു ചെങ്ങല മരം കാണാം. മുമ്പു കാലത്തു ബ്രിട്ടീഷുകാര്‍ക്ക് ഈ വഴി കാണിച്ചു കൊടുത്ത കരിന്തണ്ടന്‍ എന്ന ആദിവാസിയുവാവിനെ അവര്‍ കൊന്നു കളഞ്ഞത്രെ. കരിന്തണ്ടന്റെ ആത്മാവ് പിന്നെ ഇതിലൂടെയുള്ള യാത്രക്കാരെ ശല്യപ്പെടുത്താന്‍ തുടങ്ങിയെന്നും ഒരു മന്ത്രവാദി അതിനെ തളച്ചു ഈ മരത്തില്‍ ചെങ്ങലക്കിട്ടതാണെന്നുമാണു വിശ്വാസം.
         ചുരക്കാഴ്ചകള്‍ക്കു ശേഷം കുറുവാദ്വീപിലേക്കാണു അടുത്ത യാത്ര.950  ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന ഒരു ഹരിത വനമാണു കുറുവാദ്വീപ്.ചെറിയ ചെറിയ വളരെയധികം ദീപുകള്‍ കൂടിയ ഒരു ദ്വീപസമൂഹം, കബനിപ്പുഴയുടെ സൗന്ദര്യം കൂടിയാകുമ്പോള്‍ ഇതു സന്ദര്‍ശകര്‍ക്ക് കണ്ടു മതിയാകാത്ത കാഴ്ചായായി മാറുന്നു. മാനന്തവാടിയില്‍ നിന്നും 20 കിലോമീറ്ററില്‍ താഴെ ദൂരം മാത്രം.          ടിക്കറ്റെടുത്ത് ഒരു ചെറിയ ബോട്ടില്‍ അവര്‍ നമ്മളെ കബനിപ്പുഴ കടത്തിതരും. നല്ല ഒഴുക്കുള്ള വെള്ളത്തിലൂടെ ലൈഫ് ജാക്കറ്റൊക്കെ ധരിച്ചുള്ള യാത്ര ആവേശകരം. നല്ല വേനല്‍ കാലത്താണെങ്കില്‍ പലയിടങ്ങളിലും നമ്മള്‍ക്ക് നടന്നു തന്നെ അടുത്ത ദ്വീപിലെത്താം.മനുഷ്യവാസമില്ലാത്ത ദ്വീപില്‍ സന്ദര്‍ശകരെയല്ലാതെ ഒന്നു രണ്ടു കുരങ്ങന്മാരെ മാത്രമാണു കണ്ടത്.
   പുഴകടക്കാന്‍ ചിലയിടത്ത് ചെങ്ങാടവുമുണ്ട്. ഇടക്ക് മരം കൊണ്ടൂണ്ടാക്കിയ പാലങ്ങളും. നഗരത്തിരക്കില്‍ നിന്നും അകലെ ശാന്തമായ അന്തരീക്ഷത്തില്‍ സുന്ദരമായ കാഴ്ചകള്‍ കണ്ടും ഫോട്ടോകളെടുത്തും കുറേ സമയം. 


(കുറുവാ ദ്വീപിൽ നിന്നും)
 
       അടുത്ത ലക്ഷ്യം  തോല്പെട്ടി വന്യജീവി സംരക്ഷണ കേന്ദ്രമാണു.  നേരെ അടുത്ത ലക്ഷ്യത്തിലേക്ക്.

           തോല്പെട്ടിയിൽ രാവിലെയും വൈകുന്നേരവുമാണൂ  സന്ദർശന സമയം. ചെറിയ കാറുകളെയും അതുപോലുള്ള ചെറിയ വാഹനങ്ങളും അകത്തേക്ക് കടത്തിവിടില്ല.  അവിടെ കാഴ്ചകൾ കാണിക്കാനായി ജീപ്പുകളും ഗൈഡുകളും ലഭ്യമാണു.
ഞങ്ങളും ഒരു ജീപ്പെടുത്താണു യാത്ര തുടർന്നത്. കാട്ടിലൂടെ രണ്ടു ഭാഗത്തെയും പലതരത്തിലുള്ള കാടുകൾ കണ്ടു കൊണ്ടാണു യാത്ര, ചിലയിടത്ത് വലിയ മരങ്ങളും പുൽമേടുകളുമൊക്കെയായിട്ടായിരിക്കും, ചിലയിടത്ത് വനത്തിനുള്ളിലേക്ക് അധികം കാണാൻ കഴിയാത്ത വിധത്തിൽ ചെടികളും വള്ളികളുമൊക്കെയായി നിബിഡവനം. യാത്രയിൽ പല മൃഗങ്ങളെയും കണ്ടു. മാനുകളെയും പലതരം കുരങ്ങുകളെയും, പക്ഷികളെയും, മലയണ്ണാനെയും  ഒക്കെ, ചെടികൾക്കിടയിലൂടെയാണെങ്കിലും കുറച്ചു പേർക്ക് ആനയെയും കാണാൻ പറ്റി.ഇത്രയൊക്കെ കാഴ്ചകൾ കാണാൻ പറ്റിയതുതന്നെ ഭാഗ്യമാണെന്നാണു കേട്ടത്.  

 


         സമയം വൈകുന്നേരമായിക്കഴിഞ്ഞു. ഇനി പോകുന്ന വഴിയിൽ കാരാപ്പുഴ ഡാം കൂടി കണ്ടിട്ടു മടങ്ങണം. മടക്കത്തിൽ ഒരിടത്തു വണ്ടി നിർത്തി ഞങ്ങൾ കൊണ്ടുവന്നിരുന്ന ഭക്ഷണം ഒരു വനത്തിലിരുന്നു തന്നെ കഴിച്ചു, അടുത്തുള്ള അരുവിയിൽ നിന്നും കൈ കഴുകി കാട്ടിലെ വീണുകിടക്കുന്ന മരത്തിലും കല്ലുകളിലും മറ്റുമായിരുന്നു വിശാലമായ ഭക്ഷണത്തിനു ശേഷം അടുത്ത കാഴ്ചയിലേക്ക്.
    കുറെ സമയത്തെ യാത്രക്കു ശേഷം ഡാമിലെത്തി, പക്ഷെ അപ്പോഴേക്കും നേരം ഇരുട്ടിക്കഴിഞ്ഞിരുന്നു.  അതിലൂടെ ഒക്കെയൊന്നു കറങ്ങിയപ്പോഴേക്കും സമയം വളരെ ഇരുട്ടിക്കഴിഞ്ഞിരുന്നു. പിന്നെ മടക്കം.

29 അഭിപ്രായങ്ങൾ:

Naseef U Areacode പറഞ്ഞു...

കുറുവാ ദ്വീപും തോല്പെട്ടി വന്യജീവി സംരകഷണകേന്ദ്രവും..

the man to walk with പറഞ്ഞു...

Nice

All the Best

ചെറുവാടി പറഞ്ഞു...

നസീഫ് ,
വിവരണം നന്നായി .
വയനാട് ഒരിക്കലും നമ്മെ നിരാശപ്പെടുത്തില്ല. ഏത് സീസണിലും.
ഒരു വയനാടന്‍ യാത്ര ഇല്ലാത്ത അവധിക്കാലം എനിക്കും ഇല്ല.
തോല്‍പ്പെട്ടി വനങ്ങളില്‍ മാത്രമേ ആനകളെ ധാരാളം കാണൂ. മുത്തങ്ങയില്‍ അപൂര്‍വ്വവും.
വയനാടിനെ ഒന്ന് തൊട്ടു കൊണ്ട് മാത്രം മറ്റൊരു യാത്ര ഞാന്‍ എഴുതുന്നുണ്ട്.
ഈ നല്ല യാത്രാ കുറിപ്പിന് നന്ദി

Naseef U Areacode പറഞ്ഞു...

നന്ദി the man to walk with..

ചെറുവാടി,
വളരെ ശരി, വയനാടൻ യാത്രകൾ ഒർ പ്രത്യേക സുഖമാണു... നിങ്ങളുടെ വയനാടു പോസുറ്റ്മ് പ്രതീക്ഷിക്കുന്നു...
വളരെ നന്ദി

vrajesh പറഞ്ഞു...

മുത്തങ്ങയിലും തോല്‍‌പ്പെട്ടിയിലുമൊക്കെ ആനകളെ കാണാം.പക്ഷെ,നമ്മുടെ സ്ഥിരം ട്രിപ്പ് കൊണ്ടൊന്നും കണ്ടു കൊള്ളണമെന്നില്ല.വൈകിട്ട് ഒരു അഞ്ചു മണിക്ക് തിരുനെല്ലി റോഡിലോ തോല്പെട്ടി റോഡിലൊ യാത്ര ചെയ്താല്‍ മിക്കവാറും ആനകളെ കാണാം.

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

എത്ര പോയാലും മടുക്കാത്ത നാട്...വയനാട്!
ചിത്രങ്ങളും അവതരണവും നന്നായി

Naseef U Areacode പറഞ്ഞു...

നന്ദി വിജേഷ്,
സ്ഥിരം ട്രിപ് അല്ലാതെ കുറെ സമയം അവിടെ തന്നെ ചിലവിഴിക്കനുള്ള രീതിയിൽ പോകണം... നന്ദി...

വളരെ നന്ദി ഇസ്മായിൽ...

ശരിക്കും മടുക്കാത്ത നാടുതന്നെ...

മഖ്‌ബൂല്‍ മാറഞ്ചേരി പറഞ്ഞു...

നസീഫ് .. സത്യത്തില്‍ ഈ വയനാട് എന്നത് വാഴയുടെ നാട് എന്നാണോ ? എന്തില്‍ നിന്നാണ് അങ്ങനെ ഒരു പേര് വന്നത് ..

കൊമ്പന്‍ പറഞ്ഞു...

വിവരണവും ഫോട്ടോസും നന്നായി

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

വയനാട്..എത്ര പോയാലും മതിവരാത്ത സ്ഥലം..വിവരണം നന്നായി..അതി മനോഹരമായ ഫോട്ടോസും.

Naseef U Areacode പറഞ്ഞു...

മഖ്‌ബൂല്‍ ...
വയൽനാട് എന്നതാണു വയനാടായത്... നന്ദികൊമ്പന്‍ ...
വളരെ നന്ദി വരവിനും വായനക്കും


ദുബായിക്കാരന്‍ ...

വളരെ നന്ദി.. വയനാട് മതിവരാത്ത സ്ഥലം തന്നെ.. അഭിപ്രായത്തിനു നന്ദി

Shukoor പറഞ്ഞു...

നസീഫ്, വളരെ നന്നായി യാത്രയും ചിത്രങ്ങളും. എനിക്കും വളരെ ഇഷ്ടപ്പെട്ട സ്ഥലമാണ് വയനാട്. എത്ര തവണ പോയാലും മതി വരാത്ത സ്ഥലം. പൂക്കോട് തടാകവും ചുരവും തുടങ്ങി അങ്ങോട്ട്‌ കാഴ്ച തന്നെയല്ലേ. പിന്നേ ടൂറിസ്റ്റ് മാപ്പില്‍ വരാത്ത ഒരു പാട് നയനാനന്ദകരമായ സ്ഥലങ്ങള്‍ വേറെയും ഉണ്ട് വയനാട്ടില്‍. എല്ലായിടത്തും പോണമെന്നാണ് ആഗ്രഹം.

MT Manaf പറഞ്ഞു...

പഴ നാട്

Naseef U Areacode പറഞ്ഞു...

Shukoor ...
വളരെ നന്ദി.. വയനാട് കാണാൻ പോകുമ്പോൾ കുറേ ദിവസത്തെ റ്റ്രിപ്പിനു ഒരുങ്ങിപോകണം....MT Manaf ...
നന്ദി സർ

faisalbabu പറഞ്ഞു...

ന്റെ പഹയാ ങ്ങനെ പൂതിവേപ്പിച്ചാല്‍ അനക്ക് കണ്ണേറ് തട്ടും പറഞ്ഞേക്കാം !!മനുഷ്യന്‍ ഈ സൗദിയില്‍ കണ്ട പൊടിക്കാറ്റും ,,,ഒടുക്കത്തെ ചൂടും ,സഹിക്കാനാവാതെ നില്‍ക്കുമ്പോഴാ അന്റെയൊരു ഒടുക്കത്തെ വായനാടന്‍ യാത്ര !!!

inni-chelakode പറഞ്ഞു...

fills pleasure to read you travel blogs, felt liike i was one of with you...., great. done good job

Naseef U Areacode പറഞ്ഞു...

faisalbabu ...

ഞാനും സൗദിയിൽ തന്നെയാ.. ഇതൊരു പഴയ യാത്രയാണു ഭായ്.. കണ്ണു തട്ടിക്കല്ലെ.. വളരെ നന്ദി

inni-chelakode ..

Thanks a lot inni..

vikasvaikom.blogspot.in പറഞ്ഞു...

കൊള്ളാം. നന്നായിട്ടുണ്ട്‌. ഇത്‌ ഒരു ദിവസത്തെ യാത്രയാണെന്ന്‌ തോന്നുന്നു. മൂന്നാലുപേരുമായി ചെമ്പ്ര പീക്കില്‍ പോകുവാന്‍ ആഗ്രഹമുണ്ട്‌. അതിന്‌ വനംവകുപ്പിന്റെ അനുമതി വേണമെന്ന്‌ തോന്നുന്നു. അതിനെക്കുറിച്ച്‌ എന്തെങ്കിലും അറിയുമോ?

Naseef U Areacode പറഞ്ഞു...

ഇല്ല വികാസ്, അതിനെ കുറിച്ചൊന്നും അറിയില്ല...
അഭിപ്രായത്തിനു നന്ദി

RAJESH REMANAN പറഞ്ഞു...

ഇതു വരെ വയനാട് വരാന്‍ കഴിഞ്ഞിട്ടില്ല. നല്ല ഒരു വിവരണം നല്‍കിയതിനു നന്ദി .....

Kasim Pmna പറഞ്ഞു...

ഒരു വയനാടന്‍ യാത്രയുടെ തയ്യാറെടുപ്പിലാണ് ഞങ്ങള്‍ ,,,,,,താങ്കളുടെ ബ്ലോഗ്‌ വളരെ ഉപകാരപ്രതം

പിന്നെ നല്ല വിവരണം കൂടി ആയപ്പോള്‍ അടിപൊളി

ജൈസല്‍ കായണ്ണ പറഞ്ഞു...

യാത്ര എന്ന പാഠപുസ്‌തകം

തനിക്ക്‌ നേരെ പിടിച്ച ഒരു കണ്ണാടിയാണ്‌ യാത്ര. ഒരോ യാത്രക്ക്‌ ശേഷവും കണ്ണാടിയിലെ തന്റെ ഛായ തെളിഞ്ഞു തെളിഞ്ഞ്‌ വരുന്നത്‌ ഒരു സഞ്ചാരിക്ക്‌ മാത്രം ലഭ്യമാകുന്ന അനുഗ്രഹം. യാത്രയിലെ അനുഭവങ്ങളും കാഴ്‌ചകളും അവനെ അപ്പാടെ മാറ്റി മറിച്ചിട്ടുണ്ടാവും. ഈ പ്രപഞ്ചത്തില്‍ താനെന്താണെന്ന അറിവ്‌, അവന്റെ അഹങ്കാരത്തിന്റെയും ധാര്‍ഷ്‌ഠ്യത്തിന്റെയും മുന ഒടിച്ച്‌ കളയും.
ഓരോ യാത്രയും ഒരോ അനുഭവമാണ്‌. അത്‌ നമ്മെ രാകി രാകി മിനുസപ്പെടുത്തിയെടുക്കും, കൂടുതല്‍ കരുത്തോടെ ജീവിതത്തെ നേരിടാന്‍…

happy friendship പറഞ്ഞു...

friendship dayfriendship day 2015
happy friendship dayhappy friendship day 2015
happy friendship day Quoteshappy friendship day Quotes for girls
happy friendship day Quotes for boyshappy friendship day Images
happy friendship day Images for girls
happy friendship day Images for boys
happy friendship day SMShappy friendship day SMS for girls
happy friendship day SMS for boyshappy friendship day Messages
happy friendship day Messages for girlshappy friendship day Messages for boys
happy friendship day Greetingshappy friendship day Greetings for girls
happy friendship day Greetings for boys


World Cup Cricket SemiFinal Live Streaming
world cup Cricket semi final
watch live cricket
world cup Cricket final match
world cup Cricket final Live Streaming
world cup Cricket final live score
world cup Cricket semi final live score
world cup Cricket semi final prediction
world cup Cricket semi final highlights
world cup live Cricket streaming
ind vs aus live cricket streaming
Pak vs aus live cricket streaming
aus vs Pak live cricket streaming
ind vs bng live cricket
ind vs nz live cricket
world cup semi final watch live
WI vs nz live cricket streaming
nz vs wi live cricket streaming

Cricket world cup final match watch online
Cricket world cup watch online

happy friendship പറഞ്ഞു...

friendship dayfriendship day 2015
happy friendship dayhappy friendship day 2015
happy friendship day Quoteshappy friendship day Quotes for girls
happy friendship day Quotes for boyshappy friendship day Images
happy friendship day Images for girls
happy friendship day Images for boys
happy friendship day SMShappy friendship day SMS for girls
happy friendship day SMS for boyshappy friendship day Messages
happy friendship day Messages for girlshappy friendship day Messages for boys
happy friendship day Greetingshappy friendship day Greetings for girls
happy friendship day Greetings for boys


World Cup Cricket SemiFinal Live Streaming
world cup Cricket semi final
watch live cricket
world cup Cricket final match
world cup Cricket final Live Streaming
world cup Cricket final live score
world cup Cricket semi final live score
world cup Cricket semi final prediction
world cup Cricket semi final highlights
world cup live Cricket streaming
ind vs aus live cricket streaming
Pak vs aus live cricket streaming
aus vs Pak live cricket streaming
ind vs bng live cricket
ind vs nz live cricket
world cup semi final watch live
WI vs nz live cricket streaming
nz vs wi live cricket streaming

Cricket world cup final match watch online
Cricket world cup watch online

happy friendship പറഞ്ഞു...

mothers day
mothers day 2015
happy mothers day
happy mothers day 2015
happy mothers day Quotes
happy mothers day Quotes from daughter
happy mothers day Quotes from son
happy mothers day Poems
happy mothers day Poems from daughter
happy mothers day Poems from son
happy mothers day Wishes
happy mothers day Wishes from daughter
happy mothers day Wishes from son
happy mothers day Messages
happy mothers day Messages from daughter
happy mothers day Messages from son
happy mothers day Greetings
happy mothers day Greetings from daughter
happy mothers day Greetings from son

Happy Mothers Day 2015
Happy Mothers Day
Mothers Day 2015
Happy Mothers Day 2015 Wishes
Happy Mothers Day 2015 Gifts
Happy Mothers Day 2015 SMS
Happy Mothers Day 2015 Card
Happy Mothers Day 2015 Poem
Happy Mothers Day 2015 Images
Happy Mothers Day 2015 Pics
Happy Mothers Day Wishes
Happy Mothers Day Gifts
Happy Mothers Day SMS
Happy Mothers Day Card
Happy Mothers Day Poem
Happy Mothers Day Images
Happy Mothers Day Pics

happy friendship പറഞ്ഞു...

mothers day
mothers day 2015
happy mothers day
happy mothers day 2015
happy mothers day Quotes
happy mothers day Quotes from daughter
happy mothers day Quotes from son
happy mothers day Poems
happy mothers day Poems from daughter
happy mothers day Poems from son
happy mothers day Wishes
happy mothers day Wishes from daughter
happy mothers day Wishes from son
happy mothers day Messages
happy mothers day Messages from daughter
happy mothers day Messages from son
happy mothers day Greetings
happy mothers day Greetings from daughter
happy mothers day Greetings from son

Happy Mothers Day 2015
Happy Mothers Day
Mothers Day 2015
Happy Mothers Day 2015 Wishes
Happy Mothers Day 2015 Gifts
Happy Mothers Day 2015 SMS
Happy Mothers Day 2015 Card
Happy Mothers Day 2015 Poem
Happy Mothers Day 2015 Images
Happy Mothers Day 2015 Pics
Happy Mothers Day Wishes
Happy Mothers Day Gifts
Happy Mothers Day SMS
Happy Mothers Day Card
Happy Mothers Day Poem
Happy Mothers Day Images
Happy Mothers Day Pics

Happy Mothers Day Messages 2015, Quotes, Poems, Cards, Images, Ideas, Gifts പറഞ്ഞു...

This article is Superb .... It seems like written by a professional blogger.... Thank for sharing such a great content
Mothers Day Messages

Mothers Day Message

Happy Mothers Day Messages

Mothers Day 2015 Messages

Happy Mothers Day 2015 Messages

Happy Mothers Day Quotes

Mothers Day Quotes 2015

Mothers Day 2015 Quotes

Happy Mothers Day 2015 Quotes

Happy Mothers Day Quotes 2015

Mothers Day Quotes

Mothers Day Quote

Happy Mothers Day Poems

Mothers Day Poems 2015

Mothers Day 2015 Poems

Happy Mothers Day 2015 Poems

Happy Mothers Day Poems 2015

Mothers Day Poems

Mothers Day Poem

Happy Mothers Day Images

Happy Mothers Day Images 2015

Mothers Day Images 2015

Happy Mothers Day 2015 Images

Mothers Day 2015 Images

Mothers Day Images
Mothers Day Cards 2015

Happy Mothers Day 2015 Cards

Happy Mothers Day Cards 2015

Happy Mothers Day Cards

Mothers Day Cards

Happy Mothers Day Card

Mothers Day Ideas 2015

Happy Mothers Day 2015 Ideas

Happy Mothers Day Ideas 2015

Happy Mothers Day Ideas

Mothers Day Ideas

Mothers Day Gift Ideas

Mothers Day 2015

Happy Mothers Day

Happy Mothers Day 2015

Unknown പറഞ്ഞു...

Super place come

FAISALMALIK A.R.NAGAR പറഞ്ഞു...

പല പ്രാവശ്യം വയനാട് പോയിട്ടുണ്ട്.
ഓരോ യാത്രകളും ഓരോ പുതിയ അനുഭവങ്ങളായിരുന്നു.
എല്ലാം വിസ്തരിച്ച് എഴുതാനുള്ള ശ്രമത്തിലാണ് ഞാനും.....

 
Copyright 2009 യാത്ര. created by naseef
Wordpress by www.helpscomputer.blogspot.com