ജീവിതമെന്ന മഹായാത്രയിലെ കുറേ കൊച്ചു കൊച്ചു യാത്രകൾ‍.... അവയെ വിവരിക്കാൻ, ചിത്രീകരിക്കാൻ ഒരു എളിയ ശ്രമം.. (തെറ്റുകള്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ )യാത്രകളിലേക്ക്.! നിങ്ങള്‍ക്ക് നന്ദി..







യാത്രകൾ..















2011, നവംബർ 19, ശനിയാഴ്‌ച

റഗ്ബാ - ഒരു പഴയ അറേബ്യൻ പട്ടണത്തിലേക്കൊരു യാത്ര

(മർഖബ് ടവർ)
        
             പെരുന്നാൾ അവധിയിലെ അവസാന ദിനങ്ങളൊന്നിൽ എന്തു ചെയ്യും എന്ന ചിന്തയാണു വല്ല ട്രിപ്പുമാവാം എന്ന തീരുമാനത്തിലെത്തിച്ചത്. ഒരു ദിവസം കൊണ്ടു പോയി കാണാൻ പറ്റിയ സ്ഥലങ്ങളെ കുറിച്ചുള്ള ആലോചനകൾ നാട്ടുകാരൻ കൂടിയായ നൗഫൽക്കയുടെ വെബ്സൈറ്റിലെത്തിച്ചു(ഇവിടെ ക്ലിക്കു ചെയ്താൽ അദ്ദേഹത്തിന്റെ www.splendidarabia.com  എന്ന വെബ്സൈറ്റിലെത്താം .). അങ്ങനെയാണു ചരിത്രപരമായ പ്രത്യേകകളുള്ള റഗ്ബയിലേക്കാവാമെന്ന് തീരുമാനിച്ചത്.


               റിയാദിൽ നിന്നും 120 കിലോമീറ്ററോളമൂണ്ട് ഇവിടേക്ക്.  ഞങ്ങൾ അഞ്ചു വണ്ടികളിലായി കുറേ പേരുണ്ട്.അധികം ദൂരമൊന്നുമില്ലെങ്കിലും മലകൾക്കിടെയിലൂടെയും താഴ്വരയിലൂടെയുമൊക്കെയുള്ള യാത്ര ഒരു ദൂരയാത്രയുടെ പ്രതീതിയുണ്ടാക്കി. യാത്ര തുടങ്ങി അധികം വൈകാതെ തന്നെ അവിടെയെത്തി.  ഭക്ഷണമൊക്കെ വാങ്ങിയാണു വന്നത് എന്നതിനാൽ ആദ്യം തന്നെ ഭക്ഷണം കഴിക്കാനൊരുങ്ങി. നല്ല കാലാവസ്ഥയാണു. തണുപ്പു തുടങ്ങിയിട്ടില്ലാത്തതിനാൽ  ചൂടും തണുപ്പുമില്ല.  അവിടെ ഒരു മരത്തണലിലിരുന്ന് ഭക്ഷണം.
ശേഷം കാഴ്ചകളിലേക്ക്...


                    പഴയ കാലത്തെ വീടുകളിലേക്കാണു ആദ്യം പോയത്. ഇവിടെ മഴ അധികം ലഭിക്കുന്ന സ്ഥലമായതിനാൽ വളരെ കൃഷി നടന്നിരുന്ന സ്ഥലമാണത്രെ.ഇങ്ങോട്ടുള്ള യാത്രക്കിടയിൽ പലയിടങ്ങളിലും വശങ്ങളിൽ പല ഫാമുകളും കണ്ടിരുന്നു. അധികം മഴ പെയ്യുന്നതിനാൽ തന്നെ പഴയ കെട്ടിടങ്ങളൊക്കെ മറ്റിടങ്ങളെ അപേക്ഷിച്ച് കൂടുതൽ തകർന്നിട്ടുണ്ട്.


  ആദ്യം കയറിയ വീട്ടിൽ തന്നെ യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ ഒരു കിണർ, അതും  വെള്ളമുള്ളത്! സൗദിയിൽ പഴയകാലത്തു ഉപയോഗിച്ചിരുന്ന കിണർ ചില ഫാമുകളിൽ കണ്ടിട്ടുണ്ട്. പക്ഷെ അതിലൊന്നും ഇപ്പോ വെള്ളം കാണില്ലെന്നു മാത്രമല്ല, വളരെ ആഴമുള്ളവയുമായിരിക്കും. ഇതു വളരെ ആഴം കുറഞ്ഞ നാട്ടിലെ കിണർ പോലെയുള്ളവ.  അതു കഴിഞ്ഞു അടുത്ത കെട്ടിടത്തിലും ഇതു പോലെ മറ്റൊരു കിണർ. മണ്ണും കല്ലുമുപയോഗിച്ചുണ്ടാക്കിയ ഇത്തരം പഴയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽകൂടി നടന്നപ്പോൾ കുറച്ചു സമയം കൊണ്ടു തന്നെ ഇതുപോലുള്ള നാലു കിണറുകൾ ഞങ്ങൾ കണ്ടു


(കിണറുകളിൽ പലതും ഇതുപോലെ നശിക്കാതെ കിടക്കുന്നു..)


(കിണറിലേക്കൊരു എത്തിനോട്ടം)




             ഇതുപോലെ ഇഷ്ടമ്പോലെ ചെറിയ വീടൂകൾ അപ്പുറത്തുമിപ്പുറത്തുമായി കാണാനുണ്ട്. പിന്നെ ഞങ്ങൾ പോയത്  അവിടെയുള്ള കോട്ടക്കുള്ളിലെ കാഴ്ചകളിലേക്കാണ്.



              ചരിത്രപരമായി 1669- ൽ സ്ഥാപിതമായ റഗ്ബക്ക് പ്രത്യേകതകളുണ്ട്.നജ്ദിൽ ശൈഖ് മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബിന്റെ "the call for returning to the basics of Islam" എന്ന പ്രസ്ഥാനത്തെ പിന്തുണക്കാനുള്ള ഇമാം മുഹമ്മെദ് ഇബ്നു സൗദിന്റെ പ്രഖ്യാപനമാണു ഇവിടെയുള്ള ചരിത്രപരമായ പ്രധാന സംഭവവികാസങ്ങൾക്കെല്ലാം കാരണമായതത്രെ. ഈ പ്രസ്ഥാനത്തെ റഗ്ബായിലെ ജനങ്ങൾ പിന്തുണച്ചു, അന്ധവിശ്വാസത്തിലും അനിസ്ലാമികമായ കാര്യങ്ങളുമായ കഴിഞ്ഞിരുന്നവരായിരുന്നു നജ്ദിലെ ജനങ്ങളിൽ മുഖ്യ പങ്കും.   1971-ൽ സദർ , അൽ വശം അൽ സുഫാരി എന്നീ ഭാഗങ്ങളിലുള്ളവർ റഗ്ബയിലുള്ളവരെ ഉപരോധിക്കുകയും അവരിൽ നിന്ന് വിലപ്പിടിപ്പുള്ള സാധങ്ങളും മറ്റും കൈവശപ്പെടുത്തുകയും ചെയ്തു. കുടെയുള്ളവരിൽ ചിലരും ഒറ്റിക്കൊടുത്തെങ്കിലും ദൈവാനുഗ്രഹത്താൽ മാത്രം രക്തച്ചൊരിച്ചിൽ നിന്നും അവർ രക്ഷപ്പെട്ടു.


                    ഇബ്രാഹിം പാഷയുടെ നേതൃത്വത്തിൽ നടന്ന തുർക്കികളുടെ നജ്ദ് ആക്രമണത്തിലാണു (Invasion of Nejd) റഗ്ബയിലെ കോട്ടകൾ തകർന്നതത്രെ.








(അതി മനോഹരമായി മണ്ണും കല്ലുമൊക്കെ ഉപയോഗിച്ചുണ്ടാക്കിയ കെട്ടിടങ്ങൾ)


 

അൽതാലീ മസ്ജിദ്. മനോഹരമായ  മറ്റൊരു നിർമ്മിതി.



(മസ്ജിദിനു മുകളിലേക്ക് കോണിപ്പടിയും ഏറ്റവും മുകളിലേക്ക് കയറാൻ spiral staircase ഉം ഉണ്ട്)



(പള്ളിയുടെ താഴെനിന്നും ഒരു ഫോട്ടോ..)




(ഒരു മുറിക്കുള്ളിലെ അലങ്കാരങ്ങൾ)


           പള്ളിയുടെ താഴെയായി ഭൂമിക്കടിൽ ഒരു പ്രാർത്ഥനാ ഹാൾ വേറെയുമുണ്ട്.
 ഇവിടെയുള്ള കാഴ്ചകളിൽ ഏറ്റവും രസകരമായത് മർഖബ് ടവർ എന്നറിയപ്പെടുന്ന നിരീക്ഷണ ഗോപുരമാണ്. 22 മീറ്ററോളം ഉയരമുള്ള , മറ്റു കെട്ടിടങ്ങളെ പോലെതന്നെ മണ്ണും കല്ലുമുപയോഗിച്ചുണ്ടാക്കിയ ടവറിന്റെ ഉള്ളിലൂടെ മുകൾ ഭാഗം വരെ കയറാം. ആറു ഭാഗങ്ങളായിട്ടാണു ടവർ നിർമ്മിച്ചതെന്നു കാണാം. മുകളിൽ ഒരു മീറ്ററിൽ താഴെ മാത്രമെ വ്യാസമുള്ളൂ. 2 പേർക്ക് കഷ്ടിച്ചു നിൽക്കാനുള്ള സ്ഥലമേ മുകളിലുള്ളൂ. മുകളിലേക്കുള്ള കയറ്റവും അവിടെ നിന്നുള്ള കാഴ്ചയും ആവേശകരമാണു. മുകളിൽ നിൽക്കുമ്പോൾ കാറ്റിനാൽ ടവർ മെല്ലെ ആടുന്നുണ്ടോ എന്നു തോന്നും.


           കുറേ പേർ ടവറിനു മുകളിൽ കയറിയപ്പോഴെക്കും രാത്രിയായിക്കഴിഞ്ഞു. വിശാലമായി കിടക്കുന്ന ഇവിടം മുഴുവനായി കാണാൻ കുറേ സമയവും ഒരു ഫോർ വീൽ വണ്ടിയും വേണമെന്നാണു നൗഫൽക്കയിൽ നിന്നും അറിഞ്ഞത്. പറ്റുമെങ്കിൽ ഒരിക്കൽകൂടിയാകാമെന്ന ആഗ്രഹവുമായി മടക്കം......



29 അഭിപ്രായങ്ങൾ:

Naseef U Areacode പറഞ്ഞു...

റഗ്ബാ - ഒരു പഴയ അറേബ്യൻ പട്ടണത്തിലേക്കൊരു യാത്ര .. നശിപ്പിക്കപ്പെട്ട കോട്ടകളുടെയും വീടുകളുടേയും അവശിഷ്ടങ്ങളും മനോഹര കാഴ്ചകളുമായി സമ്പന്നമായ റഗ്ബയിലേക്ക്,,,,,,

Unknown പറഞ്ഞു...

പുരാതന അറേബ്യയുടെ തനതു സംസ്കാരം നിറഞ്ഞുനിൽക്കുന്ന കെട്ടിടങ്ങൾ...അവിടേയ്ക്കുള്ള യാത്രാവിവരണം വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു...പ്രത്യേകിച്ച് ചിത്രങ്ങൾ ഏറെ മനോഹരം. വിവരണം അല്പംകൂടി ഉണ്ടായിരുന്നെങ്കിൽ കൂടുതൽ നന്നായിരുന്നേനെ...
ആശംസകൾ..സ്നേഹപൂർവ്വം ഷിബു തോവാള

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഞാന്‍ അടുത്ത് പോകാന്‍ ഇരിക്കുന്ന സ്ഥലമാണ്
വളരെ നല്ല പോസ്റ്റ്
ഫോട്ടൊ അടിപൊളി

പട്ടേപ്പാടം റാംജി പറഞ്ഞു...

ഇത്തരം യാത്രകളിലൂടെ ലഭിക്കുന്ന അറിവുകള്‍ ഒരുപക്ഷെ നാം ധരിച്ചു വെച്ചിരിക്കുന്ന കാര്യങ്ങളെ പാടെ മാട്ടിമാറിക്കുന്നതാണ്, ഒപ്പം ആ ഭാഗത്തെക്കുറിച്ച യതാര്‍ത്ഥ ചിത്രവും ലഭിക്കുന്നു.

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

പഴയ കാഴ്ചകള്‍, സംസ്കാരങ്ങള്‍, അവയുടെ ബാക്കിപത്രം തേടിയുള്ള യാത്രകള്‍ എപ്പോഴും ആവേശം ജനിപ്പിക്കുന്നതാണ്.
ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ വാല്ലാതെ കൊതിച്ചു പോകുന്നു ആ വഴി ഒരു യാത്ര.
നന്നായി നസീഫ് യാത്രയും വിവരണവും.

കൊമ്പന്‍ പറഞ്ഞു...

ഞാന്‍ ആദ്യമായി കേള്‍ക്കുകയാ ഈ സ്ഥലത്തെ പറ്റി
നന്ദി പ്രിയാ

Prabhan Krishnan പറഞ്ഞു...

വിവരണവും പടങ്ങളും നന്നായിട്ടുണ്ട്.
ഇത്തരം അറിവുകള്‍ ഏറെ അല്‍ഭുതപ്പെടുത്തുന്നു..!

യാത്രകള്‍ തുടരുക.
ആശംസകളോടെ..പുലരി

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

നല്ല വിവരണം.നല്ല ചിത്രങ്ങള്‍

Naseef U Areacode പറഞ്ഞു...

ഷിബു ..
ആദ്യത്തെ കമന്റിനു നന്ദി... വിവരണം കുറഞ്ഞു പോയൊ?

ഷാജു അത്താണിക്കല്‍
അതെ , തീർച്ചയായും പോകേണ്ട സ്ഥലമാണു. റിയാദിൽ നിന്നും അധികം ദൂരമുമില്ല...
വളരെ നന്ദി

പട്ടേപ്പാടം റാംജി ...
വളരെ നന്ദി .. ഓരോ യാത്രയും പുതിയ പുതിയ അറിവുകളും അനുഭവങ്ങളുമാണു..

നന്ദി മൻസൂർ ഭായ്.... നിങ്ങളുടെ നാട്ടിലെ പല യാത്രകളും കൊതിയോടെയാണു വായിക്കാറു..

കൊമ്പന്‍ ...
അതെ .. ഞാനും പോക്കിന്റെ തലേ ദിവസം വരെ ഈ സ്ഥലത്തെ കുറീച്ചു കേട്ടിരുന്നില്ല..

പ്രഭന്‍ ക്യഷ്ണന്‍ ..
വളരെ നന്ദി ... വരവിനും വായനക്കും..

ആറങ്ങോട്ടുകര മുഹമ്മദ്‌ ...
നന്ദി... ആദ്യമായാണു കാണുന്നതെന്നു തോന്നുന്നു.. ഇനിയും കാണാം.. വളരെ നന്ദി

ishaqh ഇസ്‌ഹാക് പറഞ്ഞു...

റഗ്ബാ, മുമ്പ് കേട്ടിട്ടുണ്ട്.
ഏറെക്കുറെ കണ്ട പോലെയായി ഈ പടങ്ങളും വിവരണങ്ങളും നന്ദി നസീഫ്,ആശംസകളും.

SHANAVAS പറഞ്ഞു...

അങ്ങനെ ചരിത്രത്തിലേക്ക് ഞാനും യാത്ര ചെയ്തു, നിങ്ങളുടെ കൂടെ..നല്ല ഫോട്ടോസ്. നല്ല വിവരണം..ആശംസകള്‍..

Naseef U Areacode പറഞ്ഞു...

ഇസ്‌ഹാക് ...
നന്ദി .. വളരെ നന്ദി വരവിനും വായനക്കും...

SHANAVAS ...

അതെ.. ചരിത്രത്തിലേക്കും അനുഭവങ്ങളിലേക്കും കാഴച്ചകളിലേക്കും.. വളരെ നന്ദി

ഒരു യാത്രികന്‍ പറഞ്ഞു...

കൂടുതല്‍ വിവരണം ആകാമായിരുന്നു. പുതിയ അറിവുകള്‍ക് നന്ദി .......സസ്നേഹം

സാജിദ് കൊച്ചി പറഞ്ഞു...

നസീഫ്
വിവരണങള്‍ നന്നായി
ആശംസകള്‍....

Naseef U Areacode പറഞ്ഞു...

ഒരു യാത്രികന്‍ ...
വരവിനും അഭിപ്രായത്തിനും വളരെ നന്ദി .അടുത്ത പോസ്റ്റ് കുറച്ചുകൂടി വിശദീകരിക്കാൻ ശ്രമിക്കാം

സാജിദ് കൊച്ചി ...
വളരെ നന്ദി.. യാത്രയിൽ കൂടെ വന്നവരുടെ അഭിപ്രായത്തിനു കൂടുതൽ പ്രാധ്യാനമുണ്ട്. തിരുത്തൾ വല്ലതും വേണമെന്നൊന്നും തോന്നിയില്ലെ...

പ്രദീപ്‌ രവീന്ദ്രന്‍ പറഞ്ഞു...

അറിയാത്ത, കാണാത്ത സ്ഥലങ്ങളുടെ അക്ഷര ചിത്രങ്ങളാണ് യാത്രാ വിവരണങ്ങള്‍ . നന്നായിരുന്നു... എന്നാല്‍ ഒരു റണ്ണിംഗ് കമ്മെന്ററി ശൈലി അന്ന് കൂടുതല്‍ അനുഭവപെട്ടത്.

നൗഷാദ് അകമ്പാടം പറഞ്ഞു...

യാത്രക്കാരാ നസീഫേ..
നന്നായ് വിവരിച്ചിരിക്കുന്നു..
ഇനിയും ഒരു പാട് യാത്ര ചെയ്യാനും
അതൊക്കെ നല്ല പടംസ് സഹിതം ഞങ്ങള്‍ക്കെത്തിക്കാനും കഴിയട്ടെ എന്നാശംസിക്കുന്നു.

Jefu Jailaf പറഞ്ഞു...

മനോഹരമായ ചിത്രങ്ങള്‍.. അവതരണവും നന്നായി. ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്‌..

Naseef U Areacode പറഞ്ഞു...

pradeep's ...
വളരെ നന്ദി... പ്രദീപിന്റെ ബ്ലോഗിൽ ഞാൻ പോയിരുന്നു... പുതിയ പോസ്റ്റൊന്നും ഇല്ലെ?

നൗഷാദ് അകമ്പാടം ...

വളരെ നന്ദി.. നല്ല വാക്കുകൾക്കും ആശംസക്കും നന്ദി ഭായ്യാ

Jefu Jailaf ..
വളരെ നന്ദി... മൊബൈലിൽ എടുത്ത ചിത്രങ്ങളാണിതെല്ലാം..

ഫൈസല്‍ ബാബു പറഞ്ഞു...

നസീഫ് റിയാദില്‍ ഇങ്ങേനെ ഒരു സ്ഥലം പരിചയപ്പെടുത്തിയതിനു നന്ദി ഞാനും ആദ്യമായാ ഈ പേര് കേള്‍ക്കുന്നത് ..

അനശ്വര പറഞ്ഞു...

ഞാന്‍ ഈ സ്ഥലത്തെ കുറുച്ച് കേള്‍ക്കുന്നത് ആദ്യമായാണ്‌. അത് കൊണ്ട് തന്നെ എല്ലാരും പറഞ്ഞത് പോലെ അല്പം കൂടി വിവരണം ഉണ്ടായെങ്കില്‍ എന്ന് തോന്നി.. ["ഭക്ഷണമൊക്കെ വാങ്ങിയാണു എന്നതിനാൽ ആദ്യം തന്നെ ഭക്ഷണം കഴിക്കാനൊരുങ്ങി.." ഈ വരി ശരിയാണോ? എന്തോ ഒരു അപാകത തോന്നുന്നില്ലെ?]..പിന്നെ, ചിത്രങ്ങള്‍ നന്നായിരുന്നു..

ഇസ്മയില്‍ അത്തോളി പറഞ്ഞു...

ഇത് വഴി ആദ്യം.........മതിയായില്ല എനിക്ക് വായന.കുറച്ചു കൂടി വിവരണം ആവാമായിരുന്നു....
ചിത്രങ്ങള്‍ ജോറായി........ആശംസകള്‍.........

Naseef U Areacode പറഞ്ഞു...

faisalbabu ...
നന്ദി.. വരവിനും നല്ല വാക്കുകൾക്കും

അനശ്വര ...
നന്ദി .. അതെ ആ വാചകത്തിൽ ഒരു പിശകുണ്ട്.. ശരിയാക്കാം വളരെ നന്ദി..

ഇസ്മയില്‍ അത്തോളി
അടുത്ത പോസ്റ്റ് കുറച്ചു കൂടി വിശദമാക്കാൻ ശ്രമിക്കാം... വളരെ നന്ദി

TPShukooR പറഞ്ഞു...

ചിത്രങ്ങളും വിവരണവും പതിവ് പോലെ മനോഹരമായി. താങ്കള്‍ തെരഞ്ഞെടുക്കുന്നതെല്ലാം ചരിത്ര പ്രാധാന്യമുള്ള യാത്ര ലക്ഷ്യങ്ങള്‍ ആയത് കൊണ്ട് വായിക്കുന്നത് നഷ്ടമാകാറില്ല.
ആശംസകള്‍

എന്‍.ബി.സുരേഷ് പറഞ്ഞു...

good pictures and good narration

ente lokam പറഞ്ഞു...

ചുരുക്കിയ വിവരണം .നല്ല ചിത്രങ്ങള്‍..
ആശംസകള്‍..

Naseef U Areacode പറഞ്ഞു...

Shukoor
വളരെ നന്ദി ... സൗകര്യപ്പെടുന്ന എവിടേക്കും യാത്ര തിരിക്കാറൂണ്ട്.. വരവിനും വായനക്കും നന്ദി..
എന്‍.ബി.സുരേഷ് ...
thanks friend

ente lokam ...

വളരെ നന്ദി..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

വല്യ രാജ്യമായതിനാല്‍ നിങ്ങള്ക്ക് ഒരു പാട് ഇടങ്ങളില്‍ പോകാം
ചെറിയ ഇടമായതിനാല്‍ ഞങ്ങളിവിടെ (ഖത്തര്‍) പോയിടങ്ങളില്‍ തന്നെ വീണ്ടും പോകുന്നു.
മനോഹരമായ സ്ഥലങ്ങള്‍ കാട്ടിതന്നതിനു നന്ദി

അജ്ഞാതന്‍ പറഞ്ഞു...

Sands Casino in Lake Tahoe
The Sands Hotel & Casino Lake Tahoe gioco digitale is the best resort in the state. The casino offers over 1700 gaming 10cric login machines including progressive jackpots,  Rating: 4.2 · ‎25 샌즈카지노 votes

 
Copyright 2009 യാത്ര. created by naseef
Wordpress by www.helpscomputer.blogspot.com