ജീവിതമെന്ന മഹായാത്രയിലെ കുറേ കൊച്ചു കൊച്ചു യാത്രകൾ‍.... അവയെ വിവരിക്കാൻ, ചിത്രീകരിക്കാൻ ഒരു എളിയ ശ്രമം.. (തെറ്റുകള്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ )യാത്രകളിലേക്ക്.! നിങ്ങള്‍ക്ക് നന്ദി..യാത്രകൾ..2013, ഫെബ്രുവരി 11, തിങ്കളാഴ്‌ച

ഇന്ത്യൻ നയാഗ്ര, ആതിരപ്പിള്ളി വാഴച്ചാൽ വെള്ളച്ചാട്ടത്തിലേക്ക്...
     ആതിരപ്പിള്ളി വെള്ളച്ചാട്ടം ചിത്രത്തിലോ പാട്ടുകളിലെങ്കിലും കാണാത്തവർ ചുരുക്കമായിരിക്കും. കാരണം സൂപ്പർ ഹിറ്റുകളായ പല പാട്ടുകളിലും സിനിമകളിലും  കാഴചകൾ എത്രയോ തവണ ആസ്വദിച്ചവരാണു നമ്മളെല്ലാവരും.
   പയ്യയിലെ അടടാ മഴയും, രാവണൻ, ഗുരു, ഇരുവർ, ദിൽസേ …. ഇങ്ങനെ നീളുന്നു നിര
   ഇന്ത്യയുടെ നയാഗ്ര എന്നറിയപ്പെടുന്ന ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്ക്  രണ്ടാമത്തെ പ്രാവശ്യമാണു ഞാൻ പോകുന്നത്. നാട്ടിൽ നിന്നും   165 കിലോമീറ്റർ ദൂരമാണു യാത്ര. അതിരാവിലെ തന്നെ ഞങ്ങൾ പുറപ്പെട്ടു. ഞാനും സുഹൃത്തായ മീർഷമീറും   ഞങ്ങളുടെ ഭാര്യമാരുമാണു കൂടെയുള്ളത്. സുഹൃത്തുക്കളോടൊപ്പമുള്ള യാത്രയെക്കാളും എളുപ്പമാണു കുടുംബത്തോടൊപ്പമുള്ള യാത്ര പ്ലാൻ ചെയ്യാൻ. അല്ലെങ്കിൽ 4 പേരുടെയെങ്കിലും സമയവും സൗകര്യവും ഒക്കെ നോക്കി ശരിയായി വരാൻ കുറച്ചു ബുദ്ധിമുട്ടാണു.

      കഴിയുന്നതും നേരത്തെ പുറപ്പെട്ടു റോഡു തിരക്കാവുന്നതിനു മുൻപ് അവിടെ എത്താനാണു പരിപാടി. പക്ഷെ പെട്രോളിന്റെ കാര്യത്തിൽ ചെറിയ അബദ്ധം പറ്റി.  24 മണിക്കൂറും പെട്രോൾ പമ്പ് തുറക്കും എന്ന് പ്രതീക്ഷയിൽ പെട്രോൾ അടിച്ചിട്ടില്ലായിരുന്നുപോകുന്ന വഴിയിൽ കണ്ട പെട്രോൾ പമ്പുകളെല്ലാം ഇരുളിലാണു.  25 കിലോമീറ്റർ ഓടിക്കഴിഞ്ഞു കണ്ട പെട്രോൾ പമ്പ് അല്പം കഴിഞ്ഞാൽ തുറക്കും എന്നറിഞ്ഞതിനാൽ അവിടെ  അര മണിക്കൂറോളം കാത്തു നിൽക്കേണ്ടി വന്നു

      ഒരു ചായയൊക്കെ കുടിച്ച സമയം അഡ്ജസ്റ്റ് ചെയ്തു ഞങ്ങൾ യാത്ര തിരിച്ചു. രാവിലെ അധികം വൈകാതെ തന്നെ ഞങ്ങൾ തൃശൂരെത്തി. അവിടെ നിന്നും വഴിചോദിച്ചു വീണ്ടും യാത്ര തുടർന്നു. ഇനിയും 60 കിലോമീറ്ററോളം ദൂരമുണ്ട്.

     കുറേ കൂടി യാത്ര ചെയ്തപ്പോൾ ആതിരപ്പിള്ളിയുടെയും അതിനടുത്തുള്ള സിൽവർ സ്റ്റോം, ഡ്രീം വേൾഡ് എന്നീ വാട്ടർ തീം പാർക്കുകളുടെയും സൂചന നൽകുന്ന ബോർഡുകൾ കണ്ടു. സമയം ഏകദേശം 8 മണി കഴിഞ്ഞു. പ്രഭാത ഭക്ഷണത്തിനുള്ള വിശപ്പു ചെറുതായി തലപൊക്കാൻ തുടങ്ങിയിരിക്കുന്നു. ഇനി ഹോട്ടൽ നോക്കിയാണു യാത്ര . വെള്ളച്ചാട്ടം എത്തുന്നതിനു മുൻപായി ഒരു ചെറിയ ഹോട്ടൽ കണ്ടു. പിന്നെ അധികം ആലോചിക്കാൻ നിൽക്കാതെ വണ്ടി നിർത്തി. അവിടെ നിന്നും ഞങ്ങൾ വെള്ളയപ്പം കഴിച്ചു. യാത്ര തുടർന്നു.
     കൺകുളിർമ്മയുള്ള കാഴചകളാണു റോഡിനിരുവശവുംകാഴചകൾ കണ്ടു പതുക്കെ ഞങ്ങൾ യാത്ര തുടർന്നുവെള്ളച്ചാട്ടത്തിനടുത്തെത്താനാവുമ്പോൾ റോഡിനു വശത്തായി കാണുന്ന കൃഷിയിടങ്ങൾ കൗതുകകരമായി തോന്നി. ഈന്തപ്പനകളെ പോലെ കാണുന്ന ഇവ എണ്ണപ്പനകളാണു. ഇവയുടെ  കൃഷി കേരളത്തിൽ വേറെ വല്ലയിടത്തുമുണ്ടോ ആവോ
 
      വെള്ളച്ചാട്ടത്തിന്റെ  അടുത്തെത്തി, അവിടെ വണ്ടി പാർക്കു ചെയ്തു. ടിക്കറ്റെടുത്ത് ഉള്ളിലേക്ക്. വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് ഭംഗിയായി വഴി ഒരുക്കിയിട്ടുണ്ട്അവിടവിടായി ഇഷ്ടംപോലെ കുരങ്ങൻമാരെ കാണാനുണ്ട്. കുറച്ചു കൂടി അടുത്തെത്തിയപ്പോ വഴിയിൽ ഒരു മാൻതീരെ ഭയമില്ലാതെ വഴിയരികിൽ നിന്ന അതിനെ കുറച്ചു സമയം നോക്കിനിന്നു കുറച്ചു ഫോട്ടോയും എടുത്തപ്പോഴേക്കും അതു കാട്ടിനുള്ളിലേക്കു നീങ്ങി. ഞങ്ങൾ വെള്ളച്ചാട്ടത്തിനടുത്തേക്കും.....


       ( വഴിയരികിൽ കണ്ട കേഴമാൻ)
( ഇഷടമ്പോലെ കുരങ്ങന്മാരുമുണ്ട് )
    ആനമുടി മലകളിൽ നിന്നും തുടങ്ങി വാഴച്ചാൽ കാടുകളിലൂടെ ഒഴുകിവരുന്ന ചാലക്കുടി പുഴയിലാണീ ആതിരപ്പിള്ളി വെള്ളച്ചാട്ടംശാന്തമായി വരുന്ന ചാലക്കുടിപ്പുഴ മൂന്നായി പിരിഞ്ഞു ശകതമായ വെള്ളച്ചാട്ടമായി 24 മീറ്ററോളം താഴെക്ക് പതിക്കുന്നു!.. അതിമനോഹരമായ കാഴ്ച കാണാൻ  അധികം ആളുകളെയൊന്നും കാണാനില്ല. ഒരു പക്ഷെ രാവിലെയായതിനാലായിരിക്കും. വെള്ളത്തിലേക്കിറങ്ങാൻ അവിടെ കയറു കെട്ടി പരിധി നിർണ്ണയിച്ചിട്ടുണ്ട്. കുറച്ചു സമയം ഞങ്ങൾ അവിടെ ചിലവഴിച്ചു. അവിടെ വെള്ളച്ചാട്ടത്തിന്റെ താഴേക്കു പോകാൻ സൗകര്യം ഉണ്ട്. മുകളിൽ നിന്നും കാണുന്നതിനേക്കാൾ നന്നായി വെള്ളച്ചാട്ടം ആസ്വദിക്കാൻ താഴെ നിന്നും പറ്റും. പിന്നെ ഞങ്ങൾ താഴേക്കു ഇറങ്ങി. കുത്തനെയുള്ള ഇറക്കമാണു. ഇടക്ക് വിശ്രമിക്കാൻ വേണ്ടി മുളകൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങളുമുണ്ട്
ഒരു തമിഴ കുടുംബം താഴെ നിന്നും മുകളിലേക്ക് കിതച്ചു കിതച്ചു വരുന്നുണ്ട്താഴേക്കുള്ള വഴിയും ഭംഗിയാക്കിയിട്ടുണ്ട്. പലതരം പക്ഷികളുടെയും ശബ്ദം കേൾക്കുന്നുണ്ട്, ചിലവയെ കാണുകയും ചെയ്യാം. താഴെയെത്തിയാൽ വിശാലമായ കാഴ്ചയുടെ ലോകമാണു നമ്മെ കാത്തു നിൽക്കുന്നത്. വെള്ളച്ചാട്ടത്തിന്റെ താഴെ നിന്നുള്ള കാഴ്ച അതിമനോഹരമാണു. പാറക്കെട്ടിലൂടെ നടന്നു നമുക്കു കുറേ അടുത്തു വരെ പോകാം. വെള്ളച്ചാട്ടത്തിനു ശേഷം പിന്നെ വെള്ളം പാറക്കെട്ടിലൂടെ താഴേക്ക് ഒഴുകിപോകുന്നു. വെള്ളം താഴേക്ക് പതിക്കുമ്പോൾ അതു നീർത്തുള്ളികളായി കാറ്റിൽ തെറിക്കുന്ന കാഴ്ച മനം കുളിർപ്പിക്കുന്നതാണു. കൂടാതെ വെള്ളം താഴേക്ക് ഒഴുകിപ്പോകുന്നത് താഴെയുള്ള മുളം കൂട്ടങ്ങൾക്കിടയിലൂടെ ചെറിയ കൈവഴികൾ പോകുന്നതും അഴകേറിയ കാഴ്ചകളാണു. അവയെല്ലാം ആസ്വദിച്ചും ഫോട്ടോകളെടുത്തും ഞങ്ങൾ കുറേ സമയമവിടെ കഴിച്ചു കൂട്ടി.
(ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ)


        പിന്നെ  അടുത്ത ലക്ഷ്യത്തിലേക്ക്ആതിരപ്പിള്ളിയിൽ നിന്നും വെറും 5 കിലോമീറ്ററോളം മാത്രമേ വാഴച്ചാൽ വെള്ളച്ചാട്ടത്തിലേക്കുള്ളൂ. വാഴച്ചാലിലേക്കുള്ള യാത്രക്കിടയിൽ കാണാൻ കഴിയുന്ന മറ്റൊരു മനോഹര കാഴ്ചയാണു ചേർപ്പ വെള്ളച്ചാട്ടം. റോഡിൽ നിന്നു തന്നെ കാണാൻ കഴിയുന്ന ചേർപ്പ വെള്ളച്ചാട്ടത്തിൽ അധിക സമയം ചിലവഴിക്കാതെ ഞങ്ങൾ വാഴച്ചാലിലെത്തി.


(ചേർപ്പ വെള്ളച്ചാട്ടം)
      
       അവിടെ നിന്നും ഓരോ ഗ്ലാസ് ജൂസും കുടിച്ച് ഞങ്ങൾ വാഴച്ചാൽ വെള്ളച്ചാട്ടത്തിലേക്ക് പുറപ്പെട്ടു. വാഴച്ചാൽ കാട്ടിലൂടെയുള്ള റോഡ് വെള്ളച്ചാട്ടം വരെയെ തുറന്നിട്ടുള്ളൂ. പിന്നെ അങ്ങോട്ടു പോകാൻ ഫോറസ്റ്റ് ഗാർഡുകളിൽ നിന്നും അനുവാദം വേണം. ഇതിലൂടെയുള്ള വാൾപാറയിലേക്കുള്ള യാത്ര കുറേ കേട്ടതും ആഗ്രഹമുള്ളതുമാണു. ഏതായാലും ഞങ്ങൾ അവിടെ വണ്ടി നിർത്തി. ആതിരപ്പിള്ളിയിൽ നിന്നും എടുത്ത ടിക്കെറ്റിൽ തന്നെ മതി ഇവിടെയും.  ആതിരപ്പിള്ളിയിൽ നിന്നും ഭിന്നമായി വാഴച്ചാൽ വെള്ളച്ചാട്ടത്തിൽ പരന്നു സുന്ദരമായി ഹിമവർണ്ണത്തിൽ ഒഴുകുന്ന വെള്ളത്തിന്റെ കാഴ്ച സുന്ദരമാണു. വെള്ളച്ചാട്ടത്തിന്റെയും പുഴയുടെയും സൗന്ദര്യം ആസ്വദിക്കാവുന്ന രൂപത്തിൽ   നിർമ്മിച്ച പാർക്കിൽ ഞങ്ങൾ കുറേ സമയം ചിലവഴിച്ചു.


 (വാഴച്ചാൽ വെള്ളച്ചാട്ടത്തിൽ നിന്നുള്ള കാഴ്ചകൾ )

      തൃശൂരിലെ കാഴ്ചകൾ മതിയാക്കി ഞങ്ങൾ അടുത്ത ലക്ഷ്യത്തിലേക്ക് തിരിച്ചു , എറണാക്കുളത്തേക്ക്.......


29 അഭിപ്രായങ്ങൾ:

Naseef U Areacode പറഞ്ഞു...

ആതിരപ്പിള്ളി വാഴച്ചാൽ വെള്ളച്ചാട്ടത്തിലേക്ക്...

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ii yathra enikku rombha pidichachu

വേണുഗോപാല്‍ പറഞ്ഞു...

നയന മനോഹരം ...

വിവരണവും കൊള്ളാം

പട്ടേപ്പാടം റാംജി പറഞ്ഞു...

ഞാന്‍ ചാലക്കുടി ഐ ടി ഐ യില്‍ പഠിച്ചിരുന്നപ്പോള്‍ ഇടക്കെന്നോണം പോയിരുന്നതാണ് അതിരപ്പിള്ളി. അന്ന് പക്ഷെ ഇങ്ങിനെ ഒന്നും ആയിരുന്നില്ല.
ചില ഓര്‍മ്മകള്‍ തെളിയിച്ചു ഈ പോസ്റ്റ്‌.

Naseef U Areacode പറഞ്ഞു...

കുസുമം ആര്‍ പുന്നപ്ര...

വളരെ നന്ദി ആദ്യത്തെ അഭിപ്രായത്തിനു....

വേണുഗോപാല്‍......... ....... ...
നല്ല വാക്കുകൾക്ക് നന്ദി...

പട്ടേപ്പാടം റാംജി ...

നന്ദി ... പഴയ ഓർമ്മകൾ പുതുക്കാൻ സഹായിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ഞാനും പോയിട്ടുണ്ട്
ഒന്ന് വെള്ളച്ചാട്ടവും മറ്റൊന്ന് 'വെള്ളമൊഴുക്കും' ആണ് . രണ്ടും വ്യത്യസ്തം!
ഈ ഒഴുക്ക് നിലക്കാനുള്ള പണികള്‍ നമ്മുടെ 'മേലാവുകള്‍'അണിയറയില്‍ നടത്തുന്നുണ്ട്

Unknown പറഞ്ഞു...

nalla pics... u r n amazing photographer. congrats...
Pakshe what to do our ppl spoil the places & litter every where.

Naseef U Areacode പറഞ്ഞു...

ഇസ്മായില്‍ കുറുമ്പടി....

ഈ സൗന്ദര്യം മായ്ച്ചു കളയാനുള്ള ശ്രമങ്ങൾ വിജയിക്കാതിരിക്കട്ടെ... വരവിനു നന്ദി

sandynair....
നല്ല വാക്കുകൾക്ക് നന്ദി... ഈ ഫോട്ടൊകൾ ഞാൻ എന്റെ മൊബൈലിൽ എടുത്തവയാണു...

anupama പറഞ്ഞു...

പ്രിയപ്പെട്ട സുഹൃത്തേ,

കുറച്ചു വര്‍ഷങ്ങള്‍ മുന്‍പ്, ആതിരപ്പള്ളി വെള്ളച്ചാട്ടം കാണാന്‍ പോയിരുന്നു.അന്ന്,ഇത്രയും വികസനം നടന്നിരുന്നില്ല.ആലുവയിലുള്ള ബന്ധു വീട്ടില്‍ പോകുന്ന വഴി പോയതാണ്. ഇപ്പോള്‍,ആ പരിസരം ഇങ്ങിനെയായോ?:)

വാഴച്ചാല്‍ വെള്ളച്ചാട്ടം മനോഹരം !

ഫോട്ടോസ് എല്ലാം നയനസുന്ദരം !

പ്രദര്‍ശന ഫീസ്‌ ,എത്താനുള്ള മാര്‍ഗം ,ബന്ധപ്പെടേണ്ട ഓഫിസ് ഫോണ്‍ നമ്പര്‍,അടുത്ത് താമസിക്കാനുള്ള ഹോട്ടല്‍ വിവരങ്ങള്‍ എല്ലാം ചേര്‍ത്താല്‍ വായനക്കാര്‍ക്ക് ഉപകാരമാകും.

ആശംസകള്‍ !

സസ്നേഹം ,

അനു

niDheEsH kRisHnaN @ ~അമൃതംഗമയ~ പറഞ്ഞു...

നയന മനോഹരം ...

കൊമ്പന്‍ പറഞ്ഞു...

നഫീസ് ബായി നിങ്ങളെ കണ്ടിട്ട് കുറെ നാള്‍ ആയിരുന്നു മനോഹരമായ ചിത്രങ്ങള്‍ അവതരണവും സൂപ്പെര്‍

Naseef U Areacode പറഞ്ഞു...

Anupama...

നല്ല വാക്കുകൾക്കും നല്ല നിർദേശങ്ങൾക്കും നന്ദി...

അമൃതംഗമയ... നന്ദി..

കൊമ്പൻ...

ബ്ലോഗിൽ ഇടക്ക് സജീവമാകും.. പിന്നെ കുറേ കാലം ഒരു മൂഡ് ഉണ്ടാവില്ല.. അങ്ങിനെയൊക്കെ ആയതിനാലാണു.. വരവിനു നന്ദി...

kochumol(കുങ്കുമം) പറഞ്ഞു...

ആതിരപ്പള്ളി വാഴച്ചാല്‍ , വാള്‍പ്പാറ ഞാനും പോയിട്ടുണ്ട് ..മനോഹരമായ കാഴ്ച്ചയാണ് ..നല്ല ഫോട്ടോസ് വിവരണവും കൊള്ളാം ട്ടാ ..

Kerala Muslim Matrimony പറഞ്ഞു...

ആതിരപ്പിള്ളി ഉള്പ്പെടുത്തി ഒരു ടൂര് പാക്കേജ് ചെയ്യാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു ..
വിവരങ്ങൾ ഉപകാരമായി.. നന്ദി

Naseef U Areacode പറഞ്ഞു...

kochumol....

വളരെ നന്ദി ... വാൾപ്പാറ ഞാൻ പോയിട്ടില്ല...നല്ല വാക്കുകൾക്ക് നന്ദി..Kerala Muslim Matrimony ..
വളരെ നന്ദി.... ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം...

the man to walk with പറഞ്ഞു...

Nice
Best wishes

Unknown പറഞ്ഞു...

പല പ്രാവശ്യം പോയിട്ടുളള സ്ഥലമാണ്. എന്നാലും ഇനിയും പോകാനിഷ്ടമുളള സ്ഥലങ്ങളിലൊന്ന്

Sumi പറഞ്ഞു...

ഞാൻ ഈ കഴിഞ്ഞ മാസം അതിരപില്ലിയിൽ എന്റെ കൂട്ടുകാരോടൊപ്പം പോയിരുന്നു. അതൊരു മറക്കാനാവാത്ത അനുഭവമായിരുന്നു. തെറിച്ചു വീഴുന്ന വെള്ള തുള്ളികളുടെ നനവേറ്റു ..... മരകില്ല ഒരിക്കലും കൂടാതെ ഒരു കൂടുകരിടെ വ്ടിനടുത്തുള്ള ഒരു എകലോജിക്കൽ പാർകും സന്ദർശിച്ചു. അത് പ്രകൃതിയോടു കൂടുതൽ അടുക്കാൻ സഹായിച്ചു. അതിരപില്ലി എത്തനെലും 20 കിലോമീറ്റർ മുന്നേ ഉള്ള കൗതുക പാർക്ക്‌. നിങ്ങൾ ഇനി ഇനി അവിടേക് പോകുമ്പോൾ കൗതുക പാർക്ക്‌ സന്ദര്സിക്കാൻ മറക്കരുത്‌ . നിങ്ങള്കെല്ലര്കും ഇസ്ടപെടും തീര്ച്ച.

happy mothers day 2017 പറഞ്ഞു...

short poems about moms love

Unknown പറഞ്ഞു...

Eid mubarak images 2017

Eid mubarak messages in english 2017

Happy Eid mubarak sms in english

Eid mubarak messages 2017

Eid mubarak Wishes 2017

Eid mubarak Quotes 2017

Eid mubarak quotes from quran

Eid mubarak greetings

Eid mubarak cards
Eidimages
Eidimages.com
Eidimages com
Eid images


Arving Rana SEO പറഞ്ഞു...

Best Black Friday Deals 2018: Black Friday is “the day after Thanksgiving Day” celebrated in the United States. Being the most bustling day in the US and now in the UK as well, Black Friday is not a federal holiday but is a public holiday in some states. This year BlackFriday is on November 23rd, 2018.
blackfriday shopping deals

Ayman പറഞ്ഞു...

Good article, I really appreciate this article Thanks For Sharing

Kaleem പറഞ്ഞു...

Liked your post and thoughts. Good

Sameer പറഞ്ഞു...

Good posting, I would also recommend you to visit our matrimonial site for Muslims in Kerala.
https://nikah.com/kerala

Sham പറഞ്ഞു...

Nice postings, best wishes

Shams പറഞ്ഞു...

Good job, keep it up

Sha പറഞ്ഞു...

Nice posting and your thoughts. Good

infomatrimony പറഞ്ഞു...

Many Tamil Matrimony sites keep your information on a security basis and talking your permission before share with others- Mostly for premium members and personalized matching profiles. Finding a match for trained relationship, the matrimonial website managers first understand member preferences, search for matching profiles and send them to the interested candidates. After that they can contact prospects and facilities meetings on bilateral consent or prospective families. free registration tamil matrimonial matrimony indian matrimonial free matrimonial Tamil Matrimony tamil wedding match maker Tamil Matrimonial Tamil Groom Tamil Boy Tamil Girl tamil marriage second marriage Tamil bride match making marriage Service in Tamil Matrimony

Muslim Matrimony plays a very vital role in bringing two families, the bride, and groom together by making arrangements for a comprehensive range of relatives to come together on one worldwide platform at once. The serried marriages which older were based on finding a usurer or relatives who squint for prospective matches are a day of past. Now, matrimonial websites act as an intermediary, which opens the world of suitable matches from not only in India but moreover abroad. The introduction of matrimonial sites has opened a whole new world of large possibilities. Muslim Matrimony

Malayali weddings are easy and short. They have very few rituals with much lesser religious compulsions. A conventional wedding in this community happens in a nearby temple, the residence of the bride or any other venue convenient to both the parties.

The internet has changed our lifestyle. There are various online portals specifically designed for Malayali and Mudaliyar Matrimony. You will find thousands of suitable profiles on this website, both from country and from people settled in various parts of the world. The members of the community can register on these online matrimony sites which are completely free of cost. These online matrimonial sites on Malayali community doesn’t share profile details with other registered members. They also verify their member’s details. The Malayali matrimony sites also provide numerous privileges to their premium members such as email alerts etc.

Christian Matrimony has hundreds of verified and genuine profiles to segregate from, for the people who are particular well-nigh finding a partner having the same mother tongue as theirs. People who can’t leave the traditional Kerala culture have a weightier place to squint for the bride or groom for their son or daughter. They offer self-ruling and paid memberships. On registration you will get wangle to visit many of the profiles of your interest. In specimen you want to personally contact the person of your choice, you can get wangle to the mobile numbers and email id once you wilt a paid member. Christian Matrimony

Court Marriage Procedure പറഞ്ഞു...

Court Marriage Karachi Lawyers are experts in all family matters, including online court marriage, foreign court marriages, and we additionally give legitimate consultancy and complete lawful insurance to the couples who need to wed each other with their choice and furthermore to recently married couples, who need to partake in their free lives according to lawful privileges gave to them by the constitution of Islamic Republic of Pakistan.

 
Copyright 2009 യാത്ര. created by naseef
Wordpress by www.helpscomputer.blogspot.com