ജീവിതമെന്ന മഹായാത്രയിലെ കുറേ കൊച്ചു കൊച്ചു യാത്രകൾ‍.... അവയെ വിവരിക്കാൻ, ചിത്രീകരിക്കാൻ ഒരു എളിയ ശ്രമം.. (തെറ്റുകള്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ )യാത്രകളിലേക്ക്.! നിങ്ങള്‍ക്ക് നന്ദി..







യാത്രകൾ..















yathra എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
yathra എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ജനുവരി 11, ചൊവ്വാഴ്ച

അബഹ യാത്ര വര്‍ത്തമാനം ആഴ്ചപതിപ്പില്‍ വന്നപ്പോള്‍......


വര്‍ത്തമാനം പത്രത്തിന്റെ ജനുവരി 2 ആഴ്ചപ്പതിപ്പില്‍ അബഹ , ജിസാന്‍ , ഫര്‍സാന്‍ദ്വീപ് യാത്ര വന്നപ്പോള്‍  കൂടുതല്‍ വായനക്ക് ഇങ്ങോട്ടു വന്നോളൂ 

2010 മേയ് 28, വെള്ളിയാഴ്‌ച

ചാര്‍മിനാറും മക്കാമസ്ജിദും

    
   
  ഹൈദരാബാദിലെത്തിയാല്‍ നമ്മളെകാത്ത് വളരെയധികം കാഴ്ച്ചകളുണ്ട്. അധികവും ചരിത്രവുമായി കൂടി ബന്ധപ്പെട്ടിരിക്കുന്നു.അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ചാര്‍മിനാര്‍.ഇവയെ കുറിച്ചെല്ലാം ഞാന്‍ വിശദീകരിക്കുന്നതിനെക്കാള് നന്നായി ചിത്രങ്ങള്‍ നിങ്ങളോട് പറയും...


         പേരു സൂചിപ്പിക്കുന്ന പോലെതന്നെ നാലു (ചാര്‍) മിനാരങ്ങലുള്ള ഒരു മനോഹര നിര്‍മ്മിതി.ചരിത്രപരമായി പറഞ്ഞാല്‍, സുല്‍ത്താന്‍ ഖൂലി കുത്ത്ബ് ഷാ 1591-ല്‍ തന്റെ ഭരണ കേന്ദ്രം ഗൊല്‍ക്കൊണ്ടായില്‍ നിന്നും ഹൈദരാബാദിലേക്ക് മാറ്റിസ്ഥാപിച്ചതിന്റെ സ്മരണക്കാണ് അദ്ദേഹം ഇതുനിര്‍മ്മിച്ചത്(അതല്ല, മഹാമാരിയായ പ്ലേഗില്‍ നിന്നും നഗരം മുക്തമായതിന്റെ സ്മരണക്കാണെന്നും പറയപ്പെടുന്നു).

      മാര്‍ബിളിലും, ഗ്രാനൈറ്റിലുമൊക്കെയായി നിര്‍മ്മിക്കപ്പെട്ട ചാര്‍മിനാറിന്റെ മിനാരങ്ങളുടെ ഉയരം 48.7 മീറ്ററാണ്.ചതുരത്തിലുള്ള ഈ സ്മാരകത്തിന്റെ(ഓരോ സൈഡും 20 മീറ്റര്‍ നീളം) നാലു മൂലയിലുമായാണ് നാലു മിനാരങ്ങള്‍ സ്ഥിതിചെയ്യുന്നത്.മിനാരത്തിന്റെ ഉള്ളിലൂടെ മുകളിലേക്ക് 149 സ്റ്റെപ്പുകളുണ്ട്.ഇടക്ക് ഹൈദരാബാദ് നഗരത്തെ കണാന്‍ വേണ്ടി ബാല്‍ക്കണികളുമുണ്ട്.

     നാലു ഖലീഫമാരുടെ ബഹുമാനാര്‍ത്ഥ്മാണ് നാല് മിനാരങ്ങള്‍ ഉണ്ടാക്കിയതെന്നും കേള്‍ക്കുന്നു  .അത്യാവശ്യ ഘട്ടങ്ങളില്‍ രക്ഷപ്പെടാന്‍ വേണ്ടി ചാര്‍മിനാറില്‍ നിന്നും ഗൊല്‍ക്കൊണ്ടയിലേക്ക് ഒരു രഹസ്യതുരങ്കം ഉണ്ടത്രെ!.പക്ഷെ അതിന്റെ ശരിയായ സ്ഥാനം ഇന്നും രഹസ്യമായി തന്നെ തുടരുന്നു.ചാര്‍മിനാറിന്റെ ഓരോ ഭാഗത്തും ഓരോ ആര്‍ച്ചുകള്‍ വീതമുണ്ട്. അവയില്‍ ഓരോ ക്ലോക്കുകളും. പക്ഷെ ഈ ക്ലോക്കുകള്‍ 1889-ല്‍ സ്ഥാപിച്ചതാണ്.



സുക്ഷിച്ചു നോക്കിയാല്‍ ഒരു ഭാഗത്തെ ക്ലോക്ക് കാണാം




ചാര്‍മിനാറിന്റെ മിനാരവും അതിലെ കിളിവാതിലുകളും...





ചാര്‍മിനാറിന്റെ ഉള്ളില്‍ നിന്നും മുകള്‍ ഭാഗം...




ഉള്‍ഭാഗത്തെ ചെറിയ ജലധാര...





ഉള്ളില്‍ നിന്നും മറ്റൊരു കാഴ്ച





ചാര്‍മിനാറിന്റെ ഒരു ഭാഗം




ചാര്‍മിനാറിന്റെ മുകളില്‍   നിന്നും താഴേക്കു.. 




മുകളിലെ ബാല്കനിയില്‍     നിന്നും താഴേക്കു 




മുകളില്‍ നിന്നും ഉള്ള്ഭാഗത്തെക്ക്  നോക്കുമ്പോള്‍




ഉള്‍ഭാഗത്തെ ബാല്‍ക്കണികള്‍





ചാര്‍മിനാറിന്റെ മുകളില്‍ നിന്നും മക്ക മസ്ജിദിന്റെ കാഴ്ച





മക്ക മസ്ജിദിന്റെ ഭാഗത്തേക്കുള്ള റോഡ്‌  





ബാല്‍ക്കണികള്‍ മറ്റൊരു ഭാഗത്ത്‌ നിന്നും




മക്ക മസ്ജിദ്
         ചാര്‍മിനാറില്‍ നിന്നും വളരെ അടുത്താണ് മക്കാ മസ്ജിദ്. അവിടെയുള്ളതില്‍ ഏറ്റവും പഴക്കവും വലിപ്പവും ഈ മുസ്ലിംപള്ളിക്കാണ്.ചാര്‍മിനാറില്‍ നിന്നു നോക്കിയാല്‍ തന്നെ മക്കാമസ്ജിദിനെ കാണാം.1617-ല്‍ ഖൂലി കുത്തുബ് ഷാ തന്നെയാണ് ഇതിന്റെ നിര്‍മ്മാണവും തുടങ്ങിയത്. പക്ഷെ പണി തീരാന്‍ വര്‍ഷങ്ങളെടുത്തു.പിന്നെ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് 1694-ല്‍ ആണ് പണി പൂര്‍ത്തീകരിച്ചത്.

മക്കാ മസ്ജിദിന്റെ മുന്‍ഭാഗം





അവിടെയുള്ള ശവകുടീരങ്ങള്‍



ഒരു ഭാഗത്തുനിന്നും നോക്കുമ്പോള്‍



പള്ളിയുടെ ഉള്‍ഭാഗം















ഇവിടെ ധാരാളം പ്രാവുകള്‍.. ചിലര്‍ അതിനു തീറ്റനല്‍കുന്നത് കാണാം..



പുറത്ത് വില്പനക്കു വെച്ചിരിക്കുന്ന മധുരപലഹാരങ്ങളും തേങ്ങയും..



സമൂസ വില്പനക്കാരന്‍, ഇവിടെ ഇത്തരക്കാരെ കുറേകാണാം..



മുന്‍ഭാഗത്തുള്ള കുളം..

2009 ഒക്‌ടോബർ 4, ഞായറാഴ്‌ച

ഹൊഗനക്കല്‍


ഹോഗനക്കല്‍ തമിഴ്‌നാട്ടിലാണ് കിടക്കുന്നത്.കര്‍ണ്ണാടക സംസ്ഥാനത്ത് നിന്നും ഒഴുകിവരുന്ന കാവേരിപ്പുഴ തമിഴ്‌ നാട്ടില്‍ എത്തുന്നത്‌ ഇവിടെ വെച്ചാണ്‌. അതുകൊണ്ട് തന്നെ അവിടെ നദി ജലവുമായി ബന്ധപ്പെട്ട് പ്രശനം ഉണ്ട് താനും. Hog എണ്ണ വാക്കും kal എന്ന വാക്കും കുടിയാണ് ഹോഗനക്കല്‍ ഉണ്ടായതു എന്ന് പറയപ്പെടുന്നു. Hog എന്നാല്‍ മഞ്ഞും kal എന്നാല്‍ കല്ലും.




അതിമനോഹരമായ സ്ഥലം.വെള്ളച്ചാട്ടം ആണ് ഇവിടെയുള്ള ആകര്‍ഷണം എങ്കിലും ഇതു വളരെ വിത്യസ്തമായ ഒരു കാഴ്ച തന്നെയാണ്. സാധാരണ വെള്ളം മലകളില്‍ നിന്നും താഴേക്ക്‌ പതിച്ചനല്ലോ വെള്ളച്ചാട്ടം ഉണ്ടാകുന്നതു. പക്ഷെ ഇവിടെ മലയില്‍ നിന്നല്ല വെള്ളം താഴെ പതിക്കുന്നത്. സാധാരണ പോലെ വരുന്ന കാവേരി നദി പെട്ടന്ന് പാറകളാല്‍ നിര്‍മിക്കപ്പെട്ട കിടങ്ങുകളിലേക്ക് പതിക്കുന്നു.




നമ്മള്‍ക്ക് അവിടെ നിന്നും പ്രത്യേക ബോട്ടുകളില്‍ (അവര്‍ പപ്പട വണ്ടി എന്ന് വിളിക്കുന്ന ) യാത്ര ചെയ്യാം. അവിടെ പപ്പട വണ്ടിയും അത് തുഴയാന്‍ കൂടെ ഒരാളെയും കിട്ടും. സാധാരണ പോലെ പോകാന്‍ ഉള്ള വടകയെക്കള്‍ അധികം വരും നരന്‍ ഷൂട്ട്‌ ചെയ്ത സ്ഥലം (സിനിമയില്‍ മുള്ളന്‍ കൊല്ലി)കാണാന്‍. കാരണം അത് കുറച്ചുകൂടി ദുരെ ആണ്.നദിയുടെ ഇരു വശവും കാടാണ്. വീരപ്പന്‍ വസിച്ചിരുന്ന കാട് ആണത്രേ അത്!!! പുഴയുടെ ഒരു കര തമിഴ്‌ നാടും മറ്റേ കര കര്‍ണാടകവും . അങ്ങനെ കുറെ ദൂരം താഴേക്ക്‌ തുഴഞ്ഞു പോവണം. ചുറ്റു ഭാഗവും അതി മനോഹര കാഴ്ചകള്‍. ഒഴുക്കിലുടെ താഴേക്ക് തുഴഞ്ഞാണ് പോകുന്നത് എങ്കിലും ഇടയ്ക്ക് പോങ്ങികിടക്കുന്ന പാറകളില്‍ തട്ടാതെ പോകുന്നതും , ചില ഒഴുക്കുള്ള ഭാഗത്ത് അതിവേഗം പോകുന്നതും എല്ലാം ആവേശകരമാണ്‌ .(ഞങ്ങള്‍ രണ്ടു പപ്പട വണ്ടിയില്‍ ആണ് പോയത്. ഒന്നു വെള്ളത്തില്‍ ഉയര്ന്നു നില്ക്കുന്ന പാറയില്‍ കയറിയതും അവിടെ നിന്നു നിന്നും മറിയാതെ വെള്ളത്തിലേക്ക്‌ തന്നെ ഇറക്കിയതും ഒക്കെ ഡ്രൈവറുടെ വൈദഗ്ദ്യം കൊണ്ടു മാത്രം..!!! )പ്പ് ഇറങ്ങി വേണം താഴെ എത്താന്‍. കാരണം നദി ഇവിടെ നിന്നും താഴേക്ക് പതിക്കുകയാണ്.

യാത്രക്കിടയില്‍ ഫോട്ടോ എടുക്കാനും കുളിക്കാനും (ഒഴുക്ക് കുറഞ്ഞ ഭാഗത്ത് ) അവര്‍ വണ്ടി നിര്ത്തി തരും.

അങ്ങനെ കുറെ കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ വെള്ളച്ചാട്ടത്തിന്റെ അടുത്ത് എത്തും.അവിടെ നിന്നും നമ്മള്‍ ഇറങ്ങി സ്റ്റെ അപ്പോഴേക്കും തോണിയും ആയി അവരും താഴെ എത്തിയിട്ടുണ്ടാകും.പിന്നെ വീണ്ടും തോണിയില്‍. അവിടെ യാണ് ഹോങനക്കലിന്റെ ആകര്‍ഷണമായ വെള്ളച്ചാട്ടങ്ങള്‍ ഒക്കെ കാണാന്‍ പറ്റുന്നത്. മഴക്കാലത്ത് വെള്ളം നിറഞ്ഞു വലിയതും ഉയരം കുറഞ്ഞതും , വേനല്‍ കാലത്ത് വെള്ളം കുറവാണെങ്കിലും വെള്ളച്ചാട്ടം വളരെ താഴേക്ക്‌ പതിക്കുന്നതും ആയിരിക്കും.രണ്ടിനും അതിന്‍റെ പ്രത്യേക ഭംഗി .അവിടെ വെച്ചു വെള്ളച്ചാട്ടത്തിന്റെ താഴെ ഒക്കെ നമ്മളെ തോണിയില്‍ കൊണ്ടു പോകും. ചെറുതും വലുതുമായി കുറെ വെള്ളച്ചാട്ടങ്ങള്‍ ഉണ്ട്.അതൊക്കെ കണ്ടു വീണ്ടും താഴേക്ക്‌. ചില സ്ഥലത്തു പാറ ക്കുള്ളിലേക്ക് ചെറിയ ഗുഹകള്‍.അതിനുള്ളിലെക്കും സൌകര്യം അനുസരിച്ച് നമ്മള്‍ക്ക് കയറാം.

പാറകള്‍ കൊണ്ടുള്ള കിടങ്ങ്. അതിനിടയില്‍ പല തരത്തിലും കളറിലും ഉള്ള പാറകളും. പിന്നെ അരികിലുള്ള പാറക്കെട്ടിന്റെ മുകളില്‍ അവിടെയുള്ള കുട്ടികള്‍ കാണും. അവര്‍ 10 രൂപ ക്ക് വേണ്ടി അതിന്റെ മുകളില്‍ നിന്നും താഴേക്ക്‌ ചാടും!!!. വേറെ ഒരു ആകര്‍ഷണം അവിടെ ഫ്രഷ്‌ മത്സ്യം പൊരിച്ചു തരും. അത് അവിടെ നിന്നും പിടിച്ചതാണെന്ന് അവര്‍ പറയുന്നു( 10 രൂപ ).

അതിനൊക്കെ അടുത്താണ് തമിള്‍ നാടും കര്‍ണാടക യും തമ്മില്‍ തര്ക്കം നിലനില്കുന്ന ഏരിയ.

ധര്‍മപുരിയില്‍ നിന്നും ഏകദേശം 50 കിലോമീറ്റര്‍ ദുരം. ഇവിടെ നിന്നും(മലപ്പുറം ജില്ല ) ഏകദേശം 300 കിലോമീറ്റര്‍ .പാലക്കാടു , പൊള്ളാച്ചി വഴി പോകാം.



മോഹന്‍ ലാലിന്റെ നരന്‍ , A R റഹ്മാന്റെ ചിന്ന ചിന്നി ആശൈ എന്നിങ്ങനെ കുറെ സിനിമകളും പാടുകളും ഇവിടെ നിന്നു ഷൂട്ട്‌ ചെയ്തിട്ടുണ്ട്.
 
Copyright 2009 യാത്ര. created by naseef
Wordpress by www.helpscomputer.blogspot.com