ജീവിതമെന്ന മഹായാത്രയിലെ കുറേ കൊച്ചു കൊച്ചു യാത്രകൾ‍.... അവയെ വിവരിക്കാൻ, ചിത്രീകരിക്കാൻ ഒരു എളിയ ശ്രമം.. (തെറ്റുകള്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ )യാത്രകളിലേക്ക്.! നിങ്ങള്‍ക്ക് നന്ദി..







യാത്രകൾ..















കക്കാടം പോയില്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കക്കാടം പോയില്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009 ഒക്‌ടോബർ 1, വ്യാഴാഴ്‌ച

കോഴിപ്പാറ വെള്ളച്ചാട്ടം ( കക്കാടംപോയില്‍ )


മലപ്പുറം ജില്ലയില്‍ ടൂറിസ്റ്റ് പ്ലേസുകള്‍ കുറവാണു.. നിലംബൂര്‍ തേക്കു മുസിയം , ആഡ്യന്‍പാറ വെള്ളച്ചാട്ടം , കോട്ടക്കുന്ന് പാര്‍ക്ക് , ബിയ്യം കായല്‍, .....
അതില്‍ ഒന്നായ കക്കാടം പോയില്‍(അല്ലെങ്കില്‍ കോഴിപ്പാറ) വളരെ മനോഹരമായ വെള്ളച്ചാട്ടമാണു. ചെറുതും വലുതുമായി കിടക്കുന്ന അവയില്‍ ഇറങ്ങാനും കുളിക്കാനും .
ഒക്കെ പറ്റുമെങ്കിലും മഴക്കാലത്ത് അത് അപകടകരമാണ്



അരീക്കോട് നിന്നും ഇരുപത്തഞ്ചു കിലോമീറ്റര്‍ ദൂരം.തോട്ടുമുക്കം വഴി പോയാല്‍ അവിടെ എത്താം.
ഒന്നോ രണ്ടോ ബസ്സുണ്ടെങ്കിലും സ്വന്തം വണ്ടിയില്‍ ആണെങ്കില്‍ യാത്ര കുടുതല്‍ സൗകര്യവും രസകരവും ആയിരിക്കും.

കുറെ ദൂരം കയറ്റം തന്നെയാണ്.ചുരം കയറുമ്പോകാണുന്ന പല കഴചകളും വളരെ മനോഹരം .വണ്ടികള്‍ക്ക് പതുക്കെ മാത്രമെ പോകാന്‍ പറ്റു എന്നതിനാല്‍ കാഴ്ചകളൊക്കെ കണ്ടു സാവധാനം തന്നെ പോകാം.
കുറച്ചു കയറിയാല്‍ തന്നെ ചെറിയ തോതിലുള്ള തണുപ്പ് അനുഭവപ്പെടും.കയറ്റത്തില്‍ തന്നെ ഒരു സ്ഥലത്തു പരന്നൊഴുകുന്ന ഒരു ചെറിയ വെള്ളച്ചാട്ടം കാണാം . കയറ്റമൊക്കെ കയറി നമ്മള്‍ കക്കാടം പോയില്‍ അങ്ങാടിയില്‍ എത്തുന്നു. അവിടെ നിന്നും പിന്നെ വലിയ കയറ്റം ഒന്നും തന്നെ ഇല്ല.പിന്നെ മൂന്ന് നാല് കിലോമീറ്റര്‍ കുടി പോയാല്‍ കോഴിപ്പാറ വെള്ളച്ചാട്ടത്തില്‍ എത്തുന്നു.
അവസാന ഭാഗത്ത് റോഡ് അല്പം മോശം ആയതിനാല്‍ ടാറിട്ട റോഡ് തീരുന്നിടത് വണ്ടി പാര്‍ക്ക് ചെയ്യുന്നതാണ്‌ നല്ലത്. പിന്നെ അര കിലോമീറ്റര്‍ നടന്നാല്‍ വെള്ളച്ചാട്ടത്തില്‍ എത്താം.

ശുഭം
 
Copyright 2009 യാത്ര. created by naseef
Wordpress by www.helpscomputer.blogspot.com